മധുവിധു യാത്രയിൽ പെൺകുട്ടികൾ കൈയിൽ സൂക്ഷിക്കേണ്ട പ്രധാനപ്പെട്ട അഞ്ച് വസ്തുക്കൾ

വിവാഹത്തിന് ശേഷം മധുവിധുവിനായുള്ള യാത്ര എന്നത് ഏതൊരാളേയും സംബന്ധിച്ച് വളരെ അധികം സന്തോഷകരമായ നിമിഷങ്ങളാണ്. വിവാഹശേഷം നവ-ദമ്പതികൾക്ക് തനിച്ച് ഇടപഴകാൻ സാധിക്കുന്ന ആദ്യ നിമിഷങ്ങൾ എന്നതും ഇതിനെ കൂടുതൽ സുന്ദരമാക്കുന്നു. അതുകൊണ്ടുതന്നെ മധുവിധു നാളുകൾ ആനന്ദപ്രദമാക്കാൻ നിങ്ങളും ബോധപൂർവമായ ഒരു ശ്രമം നടത്തേണ്ടിയിരിക്കുന്നു, കാരണം ഇത് നിങ്ങൾ ജീവിതകാലം മുഴുവൻ ഓർത്തിരിക്കുന്ന ഒരു അനുഭവമായിരിക്കും. എന്നാൽ മധുവിധുവിന് പോകുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുൻപേ ചില തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്, എന്തെന്നാൽ മറ്റൊരു സ്ഥലത്ത് നിങ്ങൾക്കാവശ്യമായ വസ്തുക്കൾ അന്വേഷിച്ച ചുറ്റിത്തിരിയേണ്ട അവസ്ഥ നിങ്ങളുടെ നല്ല നിമിഷങ്ങൾക്ക് മങ്ങലേൽപ്പിച്ചേക്കാം.

അതിനാൽ മധുവിധു യാത്രക്ക് മുൻപേ താഴെ പറയുന്ന വസ്തുക്കൾ നിങ്ങളുടെ ബാഗിൽ കരുതിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.

വസ്ത്രങ്ങൾ

 

നിങ്ങൾ മധുവിധുവിനായി പോകുന്നു, എന്നാൽ ആ സമയങ്ങളിൽ സുന്ദരിയായല്ല കാണപ്പെടുന്നതെങ്കിൽ അത് ആ നിമിഷങ്ങളുടെ സൗന്ദര്യം നഷ്ട്ടപ്പെടുത്തിയേക്കാം. അതുകൊണ്ടുതന്നെ ഈ അവസരങ്ങളിൽ ശരിയായ വസ്ത്രങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. അതിനാൽ യാത്രക്ക് മുൻപേ അനുയോജ്യമായ, ഒന്നിൽ കൂടുതൽ വസ്ത്രങ്ങൾ കൈയിൽ കരുതുക. അതിൽത്തന്നെ താഴെ പറയുന്നവ തീർച്ചയായും ബാഗിൽ കരുതൂ

ഹോട് ഡ്രസ്സ്

ബീച്ച് ഡ്രസ്സ്

ഷോർട്സ്

കോണ്ടം/ഗര്‍ഭ നിരോധന ഉറകൾ

വിവാഹത്തിന് ശേഷം ഉടനടി തന്നെ കുഞ്ഞുങ്ങൾ വേണം എന്ന് ആരും ആഗ്രഹിക്കാറില്ല. അതുകൊണ്ട് നിങ്ങൾ തീർച്ചയായും യാത്രയിൽ കോണ്ടം അഥവാ ഗര്‍ഭ നിരോധന ഉറകൾ കൈയിൽ കൈയിൽ കരുതാൻ മറക്കരുത്. അനാവശ്യ ഗർഭധാരണം ഒഴിവാക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

നാപ്കിൻ

മധുവിധു നാളുകളിൽ നിങ്ങൾ കൈയിൽ നാപ്കിൻ കരുതിയിട്ടുണ്ട് എന്ന് തീർച്ചയായും ഉറപ്പുവരുത്തേണ്ടതാണ്, കാരണം വിവാഹ ശേഷം ആദ്യമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയം ചില പെൺകുട്ടികളിൽ അമിതമായ രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ അവസരങ്ങളിൽ നാപ്കിൻ കൂടെ കരുതുന്നത്  ഈയൊരു പ്രശ്നത്തിന് പെട്ടെന്നുള്ള പരിഹാര മാർഗമാകും

ഫസ്റ്റ് എയ്ഡ് ബോക്സ്

ഫസ്റ്റ് എയ്ഡ് ബോക്സ് മധുവിധുവിന് പോകുന്ന സമയങ്ങളിൽ മാത്രമല്ല, മറിച്ച് നിങ്ങൾ ഏതൊരു യാത്രപോകുന്ന സമയങ്ങളിലും കൂടെ കരുത്തേണ്ടതാണ്. അടിയന്തിര സമയങ്ങളിൽ ഇത് സഹായകമാകും. ഇതിൽ വയറുവേദന, തലവേദന എന്നിവപോലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുള്ള അവശ്യ മരുന്നുകളും ഉണ്ടെന്ന് ഉറപ്പാക്കുക.

സൺസ്‌ക്രീൻ ലോഷൻ

മധുവിധു സമയങ്ങളിൽ കടൽ തീരങ്ങൾ സന്ദർശിക്കാതിരുന്നാൽ അത് വലിയൊരു നഷ്ടമായിരിക്കും. എന്നാൽ ഈ സമയങ്ങളിൽ നിങ്ങൾ നിലവാരമുള്ള ഏതെങ്കിലും സൺസ്‌ക്രീൻ ലോഷൻ കൈയിൽ കരുതുന്നത് വളരേ നല്ലതാണ്, കാരണം അമിതമായ ടാന്നിങ് സംഭവിക്കുന്നതിൽ നിന്നും ഇത് നിങ്ങളെ സംരക്ഷിക്കുന്നു

ഇതിനെല്ലാം പുറമെ ദമ്പതികൾ പരസ്പരം ഇഷ്ടങ്ങൾ മനസിലാക്കി സമ്മാനങ്ങളും മറ്റും വാങ്ങി നൽകുന്നതും ഈ അവസരത്തെ കൂടുതൽ മനോഹരമാക്കിത്തീർക്കുന്നതിന് സഹായകമാകും

 

Translated by Visakh VS

loader