കാരണം കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുക്കുക എന്ന് പറയുന്നത് ചരിത്രത്തിൽ ഒതുങ്ങുന്ന ഒരു കാര്യമായി മാറും! കഹാനിവാലി നാനി (കഥപറയുന്ന മുത്തശ്ശി) ഈ കാഴ്ചപ്പാട് തിരുത്തുകയാണ് .

സരള മിനിയാണ് ഈ കഹാനിവാലി നാനി അവർ നിങ്ങൾ കരുതുന്നതുപോലെയൊന്നുമല്ല. അവർ വളരെ ഷാർപ് ആണ് മാത്രമല്ല ടെക്നോളജി ഉപയോഗിക്കുകയും ചെയ്യും.

അതുകൊണ്ടാണ് അവരുടെ പുതിയ നാല് മാസം പ്രായമുള്ള പ്രൊജക്റ്റ് ആയ - കഹാനിവാലി നാനി -- അത്യുന്നതങ്ങളിൽ എത്തുവാൻ വേണ്ടി പറക്കുന്നത്. സിനിമ കഥകൾ മാത്രം അറിയുന്ന അച്ഛനമ്മമാർ ഇപ്പോൾ ഇവരുടെ ലളിതമായതും ഗുണപാഠമുള്ളതും സൗമ്യവുമായ കഥകളാണ് ഉപയോഗിക്കുന്നത്.

എങ്ങിനെയാണ് ഇത് പ്രവർത്തിക്കുന്നത്

മുകളിൽ കാണുന്ന വാട്സാപ്പ് നമ്പറിൽ മെസ്സേജ് ചെയ്താൽ മതി

നിങ്ങൾ മെസ്സേജ് അയച്ചു കഴിയുമ്പോൾ, കുട്ടിയുടെ സെക്സ്, വയസ്സ്, ഏതു ഭാഷയാണ് ആവശ്യം എന്നുള്ള കാര്യങ്ങൾ ഒക്കെ ചോദിക്കും. ഇതിനു ശേഷം ആഴ്ചയിൽ രണ്ടു തവണ നിങ്ങൾക്കു ഒരു ഓഡിയോ മെസ്സേജ് ലഭിക്കും, ഇതൊരു 8 - 9 മിനിറ്റ് വരെ ദൈർഗ്യമുള്ളൊരു മെസ്സേജ് ആയിരിക്കും ഇത് നിങ്ങളുടെ കുഞ്ഞിന്റെ പ്രായത്തിനു അനുസൃതമായ ശൈലിയിൽ ഒരുക്കിയിട്ടുള്ളതായിരിക്കും മാത്രമല്ല ഇത് നിങ്ങളുടെ കുഞ്ഞിന്റെ സങ്കല്പശക്തിയെ കൂട്ടുകയും ചെയ്യും.

സരള ജി സംസാരിക്കുന്നു:

1 ഈ ആശയം നിങ്ങൾക്കെങ്ങിനെയുണ്ടായി?

സരള ജി: കുട്ടികൾ എപ്പോഴും സ്‌ക്രീനിന്റെ മുന്നിൽ ഇരിക്കുന്നതും ഗെയിംസ് കളിക്കുന്നതും കഥകൾ കാണുന്നതുമൊക്കെ എനിക്ക് വിഷമമുള്ള കാര്യങ്ങളാണ്. ശെരിയാണ് പല കുട്ടികൾക്കും ഇപ്പോൾ മുത്തശ്ശിമാരും അമ്മുമ്മാരൊന്നുമില്ല എന്നുള്ളത്. എനിക്കോർമയുണ്ട് എന്റെ കുട്ടികൾ എത്ര ശ്രേദ്ധയോടെയാണ് അവരുടെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒക്കെ കഥകൾ കേട്ടിരുന്നത് എന്ന്. ഈയൊരു സമ്മാനം എല്ലാ കുട്ടികളിലേക്കും എത്തണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് തോന്നിയിട്ടുണ്ട് കുട്ടികളെ സ്‌ക്രീനിന്റെ അകലെ എപ്പോഴും നിർത്തണം എന്ന് പക്ഷെ കഥകളിൽ നിന്നല്ല. ഇത് എന്റെ മനസ്സിൽ എപ്പോഴുമുണ്ടായിരുന്നു, പക്ഷെ എങ്ങിനെ പ്രാവർത്തികമാക്കും എന്നറിയില്ലായിരുന്നു. ഓഡിയോയിലൂടെ കഥകൾ അയച്ചു കൊടുക്കാം എന്നത് എന്റെ അനന്തരവൾ പാറുൽ രാംപുരിയയുടെ ആശയമായിരുന്നു, ഇപ്പോൾ കഹാനിവാലി നാനിയുടെ കോ ഫൗണ്ടർ. അവളുടെ ആശയമായിരുന്നു കഥകൾ റെക്കോർഡ് ചെയ്യാം എന്നത്. ഞങ്ങൾ ഇത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുത്തു. വളരെ നല്ല റെസ്‌പോൺസ് ആണ് ആദ്യമൊക്കെ ഞങ്ങൾക്ക് ലഭിച്ചിരുന്നത്. 21 മാർച്ച് 2017 ൽ ആണ് ഞങ്ങൾ കഹാനിവാലി നാനി ആദ്യമായി പ്രകാശനം ചെയ്യുന്നത്.

2 എങ്ങിനെയാണ് നിങ്ങൾ കഥകൾക്കു ജന്മം നൽകുന്നത്? എവിടെ നിന്ന്?

സരള ജി: കഥകളിൽ പലതും നാടോടിക്കഥകൾ ആണ്. ഞാൻ ഒരു കഥയുടെ തന്നെ പല വേർഷനുകൾ വായിച്ചു പിന്നീട് അത് കുട്ടികൾക്ക് ഇഷ്ടമാകും വിധം ചെറിയ മാറ്റങ്ങൾ വരുത്തുകയാണ് പതിവ്. കുറെയേറെ കഥ പുസ്തകങ്ങൾ ഞാൻ വായിച്ചു പിന്നീട് കഥകൾ ഉണ്ടാകാറുമുണ്ട്.

3 കഥകൾ കൊടുത്തതിൽ നിന്ന് ഓർക്കാൻ തക്കതായ നല്ല ചില റെസ്പോൺസുകൾ എപ്പോഴൊക്കെയാണ് ലഭിച്ചിട്ടുള്ളത്?

സരള ജി: ഈ അടുത്ത് ബിട്ടു എന്നൊരു കഥ അയച്ചു കൊടുത്തപ്പോൾ ഒരു പേരെന്റിന്റെ റെസ്‌പോൺസ് ഇങ്ങനെയായിരുന്നു.

" മനോഹരമായ ഈ കഥയ്ക്കു നന്ദി. എന്റെ മകൾ പറഞ്ഞു, 'നാനി എന്റെ പേരു മാറ്റി ബിട്ടു എന്നാക്കി എന്നിട്ടു എന്റെ സ്വഭാവം അതുപോലെ തന്നെ പകർത്തി' അവൾ ആ ഒരു മിനിറ്റ് നിൽക്കുന്ന സ്വഭാവം മാറ്റം എന്ന് പറയുകയും ചെയ്തു.

ഈ കഥ അയച്ചതിനു ശേഷ ഒരുപാട് ഇങ്ങനെയുള്ള റെസ്പോൺസുകൾ കിട്ടിയായിരുന്നു.

" അതിർത്തിയുടെ അടുത്ത് താമസിക്കുന്ന കാശ്മീർ നിന്നുമുള്ള ഒരു പാരന്റ്, നല്ല സ്കൂളുകൾ പോലുമില്ലാത്ത ഒരു സ്ഥലത്തു നിന്നു പറഞ്ഞത്  കഥകൾ വളരെ നല്ലതാണു എന്നാണ് എന്നോട് ഒരുപാട് നന്ദിയും പറഞ്ഞു. "വളരെ നല്ല ശബ്ദം, മികച്ച ഒരു ആരംഭം" എന്നാണ് അവർ പറഞ്ഞത്

ഇതൊക്കെയാണ് ചിലതു. ചിലപ്പോൾ കുട്ടികളുടെ ശബ്ദത്തിൽ തന്നെ തിരിച്ചു വോയിസ് മെസ്സേജ് വരാറുണ്ട് കഥകൾക്കു നന്ദി പറഞ്ഞു കൊണ്ടും, ഇനിയും ഇതുപോലെയുള്ള കഥകൾ പറയാൻ ആവശ്യപ്പെട്ടും, അവരുടെ വീട്ടിൽ വരാനുമൊക്കെ ആവശ്യപ്പെട്ടുകൊണ്ടും.

4 ഏതു കഥയാണ് കൂടുതൽ ആവർത്തിച്ച് പറഞ്ഞിട്ടുള്ളത്?

സരള ജി: ഇതുവരെ ഒരു കഥയും ആവർത്തിച്ചിട്ടില്ല.

5 എങ്ങിനെയാണ് കഥകൾ ഒരു പ്രത്യേക വയസ്സിനു വേണ്ടി തയ്യാറാകുന്നത്.... വാക്കുകൾ ആശയങ്ങൾ ഇതൊക്കെ ഒരു പ്രത്യേക വയസ്സിലെ കുട്ടികളെ അനുസരിച്ചു മാറ്റുന്നത് എങ്ങിനെയാണ്?

സരള ജി: ഞങ്ങൾ ഭാഷ വളരെ ലളിതമായാണ് നിലനിർത്താറുള്ളത് കുട്ടികൾക്ക് ബന്ധപ്പെടുത്താൻ പറ്റുന്നത് പോലെ.

6 എത്ര കുട്ടികൾ / മാതാപിതാക്കൾ ഇപ്പോൾ നിങ്ങളുടെ കഥകൾ സബ്സ്ക്രൈബ് ചെയ്യുന്നുണ്ട്? എവിടെ നിന്നൊക്കെ?

സുബ്സ്ക്രൈബേർസ് ഇപ്പോൾ 2500 പരം കാണും. ലോകത്തിന്റെ പല ഭാഗത്തു നിന്നുമുണ്ട് കഥകൾ സബ്സ്ക്രൈബ് ചെയ്യുന്നവർ അതായതു USA , UK , UAE , ഹോങ്കോങ്, തായ്‌ലൻഡ്, ഓസ്ട്രേലിയ, ജപ്പാൻ, സ്വിറ്റ്സർലൻഡ്. ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തു നിന്നും ഞങ്ങൾക്ക് സബ്സ്ക്രൈബേർസ് ഉണ്ട്.

7 നിങ്ങൾക്കൊരു കൊച്ചുമകൻ ഉണ്ടല്ലോ... അവൻ ഈ കഥകളൊക്കെ ആസ്വദിക്കാറുണ്ടോ? ഏതാണ് അവന്റെ ഏറ്റവും പ്രിയപ്പെട്ട കഥ?

സരള ജി: എനിക്ക് നാല് വയസുള്ള ഒരു കൊച്ചുമകനുണ്ട്, അവൻ ഒരു വയസായപ്പോൾ മുതൽ എന്റെ കഥകൾ കേൾക്കാൻ തുടങ്ങിയതാണ്. എന്റെ കഥകളൊക്കെ അവനു വലിയ കാര്യമാണ് പ്രത്യേകിച്ച് ബിട്ടു എന്ന കഥയും തയ്യൽക്കാരനും ആനയും ആണവന്റെ പ്രിയപ്പെട്ടത്.

8 നിങ്ങൾക്കു ഈ കഥകളിൽ കോപ്പിറൈറ്റുകളുണ്ടോ? കഥകളെ എല്ലാം കൂട്ടിച്ചേർത്തു ഒരു പുസ്തകം പ്രസിദ്ധീകരിക്കുമോ?

സരള ജി: കഥകളിൽ ഒന്നിനും തന്നെ കോപ്പിറൈറ് ഇല്ല കാരണം എല്ലാം നാടോടി കഥകളാണ്. തത്കാലം കഥകളൊക്കെ പുസ്ഥകമാക്കാനുള്ള ചിന്തകളൊന്നുമില്ല.

9 എന്തുകൊണ്ടാണ് ഇത് സൗജന്യമായിരിക്കുന്നതു? സൗജന്യമാക്കുന്നതു കൊണ്ട് തന്നെയുള്ള ആശയം എന്താണ്?

സരള ജി: കുട്ടികൾക്കായുള്ള ഞങ്ങളുടെ സ്നേഹവും പ്രതീക്ഷയുമാണ് ഇത് സൗജന്യമായി ചെയ്യാനുള്ള കാരണം. ഇത് ഒരു തടസവും കൂടാതെ എല്ലാ കുട്ടികളിലേക്കും എത്തണം.

10 കഥകൾ ആസൂത്രണം ചെയ്യാനുള്ള നിങ്ങളുടെ രീതികൾ എന്തൊക്കെയാണ്? ഒരു കുട്ടി മുന്നിൽ ഇരിക്കുന്നതായി നിങ്ങൾ സങ്കല്പിച്ചു എന്നിട്ടു കഥപറയുകയാണോ അതോ നിങ്ങൾ കഥ എഴുതി വെച്ചതിനു ശേഷം അത് വായിക്കുകയാണോ?

സരള ജി: ഞാൻ ആദ്യം ഒരു കഥ തിരിഞ്ഞെടുക്കുന്നു അത് വായിക്കുന്നു പിന്നീട് ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തുന്നു. പിന്നെ ഞാൻ അത് എന്റെ കൊച്ചുമകൻ മുന്നിൽ ഇരിക്കുന്നതായി സങ്കല്പിച്ചു റെക്കോർഡ് ചെയ്യും.

അതുകൊണ്ടു വേഗം തന്നെ മെസ്സേജ് അയക്കു കഥകൾ മാത്രമുള്ള ഈ കൂട്ടിലേക്ക്‌ നിങ്ങളും ഒത്തുചേരു അങ്ങിനെ കുട്ടികളുടെ ബാല്യം നന്മ നിറഞ്ഞതാക്കു.

Translated by Durga Mohanakrishnan

loader