കുഞ്ഞിൻറെ സ്വകാര്യ ഭാഗങ്ങളിൽ പൌഡർ ഉപയോഗിക്കാറുണ്ടോ? ഇതൊന്നു വായിച്ചു നോക്കുക!

പണ്ടു ശീലിച്ചിരുന്ന ആചാരങ്ങളെയും പ്രവർത്തികളെയും അടക്കി നിർത്താൻ നമുക്ക് പലപ്പോഴും ബുദ്ധിമുട്ടാണ്. നമ്മൾ മുത്തശ്ശിമാരുടെ പഴയ രീതികളെയും ചികിത്സകളെയും ഇപ്പോഴും വിശ്വസിക്കാറുണ്ട്, പക്ഷെ ഇപ്പോഴും തർക്കത്തിൽ നിൽക്കുന്ന ഒരു കാര്യം എന്താണെന്നു വെച്ചാൽ കുഞ്ഞുങ്ങളുടെ ദേഹത്തു പൌഡർ ഉപയോഗിക്കാമോ എന്നതാണ്. ഇപ്പോഴും മുത്തശ്ശിമാർ പറയുന്നത് നമ്മൾ ഓർക്കുന്നുണ്ടാകും -- കുഞ്ഞിനെ നല്ലവണ്ണം ഉഴിഞ്ഞു, കുളിപ്പിച്ചു പൌഡർ ഇട്ടു, ഭക്ഷണം കൊടുത്താൽ കുഞ്ഞു സുഖമായി ഉറങ്ങിക്കോളും എന്ന്.

ഇത് കുഞ്ഞിനെ വേഗം ഉറക്കാൻ സഹായിക്കുമെങ്കിലും പൌഡർ ഇട്ടു കൊടുക്കുന്ന കാര്യം അത്ര നല്ലതല്ല. ഞങ്ങൾ ഉദ്ദേശിക്കുന്നത് മുത്തശ്ശിമാർ പറഞ്ഞു തരുന്ന ഈ രീതികൾ ഒക്കെ തെറ്റാണു എന്നല്ല പക്ഷെ പൌഡർ ഇട്ടു കൊടുക്കുന്ന കാര്യം മാത്രം അത്ര നല്ലതല്ല, ശാസ്ത്രീയപരമായ അടിസ്ഥാനത്തോടുകൂടിയാണ് ഞങ്ങൾ ഇതു പറയുന്നത്.

അതുകൊണ്ടു തന്നെ ഡയപ്പർ മാറ്റിയപ്പോൾ പൌഡർ ഇട്ടു കൊടുക്കാൻ പറ്റിയില്ലെങ്കിൽ വിഷമിക്കേണ്ട നിങ്ങൾ ചെയ്തത് വളരെ നല്ലൊരു കാര്യം തന്നെയാണ്. കാരണങ്ങൾ ഇനി പറയാം

പൌഡർ ഇടുന്നതു സുരക്ഷിതം അല്ലാത്തത് എന്തുകൊണ്ട്

ആദ്യം തന്നെ, നമുക്കെല്ലാവർക്കും പൌഡർ ഇടുന്നതു ഇഷ്ടമാണ് അതിനു നല്ല വാസനയുള്ളതു കൊണ്ട്. പക്ഷെ ഇതു കുഞ്ഞുങ്ങളുടെ ശ്വാസകോശത്തിലേക്കു കടക്കാൻ സാധ്യതയുണ്ട്. പൌഡർ കുഞ്ഞുങ്ങൾ അറിയാതെ അകത്തേക്ക് വലിക്കുമ്പോൾ അത് ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ കുഞ്ഞിനുണ്ടാക്കും. തീരെ ചെറിയ കുഞ്ഞുങ്ങൾ ആണെങ്കിൽ അപകട സാധ്യത കൂടും.

റ്റാല്‍കം ബേസ്ഡ് ആയ പൗഡറുകൾ

മിക്ക ബേബി പൗഡറുകളിലും ടാൽക് എന്ന് പറയുന്ന ഒരു സോഫ്റ്റ് മിനറൽ അടങ്ങിയിട്ടുണ്ട്. ഇതു പൗഡറിന് നല്ല വാസന നൽകും. ഇതിന്റെ വാസന നല്ലതാണെങ്കിലും മൂക്കിലൂടെ അകത്തേക്ക് പോയാൽ ഇതു അപകടകാരിയാണ്. ചില ബേബി പൗഡറുകൾ കോൺസ്റ്റാർച് ബേസ്ഡ് ആണ്. ഇതു സുരക്ഷിതം ആണ് വളരെ കുറച്ചും സൂക്ഷിച്ചും ഉപയോഗിച്ചാൽ. കാരണം കോർസ്റ്റാർച്ചിൽ അടങ്ങിയിട്ടുള്ള കണികകൾ വലുതാണ് ഇതു വായുവിലൂടെ കുഞ്ഞുങ്ങളുടെ അകത്തേയ്ക്കു പോകില്ല.

ഡയപ്പർ റാഷസിനു പൌഡർ ആവശ്യമാണോ

ഇതു പുതിയ അമ്മമാർ ചെയ്യുന്ന പൊതുവായ ഒരു തെറ്റാണു. കുഞ്ഞിന്റെ സ്വകാര്യമായ ഭാഗങ്ങൾ ചുവന്നിരിക്കുന്നതോ ചൊറിഞ്ഞു പൊട്ടിയതോ തടിച്ചിരിക്കുന്നതായോ ഒക്കെ കണ്ടാൽ അവിടം ഡ്രൈ ആയിരിക്കാനും വൃത്തി ആയിരിക്കുവാനും വേണ്ടി അപ്പോൾ തന്നെ കുറേ പൌഡർ ഇടും. നിങ്ങൾ നല്ലതിന് വേണ്ടിയാണു ഇതു ചെയ്തതു പക്ഷെ സത്യത്തിൽ നിങ്ങൾ ഇങ്ങനെ ചെയ്യുമ്പോൾ ഇൻഫെക്ഷൻ കൂടുകയാണ്. ഡയപ്പെർ റാഷിൽ പൌഡർ ഉപയോഗിക്കുമ്പോൾ മാറുന്നതിനു പകരം ഇൻഫെക്ഷൻ കൂടും. ഈ സമയത്തു ഡയപ്പെർ റാഷ് ക്രീം ഉപയോഗിക്കുന്നതാണ് നല്ലതു. ഇനി റാഷ് ക്രീം കൊണ്ട് മാറിയില്ലെങ്കിൽ കൂടെ നിങ്ങളുടെ കുഞ്ഞിന് പനി പോലെ വരുന്നുണ്ടെങ്കിൽ കുഞ്ഞിനെ ഉടനെ തന്നെ ഡോക്ടറെ കാണിക്കുക.

കുഞ്ഞുങ്ങൾക്കു സത്യത്തിൽ പൌഡർ ആവശ്യമാണോ?

കുഞ്ഞുങ്ങൾക്കു നല്ല വാസന ഇരിക്കട്ടെ എന്ന് കരുതിയാണ് നിങ്ങൾ ഇതു ചെയ്യുന്നതെങ്കിൽ വേണ്ട അവർ ജനിക്കുന്നത് തന്നെ നല്ലൊരു പ്രത്യേക വാസനയോടു കൂടിയാണ്, ഇനി നിങ്ങളായി വാസന കൂട്ടാൻ ശ്രെമിക്കണ്ട. ഇതുകൊണ്ടും കൂടിയാണ് മിക്ക ഡോക്ടർമാരും വാസന ഇല്ലാത്ത സോപ്പുകൾ കുഞ്ഞുങ്ങൾക്കായി ഉപയോഗിക്കാൻ പറയുന്നത്.

കുഞ്ഞുങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ ഇതു ഡ്രൈ ആയും വൃത്തിയായും സൂക്ഷിക്കാൻ സഹായിക്കും എന്നുള്ള ധാരണ തെറ്റാണു! പൌഡർ കുട്ടികളുടെ ദേഹത്തെ നനവ് വലിച്ചെടുത്തു അവിടം ഡ്രൈ ആക്കും. എപ്പോഴും ഡയപ്പർ മാറ്റുമ്പോൾ അവിടെ ഉണ്ടാകുന്ന റാഷസ് മാറ്റുവാനായി നിങ്ങൾ പൌഡർ ഉപയോഗിക്കുമ്പോൾ ഭാവിയിൽ അതു കുഞ്ഞിന്റെ ശരീരത്തിനു ദോഷം ചെയ്യും, പകരം ഡയപ്പെർ ഇടയ്ക്കിടയ്ക്കു മാറ്റാൻ ശ്രെമിക്കുക ഇതു റാഷസും  മോശമായ വാസനയും  വരുത്തില്ല.

അവസാനമായി, കുഞ്ഞുങ്ങൾ ഇതു ശ്വസിക്കുന്നത് നല്ലതല്ല അതുകൊണ്ടു തന്നെ പൌഡർ അവരിൽ നിന്നും അകറ്റി നിർത്തു.

ശരിയായ പൌഡർ എങ്ങിനെയാണ് തിരഞ്ഞെടുക്കേണ്ടത്?

ഇത്രയൊക്കെ കേട്ടിട്ടും, നിങ്ങൾക്കു ആ ശീലം മാറ്റാൻ പറ്റുന്നില്ലെങ്കിൽ, പൌഡർ വാങ്ങുമ്പോൾ താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം

1 കോൺസ്റ്റാർച് ബേസ്ഡ് ആയിട്ടുള്ള പൌഡർ വാങ്ങാൻ ശ്രെമിക്കുക

2 ലേബൽ വായിച്ചതിനു ശേഷം റ്റാല്‍കം ഫാലേറ്റ് അടങ്ങിയിട്ടുള്ളവ ഒഴിവാക്കുക

3 പൌഡർ ഇടുമ്പോൾ സൂക്ഷിച്ചു ഇടുക കുഞ്ഞിന്റെ മുഖത്തേക്ക് നേരെ വീഴാത്ത രീതിയിൽ

4 പൌഡർ ശരീരത്തിന്റെ ഭാഗങ്ങളിൽ കൂടി കിടക്കാതെ നോക്കുക

5 കുഞ്ഞിനെ കുളിപ്പിച്ചതിനു ശേഷം ശരീരം ഡ്രൈ ആകുന്നതിനു വേണ്ടി പൌഡർ ഉപയോഗിക്കാതെ ഇരിക്കുക.

 

Translated by Durga Mohanakrishnan

loader