കുട്ടികൾക്കു വേണ്ടി നിങ്ങൾ അറിയാതെ ചെയ്യുന്ന ദോഷകരമായ കാര്യങ്ങൾ!

ഒരു കുഞ്ഞുണ്ടാവുക എന്നത് വളരെ വളരെ മനോഹരമായ ഒരു കാര്യമാണ്. നിങ്ങളുടെ കുഞ്ഞിന് നിങ്ങൾക്കു എല്ലാം കൊടുക്കണം എന്ന ആഗ്രഹം ഉണ്ടാകും, അതിപ്പോൾ അമ്പിളിയമ്മാവനെ പിടിച്ചു കൊടുക്കണം എന്നവർ ആവശ്യപ്പെട്ടാൽ പോലും ഒരു പക്ഷെ നിങ്ങൾ അതും പിടിച്ചു കൊടുത്തേക്കും. പക്ഷെ നിങ്ങൾ ചെയ്യുന്ന എത്ര കാര്യങ്ങൾ കുഞ്ഞിന് നല്ലതായിരിക്കും എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? അതായതു വേറെ രീതിയിൽ പറഞ്ഞാൽ കുട്ടികൾക്ക് ദോഷകരമായ കാര്യങ്ങൾ എന്തൊക്കെ ആയിരിക്കും എന്ന്? ചിലപ്പോൾ നിരുപദ്രവകാരി എന്ന് നിങ്ങൾക്കു തോന്നുന്ന സാധനം പോലും കുട്ടികൾക്ക് ചിലപ്പോൾ ദോഷമായി ഭവിച്ചേക്കാം.

അധികമായി കുട്ടികളെ പുതപിക്കുന്നതു

കുഞ്ഞിന്റെ തെർമോ റെഗുലേഷൻ മോശം ആയതു കൊണ്ട് തന്നെ പറ്റുന്ന അത്രയും കുഞ്ഞിനെ തുണി കൊണ്ട് പുതപ്പിച്ചോളാൻ പറഞ്ഞിട്ടുണ്ടാകും. ഇത് കേൾക്കുമ്പോൾ നിങ്ങൾ കുഞ്ഞിന്റെ തലയിൽ തൊപ്പി ഇടും കാലിൽ സോക്സ്‌ ഇടും അങ്ങിനെ അവനെ ഒരു ഗിഫ്റ് പോലെ നിങ്ങൾ പൊതിയും. കുഞ്ഞിന്റെ നല്ലതിനാണ് നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് ഞങ്ങൾക്കറിയാം പക്ഷെ ഇത്രയും തുണി കുഞ്ഞിന്റെ ശരീരത്തിൽ ഇടുമ്പോൾ അത് അമിതമായ ചൂട് അവരുടെ ശരീരത്തിൽ ഉണ്ടാക്കുവാൻ സാധ്യതയുണ്ട്. അമിതമായി ശരീരത്തിൽ ചൂടുണ്ടാകുമ്പോൾ, അല്ലെങ്കിൽ അവരുടെ തലയിൽ കൂടി ചൂടിന് പുറത്തേയ്ക്കു പോകാൻ കഴിയാതെയാകും കാരണം നിങ്ങൾ തൊപ്പി ഇട്ടു കൊടുത്തിട്ടുള്ളത് കൊണ്ട്. ഇതൊക്കെ കാരണം അവരുടെ  ജീവൻ അപകടത്തിൽ ആകും സഡ്ഡൻ ഡെത്ത് സിൻഡ്രോം അല്ലെങ്കിൽ റെസ്പിറേറ്ററി ഇഷ്യൂസ് ഒക്കെ ഇതുമൂലം സംഭവിക്കും.

പാലും മറ്റു ജ്യുസുകളും

കുഞ്ഞിന്റെ ഭക്ഷണത്തിൽ ജ്യുസ് പോലുള്ളവയും ഉൾപെടുത്തണമെങ്കിൽ അപ്പോൾ തന്നെ ഉണ്ടാക്കിയ ഫ്രഷ് ജ്യുസ് തന്നെയാണ് കൊടുക്കുന്നത് എന്ന് ഉറപ്പു വരുത്തുക, ടെട്രാ പാക്കിൽ വാങ്ങുന്നവയൊന്നും കൊടുക്കരുത്. ഇവയിൽ പോഷകം നിങ്ങൾ കരുതുന്നതിനേക്കാൾ കുറവായിരിക്കും എന്തായാലും മാത്രമല്ല ഇവയിൽ ഷുഗറിന്റെ അളവ് വളരെ കൂടുതൽ ആയിരിക്കും ഇത് കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പറ്റിയതല്ല.

കുഞ്ഞിന് പാല് കൊടുക്കുമ്പോഴും സൂക്ഷിക്കുക. നമ്മൾ ചെറുതായിരുന്നപ്പോൾ പശുവിൻ പാൽ ആയിരിക്കും കുടിച്ചിരുന്നു പക്ഷെ അപ്പോൾ അതിന്റെ കുഴപ്പങ്ങളെ പറ്റി പഠനങ്ങൾ ഒന്നും നടത്തിയിട്ടില്ലായിരുന്നു. ഇപ്പോൾ തെളിഞ്ഞിരിക്കുന്നത് പശുവിൻ പാലിൽ അമിതമായ പോഷകങ്ങൾ ഉണ്ടെന്നും ഇത് കുഞ്ഞിന് ആവശ്യമില്ലാത്ത ഒന്നാണ് എന്നാണ്. മാത്രമല്ല ഇതിൽ നിന്നും അലർജി ഉണ്ടാകാനുമുള്ള സാധ്യതയുമുണ്ട്.

കുഞ്ഞുങ്ങളെ വേഗം ഇരുത്താൻ ശീലിപ്പിക്കുന്നതു

ഞങ്ങൾക്കറിയാം കുഞ്ഞുങ്ങൾ എത്രയും വേഗം ഇരിക്കാൻ പഠിക്കണം എന്ന് നിങ്ങൾക്കു ആഗ്രഹം ഉണ്ടാകും എന്ന്. ഇതിനു വേണ്ടി നിങ്ങളെ പ്രേരിപ്പിക്കുന്നത് പല കാരണങ്ങളും ആയിരിക്കാം അതായതു കുഞ്ഞുങ്ങളെ അവരുടെ പുതിയ ഉടുപ്പിട്ട ഫോട്ടോ എടുക്കാൻ മുതൽ അവരുമായി ഐ കോൺടാക്ട് ഉണ്ടാക്കാൻ വരെ ആയിരിക്കാം. പക്ഷെ നിങ്ങൾ തിരിച്ചറിയേണ്ട കാര്യം എന്തെന്നാൽ ഇത് കുഞ്ഞുങ്ങൾക്ക് വളരെ ദോഷകരമായിരിക്കാം എന്നതാണ്. നോക്കു അതായത് ഒരു കുഞ്ഞു ഇരിക്കുന്നതിന് മുൻപ് തന്നെ മറ്റു പല വളർച്ചയുടെ അവസ്ഥാന്തരങ്ങളിലൂടെയും കടന്നു പോകേണ്ടതുണ്ട്. ഇങ്ങനെ വളർച്ചയുടെ ഓരോ പടിയിലൂടെ കടന്നു പോകുമ്പോൾ അവൻറെ ശരീരം പഠിക്കുകയാണ് എങ്ങിനെ ഓരോ ചലനത്തിനനുസരിച്ചു കുഞ്ഞിന് താങ്ങു കൊടുക്കണം എന്ന്.

നട്ടെല്ലും ചുറ്റുമുള്ള മറ്റു അവയവങ്ങളും തലയ്ക്കു പിൻതാങ്ങു കൊടുക്കുമ്പോൾ മാത്രമേ കുഞ്ഞു ഇരിക്കാറാവുകയുള്ളു. നിർബന്ധിത പൂർവം കുഞ്ഞിനെ ഇരുത്തുമ്പോൾ അത് നട്ടെല്ലിന് കൂടുതൽ പ്രഷർ കൊടുക്കുകയും കുഞ്ഞിന്റെ വളർച്ചയെ ബാധിക്കുകയും ചെയ്യും.

വാക്കേഴ്സും ജമ്പർറോസും

ഇത് കുട്ടികളെ നടക്കാൻ സഹായിക്കേണ്ടവയാണ്. പക്ഷെ ഇതിൽ കുട്ടികളെ നിർബന്ധിത പൂർവം ഇരുത്തുന്ന രീതി അവരുടെ നട്ടെല്ലിനും മറ്റു എല്ലുകൾക്കൊന്നും തന്നെ നല്ലതല്ല. നട്ടെല്ലിനും തുടയ്ക്കും അമിതമായി ഉണ്ടാകാൻ പോകുന്ന പ്രഷർ മൂലം അവരുടെ കാലുകൾക്കു അംഗവൈകല്യം ഉണ്ടാകുവാൻ സാധ്യതകളുണ്ട്. അതുമാത്രമല്ല ഈ അവസരത്തിൽ കുട്ടികൾക്ക് സ്വയം നടക്കുവാനുള്ള പ്രേരണ നഷ്ടപ്പെടും, ഇതു വളർച്ചയുടെ കാര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാനദണ്ഡം തന്നെയാണ്, അങ്ങിനെ അവർ നടന്നു തുടങ്ങുന്നത് ചിലപ്പോൾ വളരെ വൈകിയായിരിക്കും. വാസ്തവത്തിൽ കാനഡയിൽ ഇവ നിരോധിച്ചതാണ്.

ഒച്ചയുണ്ടാക്കുന്ന തിളക്കം കൂടിയ കളിപ്പാട്ടങ്ങൾ

കുഞ്ഞിന്റെ കാഴച വളർന്നു വരാൻ സമയം എടുക്കും. വളരെ തിളക്കം കൂടിയതും ഒച്ചയുണ്ടാക്കുന്നതുമായ കളിപ്പാട്ടങ്ങൾ (നമുക്ക് പണ്ടുണ്ടായിരുന്ന ചെണ്ട കൊട്ടുന്ന കുരങ്ങനെ ഓർത്താൽ മതി) കുഞ്ഞിന്റെ തലച്ചോറിൽ അമിതമായ ഉണർച്ചയുണ്ടാക്കും. ഇതു കുഞ്ഞിന്റെ ഉറക്കത്തിന്റെ രീതിയെ മാറ്റുവാനും അവനിൽ കൂടുതൽ വാശിയുണ്ടാക്കുവാനും സാധ്യതയുണ്ട്.  പിന്നെയുള്ള പ്രശനം പിടിച്ച കളിപ്പാട്ടം ഒരുപാട് മിനിസമായ രോമങ്ങളുള്ള പാവകളാണ്. നിങ്ങൾ വാങ്ങി കൊടുത്ത ആ ടെഡി ബെയറിൽ ഒരുപാട് മിനുസ്സമായ രോമങ്ങളുണ്ട് ഇവ കുഞ്ഞിന്റെ മൂക്കിലേയ്ക്കും വായിലേയ്ക്കും പോകാൻ സാധ്യതയുണ്ട് ഇവ പിന്നീട് അലർജി ആയിരിക്കും ഉണ്ടാക്കുന്നത്.

ഫോൺ, ടാബ്ലറ്റുകൾ മുതലായവ

കുഞ്ഞിനെ സമാധാനിപ്പിക്കുവാൻ വേണ്ടി ഇപ്പോഴുള്ള അച്ഛനമ്മമാർ കുഞ്ഞിന്റെ മുന്നിൽ ഫോണിലോ ടാബ്ലെറ്റിലോ പാട്ടോ അല്ലെങ്കിൽ വീഡിയോയോ വെച്ച് കൊടുക്കുന്നത് പതിവാണ്. നിങ്ങളുടെ കുഞ്ഞു സ്വാഭാവികമായും ഈ വെളിച്ചത്തിലും ശബ്ദത്തിലും ഭ്രമപ്പെടുകയും അവർക്കു ഇതു കൊടുത്തു പിന്നെ നിങ്ങൾക്കു അല്പം വിശ്രമിക്കാനോ അല്ലെങ്കിൽ നിങ്ങളുടെ മറ്റു ജോലികൾ ചെയ്യുവാനോ സാധിച്ചേയ്ക്കും. പക്ഷെ വളരെ ചെറിയ പ്രായത്തിൽ തന്നെ ബ്ലൂ സ്ക്രീൻ കാണിക്കുന്നത് കുഞ്ഞിന്റെ റെറ്റിനയെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. നിങ്ങളോടു സമ്പർക്കം പുലർത്തുന്നതിനു  പകരം ഇതുപോലെയുള്ള ഇലക്ട്രോണിക് സാമഗ്രഹികളുമായി സമയം ചിലവഴിച്ചാൽ അത് നിങ്ങളുടെ കുഞ്ഞിന്റെ ഫ്രോണ്ടൽ ലോബിനെ ബാധിക്കുകയും അവരുടെ സംസാര ശേഷിയ്ക്കു കുഴപ്പമുണ്ടാവുകയും ചെയ്യും.

കുഞ്ഞിന്റെ കുപ്പി മൈക്രോവേവിൽ വെയ്ക്കുന്നത്

കുപ്പിയിൽ മൈക്രോവേവ് സേഫ് എന്ന് പറഞ്ഞാലും ഒരിക്കലും കുഞ്ഞിന്റെ പ്ലാസ്റ്റിക് കുപ്പി മൈക്രോവേവിൽ വെച്ച് അത് പിന്നെ കുഞ്ഞിന് കൊടുക്കരുത്. ഇങ്ങനെ ചെയ്യുമ്പോൾ പ്ലാസ്റ്റിക് ഉരുകാൻ സാധ്യതയുണ്ട് ഇതു കുഞ്ഞിനു  വളരെയധികം ദോഷം ചെയ്യും. കൂടാതെ മൈക്രോവേവിൽ വെച്ച് ചൂടാക്കിയ പാൽ നിങ്ങൾ ഇളം ചൂടുള്ളതാണെന്നു കരുതിയാലും നന്നായി ചൂടായ ഭാഗങ്ങൾ പാലിൽ ഉണ്ടാകും ഇതു കുഞ്ഞിനു പൊള്ളൽ ഏല്പിക്കും.

സീറ്റ്ബെൽറ്റ്

 

ഇതു കുഞ്ഞു ജനിക്കുന്നതിനു മുൻപുള്ള സുരക്ഷയ്ക്കു വേണ്ടിയിട്ടാണ്. ഗർഭിണി ആയിരിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് ഇത്യാദി ആയിരിക്കണം അതായതു ബെൽറ്റ് വരേണ്ടത് നിങ്ങളുടെ ബ്രെസ്റ്റിന്റെ നടക്കും വയറിനു താഴെയും ആയിട്ടായിരിക്കണം. ഇങ്ങനെ ബെൽറ്റ് ധരിക്കുമ്പോൾ അത് ഒരു വിധേനയും നിങ്ങളുടെ വയറിനോ അകത്തുള്ള കുഞ്ഞിനോ കുഴപ്പം വരുത്തുന്നില്ല.

 

Translated by Durga Mohanakrishnan

loader