കുഞ്ഞിനെ ഉറക്കുവാൻ വേണ്ടി നിങ്ങൾ മുലപ്പാൽ കൊടുക്കാറുണ്ടോ? എന്നാൽ ഇതൊന്നു വായിച്ചിരിക്കുന്നതു നല്ലതാണു.

കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്നത് മാതൃത്വത്തിന്റെ തന്നെ ഏറ്റവും അമൂല്യമായ ഒരു പാതയാണ്. പാലിന്റെ ഉല്പാദനവും കുഞ്ഞിന്റെ പൊസിഷനും ലാച്ചിങ്ങും ഒക്കെ തുടക്കത്തിൽ ഒരു പ്രശ്നമാണെങ്കിലും പിന്നീട് അത് ശരിയായിക്കൊള്ളും. പിന്നീടങ്ങോട്ട് നിങ്ങൾക്കു സന്തോഷത്തിന്റെ നിമിഷങ്ങൾ ആയിരിക്കും. പക്ഷെ ചില സമയത്തു അമ്മമാർക്ക് കുറ്റബോധം തോന്നാറുണ്ടായിരിക്കും കുഞ്ഞുങ്ങളെ ഉറക്കുവാൻ വേണ്ടി മുലപ്പാൽ കൊടുക്കുമ്പോൾ. ഇത് തുടക്കത്തിലെ മാസങ്ങളിൽ ചെയ്യുന്നതിന് ഒരു കുഴപ്പവുമില്ല, ഇത് കുഴപ്പമാകുന്നത് കുഞ്ഞു വളരാൻ തുടങ്ങുമ്പോൾ ആണ് അതായതു മുലപ്പാൽ ഇല്ലാതെ ഉറങ്ങാൻ കഴിയില്ല എന്നൊരു അവസ്ഥ വരുമ്പോൾ. പെർഫെക്ഷനിസ്റ്റുകൾക്കു ഇതൊരു കുഴപ്പമായി തോന്നിയേക്കാം പക്ഷെ കുഞ്ഞിനെ ഉറക്കുവാൻ വേണ്ടി മുലപ്പാൽ കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല.

ഇതിനു പ്രതികൂലവും അനുകൂലവുമായ കാര്യങ്ങൾ ഇതാ

ഇതൊരു നല്ല ഐഡിയ ആകുന്നതു എന്തുകൊണ്ട്

ആദ്യം തന്നെ കുഞ്ഞുങ്ങൾക്കു ഉറങ്ങുവാനായി വേണ്ടത് സുരക്ഷിതമായ ഒരു അന്തരീക്ഷമാണ് അതിനു അമ്മയുടെ ശരീരം അല്ലാതെ മറ്റെന്താണ് ഏറ്റവും നല്ലതു! മുലപ്പാൽ കൊടുക്കുമ്പോൾ ഉണ്ടാകുന്ന ശരീരങ്ങൾ തമ്മിലുള്ള സ്പർശനം കുഞ്ഞിന്റെയും അമ്മയുടെയും ബന്ധത്തെ ധൃഢമാക്കുന്നു, ഇത് കുഞ്ഞിന് താൻ സുരക്ഷിതയാണ് എന്ന തോന്നൽ ഉണ്ടാക്കുന്നു. ഇത് തന്നെയാണ് കുഞ്ഞിന് സുഖമായി ഉറങ്ങാവും വേണ്ടത്.

മുലപ്പാൽ തന്നെയാണ് അവർ വാശിയിൽ ആണെങ്കിലും സുഖമില്ലെങ്കിലും ഒക്കെ നല്ലതു. മുലപ്പാൽ കൊടുക്കുന്നത് അവരെ സമാധാനിപ്പിക്കുകയും അവരുടെ സ്ട്രെസ്സിനെ ഇല്ലാതാക്കാനും ഒക്കെ സഹായിക്കും, ഇതൊക്കെ ഒടുവിൽ സഹായിക്കുന്നത് കുഞ്ഞിന്റെ സുഖമായ നിദ്രയ്ക്കു വേണ്ടി തന്നെയാണ്. അതുകൊണ്ടാണ് മുലയൂട്ടുമ്പോൾ കുഞ്ഞുങ്ങൾ അവരുടെ കരച്ചിൽ വേഗം തന്നെ നിർത്തുന്നത്. കുഞ്ഞിന്റെ മുലകുടി നിർത്തിയ ഏതൊരു അമ്മയോടും ചോദിച്ചു നോക്കിയാൽ മനസ്സിലാകും കുഞ്ഞിന്റെ വാശി അവസാനിപ്പിക്കുന്നതിന് വേണ്ടി മുലപ്പാൽ കൊടുത്തിരുന്നതിനെ അവർ എത്രയധികം മിസ്സ് ചെയ്യുന്നുണ്ടെന്ന്.

മാത്രമല്ല മുലപ്പാലിൽ ചോലെസിസ്റ്റോകിനി൯ എന്ന ഒരു ഹോർമോൺ ഉണ്ട് ഇത് അമ്മയ്ക്കും കുഞ്ഞിനും ഉറക്കം വരുവാൻ സഹായിക്കും. ഇതിൽ അമിതമായി ട്രിപ്റ്റോഫാനും ഉണ്ട്, ഇത് ഉറക്കം വരുത്തുന്ന ഒരു തരം അമിനോ ആസിഡ് ആണ്. രാത്രി സമയം മുലപ്പാലിൽ അമിനോ ആസിഡ് ഉണ്ടാകും ഇത് സെറോടോണിൻ സിന്തെസിസ് ചെയ്യും, ഇത് സഹായിക്കുന്നത് ഉറക്കത്തിന്റെയും ഉണരുന്നതിന്റെയും സൈക്കിളിനെ ആയിരിക്കും. അതുകൊണ്ടു പോഷകത്തിന്റെ രീതിയിൽ ഇതിനെ നോക്കിയാൽ, ഇത് കുഞ്ഞിന് വളരെ നല്ലതാണു.

അവസാനമായി, രാത്രി സമയങ്ങളിൽ മുലപ്പാൽ കൊടുക്കുന്നത് കുഞ്ഞിന് നല്ലതാണു. കുഞ്ഞുങ്ങൾ വളരും തോറും അവരുടെ ശ്രെദ്ധ എപ്പോഴും മാറിക്കൊണ്ടേയിരിക്കും പ്രത്യേകിച്ച് മുലയൂട്ടുമ്പോൾ. ഇത് അവരുടെ പോഷകത്തിന്റെ അളവിനെ ബാധിച്ചേക്കാം, കാരണം അവർ ചിലപ്പോൾ വളരെ കുറച്ചേ പാല് കുടിക്കുകയുള്ളു അല്ലെങ്കിൽ ചിലപ്പോൾ കുടിച്ചില്ല എന്ന് തന്നെയിരിക്കാം. രാത്രി സമയങ്ങളിൽ പാലു കൊടുക്കുമ്പോൾ അതു രാവിലെ കുഞ്ഞു പാലു കുടിക്കാത്ത സമയങ്ങളെ സാധുകരിക്കുന്നു. ഇങ്ങനെ കുഞ്ഞിന്റെ പോഷകത്തിന്റെ അളവിൽ നിങ്ങൾക്കൊരു നോട്ടവും വെയ്ക്കാം.

ഇതൊരു നല്ല ഐഡിയ അല്ലാത്തതു എപ്പോഴൊക്കെയാണ്?

ഇത് കുഞ്ഞിന്റെ ഉറക്കത്തിന്റെ സൈക്കിളിനെ ബാധിക്കും എന്നുള്ളത് കൊണ്ടാണ് കുഞ്ഞു ഉറങ്ങുമ്പോൾ ഉലയൂട്ടുന്നതു ഒരു നല്ല കാര്യം അല്ലാത്തതു. കുഞ്ഞു ഇതിനോടകം ഉറക്കവും മുലപ്പാലുമായി ഒരു ബന്ധം ഉണ്ടാക്കുകയും പിന്നീട് സ്വയം ഉറങ്ങുന്ന കാര്യം വരുമ്പോൾ അതിനു താമസമുണ്ടാകാനും സാധ്യതയുണ്ട്. പക്ഷെ നിങ്ങൾ പേടിക്കേണ്ട കുഞ്ഞു അതിനു തെയ്യാറാകുമ്പോൾ എല്ലാം താനേ അതിന്റെ വഴിയ്ക്കു വന്നോളും.

ഇനിയിപ്പോൾ അതല്ല കുഞ്ഞു സ്വയം ഉറങ്ങുവാനുള്ള നീക്കങ്ങൾ ഒന്നും എടുക്കുന്നില്ലെങ്കിൽ നിങ്ങൾ കുഞ്ഞിന് ഉറങ്ങാനായി മുലപ്പാൽ കൊടുക്കുന്നത് നിർത്തേണ്ടിയിരിക്കുന്നു. ഇത് വളരെയധികം പ്രയാസമായിരിക്കും കാരണം കുഞ്ഞുങ്ങൾ ഇതിനോട് വളരെ വാശിയോടെ ആയിരിക്കും പ്രതികരിക്കുന്നത്. പക്ഷെ നിങ്ങൾ അതിൽ നിന്നും മാറരുത് കുഞ്ഞു പതുക്കെ ഇതുമായി ശീലമായിക്കോളും.

ആരോഗ്യപരമായ പതിവു കാര്യങ്ങൾ കുഞ്ഞിന്റെ ഉറക്ക സമയങ്ങളിലേക്കു കൊണ്ടുവരിക, ഇതു മുലപ്പാൽ കുടിച്ചാൽ മാത്രമേ കുഞ്ഞു ഉറങ്ങുകയുള്ളു എന്ന ദിനചര്യത്തെ മാറ്റും. ഇളം ചൂട് വെള്ളത്തിൽ കുളിപ്പിക്കുന്നത്, പ്രശാന്തമായ താരാട്ടു പാട്ടുകൾ, നല്ല രീതിയിലുള്ള ലൈറ്റിംഗ് കൃത്യമായുള്ള സമയങ്ങൾ പാലിക്കുന്നത്. ഇതൊക്കെ മതിയാകും കുഞ്ഞിന് സുഖമായിട്ടുള്ള ഉറക്കം സമ്മാനിക്കുന്നതിനു വേണ്ടി.

മാത്രമല്ല കുഞ്ഞിനെ ഉറക്കുവാൻ വേണ്ടി അവർക്കു മുലപ്പാൽ കൊടുക്കുമ്പോൾ ഇതു അവരുടെയും നിങ്ങളുടെയും ഉറക്കത്തിനു അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്. ഇതു നിങ്ങൾ രണ്ടു പേരെയും തളർത്തും അതുമാത്രമല്ല എണീക്കുമ്പോൾ തന്നെ കുഞ്ഞിന്റെ വാശി പിടിച്ച കരച്ചിൽ കാണുവാൻ നിങ്ങൾക്കും താല്പര്യം ഉണ്ടാകില്ല. പക്ഷെ ഇനിയിപ്പോൾ ഉറക്കത്തിന്റെ ഇടയ്ക്കു കുഞ്ഞിനു മുലപ്പാൽ കൊടുക്കുന്നതിൽ നിങ്ങൾക്കു ബുദ്ധിമുട്ടില്ലെങ്കിൽ അതുമായി മുന്നോട്ടു പൊയ്‌ക്കോളൂ മറ്റുള്ളവർ പറയുന്നതും കേൾക്കാൻ നിൽക്കേണ്ട.  

Translated by Durga Mohanakrishnan

loader