സിസേറിയൻ കഴിഞ്ഞു കിടക്കുന്ന ഒരു അമ്മയോട് പറയാൻ പാടില്ലാത്ത 9 കാര്യങ്ങൾ.

ഒരു സിസേറിയൻ കഴിഞ്ഞ സ്ത്രീ എന്ന നിലയിൽ നിങ്ങളോടു ആരെങ്കിലും "നിങ്ങൾ വളരെ ഭാഗ്യവതി ആണ്" എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ ഇതു അവസാനമായോ ആദ്യമായോ കേൾക്കുന്ന വ്യക്തി ആയിരിക്കില്ല നിങ്ങൾ. ഇതു മറുവശത്തു നിൽക്കുന്ന തരക്കാരും അറിയേണ്ടതാണ് - നിങ്ങൾ യോനി വഴി കുഞ്ഞിന് ജന്മം നൽകിയവർ ആണെങ്കിൽ ഈ 9 കാര്യങ്ങൾ ഒരു സിസേറിയൻ കഴിഞ്ഞ സ്ത്രീയോട് ചോദിക്കാതിരിക്കുക:

1 "എന്തൊക്കെ ആയാലും നിങ്ങൾക്കു ആരോഗ്യമുള്ള ഒരു കുഞ്ഞു ഉണ്ടായല്ലോ!"

   ഞങ്ങൾക്ക് തോന്നുന്നു ഒരു സിസേറിയൻ കഴിഞ്ഞ 'അമ്മ ഏറ്റവും അധികം കേൾക്കേണ്ടി വന്ന ഒരു കാര്യം ഇതായിരിക്കും എന്നാണ്. ശരിയാണ് ആരോഗ്യമുള്ള കുഞ്ഞിനെയാണ് നമുക്ക് വേണ്ടത്, ആരോഗ്യം എന്നത് വളരെ പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്. ഒരു അത്യാസന രീതിയിൽ സിസേറിയൻ കഴിഞ്ഞ അമ്മമാർക്ക് അറിയാം അവരുടെ കുഞ്ഞിന്റെ ജീവൻ രക്ഷപെട്ടത് എത്ര നേരിയ ചാൻസോടു കൂടിയാണ് എന്നതു. പക്ഷെ ആ ഒരു അനുഭവം അവർക്കു വളരെ കഷ്ടം നിറഞ്ഞതാണെങ്കിൽ, അല്ലെങ്കിൽ അവരുടെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഒരു സന്തോഷം നൽകുന്ന ഒരു കാര്യത്തെ ആകെ കൂടെ മാറ്റിമറിച്ചെങ്കിൽ, അവർ അപ്പോൾ കടന്നു പോയ മാനസികാവസ്ഥയെ നമ്മൾ കണക്കിൽ എടുക്കേണ്ടതാണ്.

2  "അടുത്ത തവണ നാച്ചുറൽ ബർത്ത് ശ്രെമിക്കാവുന്നതാണ്"

    ഈ ലോകവും, ഡോക്ടർമാരും, നഴ്സുകളും ഒക്കെ മനസിലാക്കേണ്ട ഒരു കാര്യമുണ്ട് നമുക്ക് നാച്ചുറൽ ബെർത്തിനു പകരം "യോനിയിലൂടെയുള്ള ജനനം" (vaginal birth) എന്നു പറഞ്ഞൂടെ!! കാരണം അങ്ങിനെ പറയുമ്പോൾ സിസേറിയൻ വഴി കുഞ്ഞിനെ പ്രസവിച്ച അമ്മമാർ കരുതും അവർ തികച്ചും unnatural ആയ രീതിയിൽ ആണ് കുഞ്ഞിന് ജന്മം നൽകിയത് എന്നു. മാത്രമല്ല ഒരു ജലദോഷം നേരിടുമ്പോളും, ക്ലിനിക്കൽ ആവശ്യങ്ങൾക്ക് കുഞ്ഞു ജനിച്ച രീതി ചോദിക്കുമ്പോൾ ഈ ഒരു പ്രയോഗം അവരെ വല്ലാതെ നാണംകെടുത്തിയേക്കാം.

3 "അപ്പോൾ നിങ്ങൾ ശെരിക്കും പ്രസവം എന്ന പ്രക്രിയയെ നേരിട്ടിട്ടില്ല അല്ലെ? "

    എൻ്റെ അമ്മയുടെ കുറച്ചു സുഹൃത്തുകൾക്ക് ഇങ്ങനെയൊക്കെ കേൾക്കേണ്ടി വന്നിട്ടുണ്ട്, എന്നോടിതുവരെ ആരും ഇങ്ങനെ പറഞ്ഞിട്ടില്ല എന്ന സത്യം ഓർക്കുമ്പോൾ എനിക്ക് സന്തോഷമുണ്ട് കാരണം ഞാൻ അങ്ങിനെ കേട്ടിരുന്നെങ്കിൽ വളരെ പരിഹാസപൂർവ്വം പറഞ്ഞെനെ എൻ്റെ കുഞ്ഞുങ്ങൾ ഉണ്ടായതു മുട്ട വിരിഞ്ഞിട്ടാണെന്നു. ഒരു കുഞ്ഞിന് ജന്മം നൽകുക എന്നതു മാത്രമല്ല നമ്മൾ ചെയ്യുന്നത്  എങ്ങിനെ കുഞ്ഞു ജനിച്ചു എന്നതിലുപരി ഒരു പുതിയ ജീവനെ ലോകത്തേക്ക് കൊണ്ടുവന്നു എന്നതും കൂടിയാണ്. അതുകൊണ്ടു സിസേറിയൻ വഴി പ്രസവിച്ച സ്ത്രീകളിൽ നിന്നും ആ സന്തോഷം തട്ടിക്കളയാതിരിക്കുക. അവരുടെ വിജയത്തെ ഒരിക്കലും കുറച്ചു കാണരുത്.

4 " ഭാഗ്യം നിങ്ങൾക്കു പ്രസവ വേദന അറിയേണ്ടി വന്നില്ലലോ"

    മിക്ക സ്ത്രീകളും സിസേറിയൻ ചെയ്യുന്നത് അവർക്കു മുന്നേ പല വേദനകളും സഹിക്കേണ്ടി വന്നതുകൊണ്ടാണ്. നമ്മൾ ആയിട്ടു അതിനു വേറെ വാഖ്യാനങ്ങൾ ഒന്നും കൊടുക്കാതിരുന്നാൽ മതി.

5  "ഇത്രയൊക്കെ ആയിട്ടും നിങ്ങളുടെ യോനി (vagina) നശിച്ചു പോയില്ലലോ"

    ഞാൻ ഇവിടെ "നശിച്ചു" എന്ന വാക്ക് ഉപയോഗിച്ചത് മുൻപ് ആരോ അവരുടെ episiotomy യെ അങ്ങിനെ വിശേഷിപ്പിച്ചത് കൊണ്ടാണ്! കാര്യം എന്തെന്നാൽ അതെ എൻ്റെ യോനിക്കു ഒന്നും സംഭവിച്ചിട്ടില്ല വളരെ നന്നായി ഇരിക്കുന്നു, നന്ദി! പക്ഷെ നിങ്ങൾക്കു അറിയുമോ എന്താണ് നശിച്ചു പോയത് എന്നു? എൻ്റെ ഉദരം, അതാണ് ഡോക്ടർമാർ മുറിച്ചു, ബാക്കി ഭാഗങ്ങൾ മാറ്റി കുഞ്ഞിനെ പുറത്തെടുത്തത്. അതുകൊണ്ടു നമ്മൾ ഒരേപോലെയാണ്, അല്ലെങ്കിൽ ഇതൊരു മത്സരം അല്ല !!!

6 " നിങ്ങൾക്കു ഫ്രീ ആയി ഒരു tummy tuck കിട്ടിയല്ലോ"

   നിങ്ങൾക്കു tummy tuck എന്താണെന്നു അറിയാമല്ലോ അല്ലെ. അതിന്റെ നേരെ വിപരീതം ചിന്തിക്കുക, അതെ അതാണ് എനിക്കു ലഭിച്ചത്.

7 "നിങ്ങൾക്കു എല്ലാം എളുപ്പം കഴിഞ്ഞല്ലോ"

   ക്ഷമിക്കണം!! നിങ്ങൾ അങ്ങിനെ കരുതുന്നുണ്ടെങ്കിൽ വീട്ടിൽ പോയി സിസേറിയൻ എന്നതിനെ പറ്റി നല്ലപോലെ വായിച്ചു നോക്കു! ചിന്തിച്ചാൽ മനസ്സിലാകും അതൊരു വല്യ സർജറി തന്നെയാണ്. അതിനു ശേഷം 24 മണിക്കൂറിനുള്ളിൽ തന്നെ വീട്ടിലേക്കു വിടുന്നു എഴുതി തന്ന painkillers ന്റെ കൂടെ - അതൊരു പ്രത്യേക രീതിയായി നിങ്ങൾക്കു തോന്നിയോ. നിങ്ങൾ വീട്ടിലേക്കു തിരിച്ചു വരുന്നത് സദാ Tylenol പോലെയുള്ള മരുന്നുകൾ കൊണ്ടും പിന്നെ ഒരുപാട് ശ്രെദ്ധ കൊടുക്കേണ്ട ഒരു കുഞ്ഞിനേയും കൂടെ കൊണ്ടാണ്. മറ്റാരെയെങ്കിലും ഡോസ് കൂടിയ paikillers ഉം ഒരാഴച തീരെ അനങ്ങാൻ പാടില്ല എന്ന നിർദ്ദേശത്തോട് കൂടിയും വീട്ടിലേക്കു അയക്കാറുണ്ടോ, അതുകൊണ്ടു ഇതു അത്ര എളുപ്പമുള്ള കാര്യം ആണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട.

8 "ആ സ്റ്റിച്ച് ഇട്ട പാട് ഒന്ന് കാണാമോ?"

   പറ്റില്ല! അതു കാണിക്കാൻ ഞങ്ങൾ ആരും തന്നെ താല്പര്യ പെടുന്നില്ല. നിങ്ങൾക്കു അറിയാമോ അത്ര ആഴത്തിലാണ് ആ മുറിവ് എന്നതു. അതുകൊണ്ടു വേണ്ട.

9 "നിങ്ങൾക്കു, ഇനി ചിരിക്കുമ്പോൾ ഡ്രെസ്സിൽ അറിയാതെ മൂത്രം വീഴും എന്നുള്ള ശങ്ക വേണ്ടല്ലോ"

ഞാൻ ഈ ഫലിതമേറിയ കാര്യം അറിയുന്നത് എൻ്റെ chiropractor ൽ നിന്നാണ്. അസ്സഹനീയമായ മൂത്ര ശങ്ക ഗർഭിണിയായ ആർക്കും വരാവുന്നതാണ്, നിങ്ങൾ എങ്ങിനെ പ്രസവിച്ചാലും. അതുകൊണ്ടു ഡ്രെസ്സിൽ അറിയാതെ കുറച്ചു മൂത്രം ഒഴിച്ച് പോവുന്നത് നമ്മൾ മുൻകൂട്ടി കണ്ടിരിക്കേണ്ട ഒരു കാര്യമാണ്.

എനിക്കറിയാം പൊതുവെ ആളുകൾ കുറെ അർഥം വെച്ചിട്ടാണ് സംസാരിക്കാറുള്ളത് എന്നു, പക്ഷെ അതിൽ മിക്ക കാര്യങ്ങളും തെറ്റാണു. സിസേറിയൻ കഴിഞ്ഞ അമ്മമാരോട് പലരും പറയുന്ന കാര്യങ്ങൾ ഒക്കെ കുറ്റബോധവും, ദുഖവും, ദേഷ്യവും, പേടിയും അവർ ഇപ്പോൾ അനുഭവിക്കുന്ന വേദനയിലേക്കും, ട്രോമയിലേക്കും കൂട്ടുകയേയുള്ളു.

ഏറ്റവും അനുയോജ്യമായി നിങ്ങൾക്കു ചോദിക്കാൻ പറ്റിയ കാര്യം അവരും കുഞ്ഞും സുഖമായി ഇരിക്കുന്നുവോ എന്നതാണ്. പിന്നെ അവർ തീരുമാനിക്കട്ടെ നിങ്ങളോടു എന്തൊക്കെ തുറന്നു സംസാരിക്കണം എന്നു. അവർ സങ്കടത്തിൽ ആണെങ്കിൽ അധികം പോസിറ്റീവ് ആയിട്ടുള്ള സംസാരം നിങ്ങൾക്കു ഒഴിവാകാം. അവർ സങ്കട പെടട്ടെ എന്നിട്ടു പതുക്കെ കാര്യങ്ങളെ മനസിലാകട്ടെ.

സിസേറിയൻ ചെയ്ത അമ്മമാർ അറിയേണ്ടത് അവർ ശെരിയായ തീരുമാനം ആണോ എടുത്തത്, അവർ മറ്റെല്ലാ അമ്മമാരെയും പോലെയാണ്, പിന്നെ അവർ ചെയ്തത് വളരെ ധൈര്യപൂർവമുള്ള ഒരു കാര്യമാണ് എന്നതു കൂടിയാണ്. കാരണം അവർ അതു ചെയ്തു- നിങ്ങൾക്കു എൻറെ വാക്കുകൾ വിശ്വസിക്കാം.

Translated by Durga Mohanakrishnan

loader