കുഞ്ഞിന് നിങ്ങൾ ഈ നല്ല ഭക്ഷണങ്ങൾ കൊടുക്കാറുണ്ടോ?

ഭക്ഷ്ണം ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോൾ പോഷകാഹാരത്തിന്റെ പ്രാധാന്യം വളരെ അധികം കൂടുന്നു. മുലപ്പാൽ ആണ് കുഞ്ഞിന്റെ ഏറ്റവും ഉത്തമമായ ആഹാരം എന്നതിൽ തർക്കമില്ല, പക്ഷെ മുലകുടി നിർത്തി കഴിഞ്ഞാലോ അല്ലെങ്കിൽ കുഞ്ഞു കട്ടിയുള്ള ആഹാരം കഴിക്കാൻ തുടങ്ങിയാൽ എന്തു ചെയ്യും? പ്രായമുള്ളവർ അവരുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഭക്ഷ്ണം കണ്ടുപിടിക്കാറുണ്ട് ഇതുപോലെ കുഞ്ഞുങ്ങളുടെ സൂപർ ഫുഡ്സ്  ഏതായിരിക്കും.

എന്താണ് സൂപ്പർ ഫുഡ്സ് ?

സൂപ്പർ ഫുഡ്സ് എന്ന് വെച്ചാൽ കുഞ്ഞുങ്ങൾക്കു ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ആണ്. അത് ആവശ്യമുള്ള എല്ലാ വൈറ്റമിൻസും മിനെറൽസും ആന്റിഓക്സിഡന്റ്സും ഒക്കെ അടങ്ങിയിട്ടുള്ളതായിരിക്കും മാത്രമല്ല ഫൈബറിന്റെ അളവും വേണ്ടുവോളം ഉണ്ടാകും, ഇതു കുഞ്ഞിന്റെ ദഹനത്തിന് എളുപ്പം സഹായിക്കുന്നു. മിക്കവാറും കുഞ്ഞിന് 6 മാസം ആകുമ്പോൾ തന്നെ കട്ടിയുള്ള ഭക്ഷണങ്ങൾ കൊടുത്തു തുടങ്ങാൻ ഡോക്ടർമാർ പറയാറുണ്ട് ഇതു എത്തി കഴിഞ്ഞാൽ പിന്നെ അമ്മമാർക്ക് ആശയക്കുഴപ്പമാണ് എല്ലാ പോഷകവും അടങ്ങിയ ഏത് ഭക്ഷ്ണം കുഞ്ഞിന് കൊടുക്കും എന്നാലോചിച്ചു.

കുഞ്ഞിന്റെ ആഹാരം പ്രശനമാണെങ്കിൽ അതു പരിഹരിക്കാൻ ഒരുപാടു സൂപ്പർ ഫുഡ്സ് ഉണ്ട് പ്രായത്തിനു അനുയോജ്യമായി നിങ്ങളുടെ കുഞ്ഞുങ്ങൾ കഴിക്കേണ്ട സൂപ്പർ ഫുഡ്സ് ഇതാ.

1 . പഴം

നിങ്ങളുടെ അമ്മയോടോ മുത്തശ്ശിയോടൊ ചോദിച്ചാൽ മനസ്സിലാകും പഴം കുഞ്ഞുങ്ങൾക്കു എത്ര നല്ലതാണെന്നു. ഡയറ്ററി ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിന് B6, കാൽസ്യം പിന്നെ അയൺ മുതലായവ പഴത്തിൽ നല്ലോണം അടങ്ങിയിട്ടുണ്ട്. ഇവ കുഞ്ഞിന് ഉടനെ തന്നെ ഊർജ്ജമുണ്ടാകുവാൻ സഹായിക്കുന്നു മാത്രമല്ല ഇതു ഉണ്ടാക്കുവാനും എളുപ്പമാണ്. കുറച്ചു വലുതായ കുട്ടികൾക്ക് പഴം അങ്ങിനെ തന്നെയോ അതോ മിൽക്ക് ഷേക്ക് ആയോ കൊടുക്കാവുന്നതാണ്.

ബനാന പ്യുവർ റെസിപി : പഴം തൊലി കളഞ്ഞു മിക്സിയിൽ അടിച്ചോ അല്ലെങ്കിൽ കൈ കൊണ്ടോ ചതച്ചു യോഗർട്ട് ചേർത്ത് കുഞ്ഞിന് കൊടുക്കാവുന്നതാണ്.

എപ്പോൾ തുടങ്ങണം: 4 മാസം മുതൽ.

2 മധുര കിഴങ്ങു

മധുരമായതു കൊണ്ട് തന്നെ കുഞ്ഞുങ്ങൾക്കു ഇതു പ്രിയപെട്ടതാകും. ഇതിൽ ബീറ്റ കരോട്ടീൻ, കാൽസിയം, പൊട്ടാസിയം ഒക്കെ അടങ്ങിയിട്ടുണ്ട് മാത്രമല്ല കോൺസ്റ്റിപേഷൻ വരാതിരിക്കാൻ ഇതു ഉത്തമവുമാണ്.

റെസിപി : കുക്കറിൽ വെച്ച് കിഴങ്ങു വേവിക്കുക, ശേഷം തൊലി കളഞ്ഞു ചതയ്ക്കുക. നിങ്ങൾക്കു വേണമെങ്കിൽ കുറച്ചു ശർക്കര ചേർത്ത് ചെറിയ തീയിൽ പിന്നെയും ഒന്ന് വേവിച്ചെടുക്കാം അല്ലെങ്കിൽ ശർക്കര ചേർത്തതിന് ശേഷം കൊടുക്കുകയും ചെയ്യാം.

എപ്പോൾ തുടങ്ങണം: 4 മാസം മുതൽ.

3 അവകാഡ

ഇതാണ് ഏറ്റവും ഉത്തമമായ നിങ്ങളുടെ കുഞ്ഞിന് കൊടുക്കാൻ പറ്റിയ ആഹാരം. അവകാഡോസിൽ അടങ്ങിയിട്ടുള്ളത് തലച്ചോറിന് ഏറ്റവും നല്ലതായിട്ടുള്ള അത്യാവശ്യമുള്ള ഫാറ്റ് ആണ്. മാത്രമല്ല ഇതിനൊരു ബട്ടറി ടെക്സ്ചർ ഉള്ളതുകൊണ്ട് കുഞ്ഞിന് ഇഷ്ടമാവുകയും ചെയ്യും.

റെസിപി: തൊലി കളഞ്ഞതിനു ശേഷം അതിൽ നിന്നും കുരു മാറ്റുക. ചതച്ചതിനു ശേഷം കുഞ്ഞിന് കൊടുക്കുക.

എപ്പോൾ മുതൽ കൊടുക്കാൻ തുടങ്ങണം? 4 മാസം മുതൽ

4 പ്രൂൺസ്

കുഞ്ഞുങ്ങൾക്കു കാട്ടിയാഹാരം കൊടുത്തു തുടങ്ങുമ്പോൾ അവരുടെ വയറു ഒരുപാടു പ്രശ്നമുണ്ടാക്കും ചിലപ്പോൾ. ഇതു ശെരിയാകാൻ പ്രൂൺസാണ് നല്ലതു. ഇതിലെ ഫൈബറും ആന്റിഓക്സിഡന്റും കുടലിന്റെ നീക്കം ശെരിയാക്കി കോൺസ്റ്റിപേഷൻ മാറ്റും.

റെസിപി: ആപ്പിളും പ്രൂൺസും തിളപ്പിക്കുക ശേഷം നല്ല രീതിയിൽ ഇവയെ അരയ്ക്കുക.

എപ്പോൾ തുടങ്ങണം : 6 - 8 മാസം ആകുമ്പോൾ

5 തേങ്ങ

പലർക്കും ഈ സൂപ്പർ ഫുഡിനെ പറ്റി അറിയില്ല. പക്ഷെ നാളികേരത്തിൽ നിറയെ കുഞ്ഞുങ്ങൾക്കായുള്ള നല്ല നല്ല പോഷകങ്ങളാണ്. ഇതിൽ മീഡിയം ചെയിൻ ഫാറ്റി ആസിഡ് നല്ലവണ്ണം അടങ്ങിയിട്ടുണ്ട് മാത്രമല്ല ഇതു കുഞ്ഞിന്റെ പ്രതിരോധ ശേഷിയെ വർധിപ്പിക്കുകയും ദഹനം ക്രമമാക്കുകയും ചെയ്യും. അമ്മമാർക്കുള്ള നല്ല വാർത്ത എന്താണെന്നു വെച്ചാൽ ഇതു കുഞ്ഞിന്റെ ആഹാരത്തിന്റെ കൂടെയാക്കാൻ ഒരു 100 വഴിയുണ്ട് എന്നതാണ്.

റെസിപി: കുഞ്ഞിന്റെ ചോറ് തേങ്ങാ പാലിൽ വേവിക്കാം ഇതു രുചിയും ഗുണവും വർധിപ്പിക്കുന്നു. അല്ലെങ്കിൽ എന്നും കുഞ്ഞിന് തേങ്ങയുടെ വെള്ളം കൊടുക്കുക. നിങ്ങൾക്കു ഖീർ, പുഡ്ഡിംഗ് അല്ലെങ്കിൽ തേങ്ങയുടെ പൾപ്പ് മാത്രം എടുത്തു ഏതെങ്കിലും ഒരു പഴത്തിന്റെ കൂടെ കൊടുക്കാവുന്നതുമാണ്. കുറച്ചു വലുതായ കുട്ടികൾക്ക് ഇതു ഒരുപാട് ഇഷ്ടപെടുന്ന ആഹാരമായിരിക്കും.

എപ്പോൾ തുടങ്ങണം : 6 - 8 മാസം ആകുമ്പോൾ

6   യോഗർട്ട് അല്ലെങ്കിൽ  തൈര്

തൈരിൽ അല്ലെങ്കിൽ യോഗർട്ടിൽ കാൽസിയവും വിറ്റാമിന് ഡി യും ഒരുപാട് അടങ്ങിയിട്ടുണ്ട് ഇതു രണ്ടും എല്ലിന്റെ സ്വാഭാവിക വളർച്ചയ്ക്കും എല്ലു ഉണ്ടാകുവാനും വേണ്ടി സഹായിക്കുന്നു. ഇതിൽ നല്ല ബാക്ടീരിയ അടങ്ങിയിട്ടുള്ളത്  കൊണ്ട് വയറിനെ സുഖമായി വെക്കുവാനും പ്രതിരോധ ശേഷിയെ സംരക്ഷിക്കുവാനും പറ്റുന്നു.

റെസിപി: യോഗർട്ട് അതുപോലെ കൊടുക്കാവുന്നതാണ് അല്ലെങ്കിൽ ഏതെങ്കിലും പഴത്തിന്റെ കൂടെ ചേർത്ത് മിൽക്ക് ഷേക്ക് ആക്കി കൊടുക്കാവുന്നതുമാണ്. ഇതിൽ പഞ്ചസാര ചേർത്തിട്ടില്ല എന്ന് ഉറപ്പു വരുത്തുക.

എപ്പോൾ തുടങ്ങണം : 4 - 6 മാസം ആകുമ്പോൾ

7 ബ്രോക്കോളി

ബ്രോക്കോളി തലച്ചോറിന് ആവശ്യമായ ആഹാരമാണ് അതിപ്പോൾ മുതിർന്നവർക്ക് മാത്രമല്ല കുഞ്ഞുങ്ങൾക്കും. ഇതിൽ വിറ്റാമിന് സി, ബീറ്റ കരോട്ടീൻ, ഫോളിക് ആസിഡ്,  അയൺ, പൊട്ടാസിയം പിന്നെ ഫൈബർ ഒക്കെ അടങ്ങിയിട്ടുള്ളതാണ്. ബ്രോക്കോളി വെള്ളത്തിൽ തിളപ്പികുമ്പോൾ ഇതിലെ വിറ്റാമിന്റെ അംശം നഷ്ടപ്പെട്ട് പോകുന്നു. അതുകൊണ്ടു ഇതു വേവിക്കുന്നതിനു മുന്നേ ആവി കയറ്റുക.

റെസിപി: കുക്കറിൽ വെച്ച് ആവി കയറിയതിനു ശേഷം ബ്രോക്കോളി ചതച്ചിട്ട് കുഞ്ഞുങ്ങൾക്കു കൊടുക്കുക. ഇതിൽ രുചി കൂട്ടാൻ വേണെമെങ്കിൽ കുറച്ചു ഉപ്പും കുരുമുളകും ഇടാവുന്നതാണ്. കുഞ്ഞുങ്ങൾക്കു ഇതിന്റെ രുചി ഇഷ്ടമാകുന്നില്ലെങ്കിൽ മധുരമുള്ള മറ്റു ആഹാരങ്ങളുടെ കൂടെ കൊടുക്കാവുന്നതാണ് അതായതു മധുര കിഴങ്ങു പോലെയുള്ളവ. ബ്രോക്കോളിയുടെ സൂപ്പും കുഞ്ഞിന് നല്ലതാണു.

എപ്പോൾ തുടങ്ങണം: 8 - 10 മാസം ആകുമ്പോൾ

8 പരിപ്പ്

കുഞ്ഞിന് പരിപ്പ് കൊടുക്കാത്ത ഒരു അമ്മയും ഇന്ത്യയിൽ ഉണ്ടാകില്ല. പരിപ്പിൽ ആണ് ഏറ്റവും കൂടുതൽ പ്രോട്ടീനിന്റെ അംശം ഉള്ളത്, ഇതു വളരുന്ന കുഞ്ഞുങ്ങൾക്കു ഏറ്റവും ആവശ്യമുള്ളതാണ്. പരിപ്പ് ചോറിന്റെ കൂടെ ചതച്ചു കൊടുക്കാവുന്നതാണ് ഇതു വേണെങ്കിൽ സൂപ്പും ആക്കാം. മാത്രമല്ല ഇതിലെ ഉയർന്ന ഫൈബറിന്റെ അംശം കുഞ്ഞിന്റെ ദഹനത്തിനെ എളുപ്പമുള്ളതാകുന്നു.

റെസിപി: പരിപ്പ് നന്നായി ചതയുന്ന പരുവത്തിൽ കുക്കറിൽ വേവിച്ചെടുക്കുക. ഇതിലെ വെള്ളം സൂപ്പ് ആകാവുന്നതാണ് അല്ലെങ്കിൽ പരിപ്പ് ചോറിന്റെ കൂടെ കൂട്ടി കൊടുക്കുക.

എപ്പോൾ തുടങ്ങണം: 6 - 8 മാസം ആകുമ്പോൾ മുതൽ

ഈ സൂപ്പർ ഫുഡുകൾ എല്ലാം തന്നെ സുരക്ഷിതമാണ് എളുപ്പത്തിൽ ദഹിക്കുന്നതുമാണ്, എന്നാലും ഏതെങ്കിലും ഒരു ഫുഡിനെ പറ്റി നിങ്ങൾക്കു സംശയമുണ്ടെങ്കിൽ നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക.

Translated by Durga Mohanakrishnan

loader