നിങ്ങളുടെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്നതിന്റെ 7 സൂചനകൾ

നിങ്ങളുടെ ഭർത്താവു നിങ്ങളിൽ നിന്ന് അകലം വെക്കുന്നുണ്ട് പക്ഷെ നിങ്ങൾക്കു മനസിലാകുന്നില്ല അതിന്റെ കാരണം. മറ്റൊരു സ്ത്രീയാണ് അതിന്റെ കാരണമെങ്കിൽ ഇതാ അത് മനസിലാക്കാനുള്ള 7 സൂചനകൾ.

1 നിങ്ങളെ മറ്റൊരു സ്ത്രീയുമായി താരതമ്യം ചെയ്താൽ

അയാൾ ആരാധിക്കുന്ന മറ്റൊരു സ്ത്രീയുമായി നിങ്ങളെ താരതമ്യം ചെയ്യാൻ സാധ്യതയുണ്ട്. അതിപ്പോൾ ഒരു നടിയാകാം, ഗായികമാരാകാം, പ്രശസ്തയായ സ്ത്രീകൾ ആകാം, നിങ്ങൾ രണ്ടാളുടെയും ഏതെങ്കിലും സുഹൃത്ത് ആകാം, ജോലി സ്ഥലത്തുള്ള ഫ്രണ്ട് ആകാം അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിൽ തന്നെയുള്ള ആരെങ്കിലുമാകാം.

2 നിങ്ങളുടെ ഡ്രസിങ് ശൈലി മാറ്റാൻ ആവശ്യപ്പെട്ടാൽ

നിങ്ങൾ അയാളുടെ ഭാവനയിലുള്ള സ്ത്രീയെ പോലെ ആകണം എന്ന് ആഗ്രഹിക്കുന്നു, അപ്പോൾ അയാൾ നിങ്ങളുടെ ഡ്രസിങ് രീതിയും മേക്കപ്പ് ഒക്കെ മാറ്റാൻ ആവശ്യപെടുന്നു.

3 പോർണോഗ്രാഫി കാണുന്നുണ്ടെങ്കിൽ

ഇതാണ് ഏറ്റവും വലിയ സൂചന. ഇത് കാണുന്നതുകൊണ്ടു കുഴപ്പില്ല എന്നാണ് പലരും കരുതുന്നത്. പക്ഷെ അങ്ങിനെയല്ല പോൺ സിനിമകൾ കാണുമ്പോൾ ഭർത്താവു മറ്റു സ്ത്രീകളെ കുറിച്ച് ഭാവനയുൾക്കൊള്ളുകയും നിങ്ങളിൽ നിന്ന് തെറ്റായ രീതിയിലുള്ള ലൈംഗികബന്ധം പ്രതീക്ഷിക്കുകയും ചെയ്യും.

4 വഴിയിൽ നടന്നു പോകുന്ന മറ്റു സ്ത്രീകളെ നോക്കുക

കഴുത്തു ചെരിച്ചു എപ്പോഴും മറ്റു സ്ത്രീകളെ നോക്കാൻ അയാൾ ശ്രെമിക്കാറുണ്ടെങ്കിൽ. കാണാൻ നാന്നായിട്ടുള്ള സ്ത്രീകളെ പുരുഷന്മാർ നോക്കുന്നത് പുരുഷന്മാരെ സ്ത്രീകൾ നോക്കുന്നതിലും തെറ്റില്ല, പക്ഷെ അവരുടെ കൂടെ ആയിരിക്കണം എന്ന് ആഗ്രഹിക്കുന്നത് തെറ്റാണ്. ഇങ്ങനെയുള്ള നോട്ടം പറയുന്നത് അയാൾക്കു മറ്റുള്ള സ്ത്രീകളിൽ ഉള്ള താല്പര്യവും നിങ്ങളോടുള്ള ബഹുമാനമില്ലായിമയുമാണ്.

5 നിങ്ങൾ അല്ല ഭർത്താവിനെ നിയന്ത്രിക്കുന്നത് എന്ന് അയാൾക്കു നിങ്ങളെ അറിയിക്കണം

നിങ്ങൾ അല്ല അയാളെ നിയന്ത്രിക്കുന്നത് എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുകയും, തനിക്കു ഇഷ്ടമുള്ളതൊക്കെ ചെയ്യാം എന്ന് പറയുകയും ചെയ്യുക. സത്യത്തിൽ ഒരു നല്ല ബന്ധത്തിൽ ആരും ആരെയും നിയന്ത്രിക്കുന്നില്ല, ആരും അവിടുത്തെ ബോസ് അല്ല -- പരസ്പര ബഹുമാനം വളരെ അടിസ്ഥാനപരമായ കാര്യമാണ്.

6 സോഷ്യൽ മീഡിയയിൽ പല സ്ത്രീകളെയും ഫോളോ ചെയ്യുന്നു

സുന്ദരികളായ പല സ്ത്രീകളെയും ഓൺലൈൻ ആയിട്ടു ഭർത്താവു ഫോളോ ചെയ്യുന്നുണ്ടെങ്കിൽ (ഇവരുടെ ഫോട്ടോസ് ഒക്കെ മര്യാദയ്ക്കുള്ളതായിരിക്കണം എന്നില്ല). ഉറപ്പായും ഈ ഫോട്ടോസ് ഒക്കെ കാണുമ്പോൾ അയാൾ നിങ്ങളെ പറ്റി ആയിരിക്കില്ല ചിന്തിക്കുന്നത്.

7 അയാൾക്കു നിങ്ങളെക്കാളും ഒരുപാടു സുഹൃത്തുക്കൾ ഉണ്ടാകുമ്പോൾ

അയാൾ എപ്പോഴും കുട്ടികാലത്തെയും, സ്കൂളിലെയും, ജോലി സ്ഥലത്തെയും  കൂട്ടുകാരെ പറ്റി സംസാരിക്കുന്നതു. ന്യൂമാൻസ് റിസർച്ച് പറയുന്നത് 40 % ഇതുപോലെയുള്ള കാര്യങ്ങൾ നടക്കുന്നത് ജോലിസ്ഥലത്തു വെച്ചാണ് എന്നാണ്. ഓപ്പോസിറ്റ് സെക്സിലുള്ളവരുമായിട്ടുള്ള അടുത്ത ബന്ധം ഒഴിവാകേണ്ടത് തന്നെയാണ്.

Translated by Durga Mohanakrishnan

loader