കുഞ്ഞുങ്ങൾക്കു തൂക്കം കൂടുവാൻ വേണ്ടി നിങ്ങൾ ചെയ്യുന്ന 5 തെറ്റായ കാര്യങ്ങൾ

ഇന്ത്യയിലുള്ള അച്ഛനമ്മമാർ ഏറ്റവും കൂടുതൽ പരാതി പറയുന്നത് എന്തിനെ പറ്റിയാണ് എന്ന് ഒരു ഡോക്ടറോട് ചോദിച്ചാൽ അവരു പറയുന്ന ഉത്തരം തങ്ങളുടെ കുട്ടി ചബ്ബി അല്ല ഭക്ഷണം കഴിക്കുന്നില്ല എന്നൊക്കെ ആയിരിക്കും എന്നാണ്. വർഷങ്ങളായി നമ്മൾ കാണുന്നത് നമ്മുടെ അമ്മയും ചേച്ചിയും അമ്മായിയും ഒക്കെ കുട്ടികളെ കൂടുതൽ കൂടുതൽ ചബ്ബി ആക്കാൻ നോക്കുന്നതായിരിക്കും. പക്ഷെ നിങ്ങൾ ഒരു തെറ്റായ കാര്യം ഇതിൽ ശ്രെദ്ധിച്ചോ അവർ കുട്ടികൾ ഭക്ഷണം വെറുക്കുന്നത് വരെ അവരുടെ വായിൽ ഭക്ഷണം കുത്തി കയറ്റുന്നത്? അതെ പഴയ കാലത്തു കുട്ടികളുടെ തൂക്കം കൂടുവാൻ വേണ്ടി ചെയ്തിരുന്ന കാര്യങ്ങൾ അത്ര നല്ല കാര്യങ്ങൾ അല്ല.

1 നെയ്യ് ഒരുപാടു ഉപയോഗിക്കുന്നത്

എനിക്ക് ഒരു ആന്റ്റിയുണ്ട് അവർ എല്ലാം ഉണ്ടാക്കുന്നത് നെയ്യിലാണ്‌, എന്തിനു മുട്ട പൊരിയ്ക്കുന്നതു പോലും, അവരുടെ അണ്ടർവെയിറ്റ് ആയ മകനെ തടി വെയ്പ്പിക്കുവാൻ വേണ്ടി. ഒടുവിൽ ആ കുട്ടിക്ക് മുട്ടയോടും നെയ്യിനോടും ഒക്കെ വെറുപ്പായി, വെയിറ്റ് ഒട്ടു വെയ്ക്കുകയും ചെയ്തില്ല. എന്തുകൊണ്ട്? കാരണം ഒരു സ്പൂണിൽ കൂടുതൽ നെയ്യ് ദഹിക്കാൻ വളരെയധികം സമയമെടുക്കും. കുട്ടിയുടെ എല്ലാ ഭക്ഷണത്തിലും നെയ്യ് ഇങ്ങനെ നിറച്ചാൽ അവരുടെ ദഹന പ്രക്രിയ പതുക്കെയാകും. അതുകൊണ്ടു കുട്ടിയ്ക്ക് കുറേ സമയത്തേക്കു വിശക്കില്ല. അതുകൊണ്ടു തന്നെ അവർ ആഹാരം കഴിക്കില്ല. അപ്പോൾ നിങ്ങൾ ഇത് ചെയ്യുന്നത് നിർത്തുക.

2 അമിതമായി കാർബോഹൈഡ്രേറ്സ്

പഴയ രീതികൾ ഒക്കെ നിങ്ങൾക്കു പറഞ്ഞു തരുന്നത് കുട്ടിയുടെ ഭക്ഷണം സ്റ്റാർച് അല്ലെങ്കിൽ കാർബോഹൈഡ്രേറ്സ് കൊണ്ട് നിറയ്ക്കണം അവരുടെ തടി കൂട്ടുവാൻ വേണ്ടി എന്നാണ്. പക്ഷെ ദയവു ചെയ്തു ഇത് നിർത്തുക. അമിതമായ കാർബോഹൈഡ്രേറ്സ് കോൺസ്റ്റിപേഷൻ, അമിത വണ്ണം, വയറു വേദന ഇതിലേയ്ക്കൊക്കെയാണ് നയിക്കുക. കുട്ടിയുടെ ഭക്ഷണം നല്ല രീതിയിൽ ക്രമീകരിക്കുക, കുട്ടിക്ക് ഒരു തരത്തിൽ പെട്ട ഭക്ഷണം മാത്രം കൊടുത്താൽ പോരാ -- ഈ കാര്യത്തിൽ കാർബോഹൈഡ്രേറ്സ്. ഈ ഭക്ഷണ ഗണത്തിൽ ഉൾപെട്ടിട്ടുള്ളത് ഉരുളക്കിഴങ്ങു, ചീസ്, ബട്ടർ, ചോറ്, ബ്രെഡ് മുതലായവയാണ്‌.

3 എല്ലാം അമിതമായി വെറുക്കുന്നത്

കുറേ അച്ഛനമ്മമാർ ധരിച്ചു വെച്ചിരിക്കുന്നത് മറ്റു വേവിച്ചതും റോസ്‌റ് ചെയ്തതും ഒക്കെ മാറ്റി നിർത്തി  വീട്ടിൽ ഉണ്ടാക്കിയ പൊരിച്ച സാധനങ്ങൾ കുട്ടികൾ കഴിച്ചാൽ അവർ വണ്ണം വെയ്ക്കും എന്നാണ്, പക്ഷെ അങ്ങിനെയല്ല, രണ്ടാമത്തെ പോയിന്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആയിരിക്കും ഈ സാഹചര്യത്തിലും സംഭവിക്കാൻ പോകുന്നത്.

4 പ്ലേറ്റിൽ ഇട്ടിരിക്കുന്നത് എല്ലാം കഴിക്കാൻ നിർബന്ധിക്കുന്നത്

നിങ്ങൾ നല്ല ഉദ്ദേശ്യത്തോടു കൂടി തന്നെ ആയിരിക്കും ഇത് ചെയ്യുന്നത് പക്ഷെ ഇവിടെ സംഭവിക്കുന്നത് കുട്ടിയ്ക്ക് സ്വന്തം ശരീരത്തിന് താങ്ങാൻ പറ്റുന്ന അത്രയും ഭക്ഷണത്തിന്റെ അളവ് മനസിലാക്കാൻ പറ്റില്ല എന്നതാണ്. ഈ തരത്തിൽ കുട്ടി കഴിക്കാൻ നിര്ബന്ധിതയാകുയാണ് അല്ലാതെ ഭക്ഷണം ഇഷ്ടപ്പെട്ടു കഴിക്കുകയല്ല. ആരോഗ്യമുള്ള തടി വെയ്ക്കാൻ ഇതൊരിക്കലും സഹായിക്കില്ല.

5 അവസാനം തടി വെയ്ക്കുവാൻ ജംഗ് ഫുഡുകളെ ആശ്രയിക്കുക

ഞാൻ തമാശ പറയുകയല്ല, ഞങ്ങളുടെ കുട്ടി ജംഗ് ഫുഡ് അല്ലാതെ മറ്റൊന്നും കഴിക്കില്ല അതുകൊണ്ടു അത് അവർ ഇഷ്ടംപോലെ കഴിച്ചോട്ടെ എങ്ങിനെയെങ്കിലും തടി വെയ്ക്കുമല്ലോ എന്ന് പറയുന്ന രണ്ടു അച്ഛനമ്മമാരെ എനിക്ക് നേരിട്ടറിയാം. ശെരിക്കും? ഇത് ഞാൻ ഇനി എടുത്തു പറയണോ? സാച്ചുറേറ്റഡ് ആയ കൊഴുപ്പു, അമിതമായ സോഡിയം, മറ്റു പ്രിസെർവേറ്റിവുകൾ -- നിങ്ങൾ തന്നെ പെരിട്ടോളു ഇതിന്റെയൊക്കെ, ഇതൊക്കെ ഈ പറയുന്ന ഭക്ഷണത്തിൽ ഉണ്ട് ഇനിയെങ്കിലും നിങ്ങളുടെ കുഞ്ഞിന്റെ ശരീരത്തെയും നാഡീവ്യൂഹങ്ങളെയും വെച്ച് കളിക്കാതിരിക്കു.

എന്റെ പീഡിയാട്രീഷൻ ഇങ്ങനെയാണ് പറഞ്ഞത് ഒരു കുട്ടിയും മഹാത്മാ ഗാന്ധിയല്ല വിശക്കുമ്പോൾ നിരാഹാര സത്യാഗ്രഹം കിടക്കുവാൻ. അതുകൊണ്ടു തന്നെ കുഞ്ഞിനെ ഒന്ന് നിരീക്ഷിക്കുക എന്നിട്ടു കണ്ടെത്തു എപ്പോഴൊക്കെയാണ് അവർ ഉന്മേഷത്തോട് കൂടിയും ഉത്സാഹത്തോടു കൂടിയും ഇരിക്കുന്നത് എന്ന്. അവർ വളരെ സന്തോഷത്തോടു കൂടിയും പ്രസരിപ്പോടെയും കൂടിയാണ് ഇരിക്കുന്നതെങ്കിൽ നിങ്ങളുടെ തലയിലുള്ള അളവുകോൽ കൊണ്ട് അവരുടെ വിശപ്പിനെ അളക്കാൻ നിൽക്കണ്ട. മാത്രമല്ല നിങ്ങളുടെ പീഡിയാട്രീഷൻ പറയുന്നത് ശ്രദ്ധിക്കുക കുട്ടികളുടെ തൂക്കത്തിനെ കുറിച്ച് നിങ്ങൾ ഇങ്ങനെ പേടിക്കേണ്ട ആവശ്യമില്ല പക്ഷെ എത്ര പറഞ്ഞാലും നിങ്ങൾ പേടിക്കും. ഒടുവിലുള്ള റിസെർച്ചിന്റെ ഫലം ഇനങ്ങനെയാണ് തടിയില്ലാത്ത കുട്ടികൾ = ആരോഗ്യമുള്ള മുതിർന്നവർ , ഇത് പഴയ കഥയായ തടി = ആരോഗ്യം എന്നതിനെ മാറ്റിമറയ്ക്കുന്നു.      

Translated by Durga Mohanakrishnan

loader