എല്ലാ മരുമക്കളും അവരുടെ ഭർത്താവിന്റെ അമ്മമാരിൽ വെറുക്കുന്ന കാര്യങ്ങൾ

എല്ലാ സ്ത്രീകൾക്കും അറിയുന്ന കാര്യമാണ് വിവാഹശേഷം അവർ അവരുടെ ഭർത്താവിന്റെ അമ്മയെ പ്രീതി പെടുത്താൻ കുറച്ചു അധികം ശ്രെമിക്കേണ്ടി വരും എന്നുള്ളത്. അവരുടെ കൂടെ നില്കുന്നത് മുതൽ കാര്യങ്ങൾ അവരുടെ രീതിയിൽ ചെയ്യുന്നത് വരെ ഒരു മരുമകൾ അവരുടെ ഭർത്താവിന്റെ അമ്മയെ പ്രീതി പെടുത്താൻ വേണ്ടി ചെയ്തു പോകുന്നു. എന്തുതന്നെ ആയാലും അവരെ പോലെ തന്നെ ഈ മരുമക്കൾക്കും അവരുടെ ഭർത്താവിന്റെ അമ്മമാരെ കുറിച്ച് ഇഷ്ടമല്ലാത്ത പല കാര്യങ്ങളും ഉണ്ടാകും. സ്ത്രീകൾ എല്ലാവരും കൂടിയിരിക്കുന്ന ഏതെങ്കിലും ഒരു സംഭാഷണത്തിനു ചെവിയോർത്താൽ മതി നിങ്ങൾക്കതു മനസിലാകും.

അപ്പോൾ, ഇതാ എല്ലാ പുത്ര ഭാര്യമാരും തങ്ങളുടെ ഭർത്താവിന്റെ അമ്മമാരിൽ വെറുക്കുന്ന കാര്യങ്ങൾ !

1 എൻ്റെ മകൾ ആണ് എനിക്ക് ഏറ്റവും വലുത്

ഭർത്താവിന്റെ അമ്മയെ സന്തോഷിപ്പിക്കുവാൻ വേണ്ടി ഇവിടെ പല കാര്യങ്ങളും ചെയ്തു കൊണ്ടിരിക്കുമ്പോൾ ആയിരിക്കും അവരുടെ സ്വന്തം മകളുടെ വരവ് അതോടെ കാര്യങ്ങൾ എല്ലാം തല തിരിയും. അവരുടെ കറികൾക്കായിരിക്കും പിന്നെ ലോകത്തെ ഏറ്റവും നല്ല ഷെഫിൻറെ കറികളെക്കാൾ ഒക്കെ നല്ലതു അവർ അവരുടെ ഭർതൃ മാതാപിതാക്കളെ ബഹുമാനിക്കുന്ന വിധം  കണ്ടാൽ സീരിയലിൽ ഉള്ളവർ വരെ തോറ്റു പോകുമായിരിക്കും, അവരുടെ വാക്കുകൾ മുളകിനെ പോലും മധുരമുള്ളതാക്കുന്നവയായിരിക്കും. ഇനിയിപ്പോൾ ഇതൊക്കെ കുറഞ്ഞു പോയെങ്കിൽ കുറച്ചു നല്ല കാര്യങ്ങൾ മരുമകൾക്ക് പറഞ്ഞു കൊടുക്കാൻ അവരുടെ മകളോട് അവർ ആവശ്യപ്പെടുകയും ചെയ്യുമായിരിക്കും. ഇതൊക്കെ സംഭവിച്ചു കൊണ്ടിരിക്കുമ്പോൾ പുത്രഭാര്യയായ നിങ്ങൾ ഒരു ശിൽപം പോലെ സ്തംഭിച്ചു നിൽക്കേണ്ടി വരും.

2 അവർ കരുതുന്നത് നിങ്ങളുടെ ഭർത്താവു ഇപ്പോഴും അവരുടെ ചെറിയ കുഞ്ഞാണ് എന്നാണ്!

"എൻ്റെ രാജകുമാരനായ മോനെ!" ഇതു തന്നെയല്ലേ എല്ലാ മരുമക്കളും വെറുക്കുന്നത്? മകൻറെ ഒലിക്കുന്ന മൂക്ക് തുടച്ചു കൊടുക്കുന്നത്, അവരുടെ വൃത്തികേടായി സോക്സ്‌ കഴുകുന്നത്, വസ്ത്രങ്ങൾ അവർക്കു വേണ്ടി തിരഞ്ഞെടുത്തു കൊടുക്കുന്നത് ഇങ്ങനെയൊക്കെ ആകുമ്പോഴേക്കും ആണ് കാര്യങ്ങൾ പരിധി വിടുന്നത്. അമ്മമാർക്ക് അവരുടെ മകൻറെ ബിബ്സ് എപ്പോഴാണ് മാറ്റേണ്ടത് എന്ന് അറിയില്ല, ഇതു തന്നെയാണ് എല്ലാ ഭാര്യമാരെയും അലോസരപ്പെടുത്തുന്നത്. എന്തൊക്കെ ആയാലും താൻ ആണ് സ്വന്തം വീട് വിട്ടു അങ്ങോട്ടു വന്നത് അപ്പോൾ ഈ വാത്സല്യം ഒക്കെ തനിക്കല്ലേ കിട്ടേണ്ടത് എന്ന് തോന്നതായ മരുമകൾ ഉണ്ടാകില്ല.

3 അപരവ്യക്തിത്വം എന്ന കുഴപ്പം

  എല്ലാ മരുമക്കളും സമ്മതിക്കുന്ന ഒരു കാര്യമാണ് അവരുടെ ഭർതൃ മാതാവിനു ഈ കുഴപ്പം ഉണ്ടാകും എന്നത്. വത്സല പുത്രൻ വരുമ്പോൾ മാത്രം അവർ ഭക്ഷണം ഉണ്ടാക്കുക, വൃത്തിയാക്കുക, തേക്കുക, മുതലായ ഭാരിച്ച ജോലികളിൽ ആയിരിക്കും. പക്ഷെ മകൻ ഒന്ന് പോയി കഴിയുമ്പോഴേക്കും അവർ പിന്നെ കിരീടം എടുത്തു തലയിൽ വെയ്ക്കും എന്നിട്ടു തുടങ്ങും കല്പിക്കാനും, കുറ്റം പറയാനും, തന്റെ കുഴപ്പങ്ങൾ മറ്റു ബന്ധുക്കൾക്കു പറഞ്ഞു കൊടുക്കാനും ഒക്കെ.

4 ഞാൻ എന്തിനു അവരുടേത് പോലെ തന്നെയുള്ള ഭക്ഷണം ഉണ്ടാക്കണം!

അവരുടെ വെണ്ടക്കയും കടല കറിയും ഒക്കെ അവരുടെ ഭർത്താവിനും പുത്രനും ഒക്കെ പ്രിയപെട്ടതായിരിക്കും പക്ഷെ എന്ന് കരുതി ഞാൻ എന്തിനു അത് പോലെ തന്നെ എല്ലാം ഉണ്ടാക്കണം? ഇത് ഒരുവിധം എല്ലാ സ്ത്രീകളും നേരിടുന്ന ഒരു പ്രശ്നമാണ്, പ്രത്യേകിച്ച് ഭക്ഷണ പ്രിയനായ ഒരു ഭർത്താവാണ് തനിക്കുള്ളതെങ്കിൽ അല്ലെങ്കിൽ അമ്മയുടെ ഭക്ഷണം അത്ര പ്രിയപെട്ടതായിട്ടുള്ള ആളാണ് തൻ്റെ ഭർത്താവെങ്കിൽ. എല്ലാവർക്കും ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ തന്റേതായ രീതികൾ ഉണ്ടാകും പാചകം അത്തരത്തിലുള്ള ഒരു കാര്യമാണ്. അതുകൊണ്ടു പ്രിയ്യപ്പെട്ട ഭർതൃ മാതാക്കളെ നിനങ്ങളുടെ പാചകം വളരെയധികം നല്ലതായിരിക്കും, പക്ഷെ എന്ന് കരുതി എൻ്റെ മോശം ആണെന്നല്ല.

5 അവൾ എൻ്റെ മകനെ ആകെ മാറ്റിയിരിക്കുന്നു!

 

ഇതാണ് മരുമകൾക്കു തൻ്റെ ഭർത്താവിന്റെ അമ്മയെ കുറിച്ച് കുറ്റം പറയാനുള്ള മറ്റൊരു കാരണം. ഈ അമ്മമാർ മിക്കവരും കരുതിയിരിക്കുന്നത് തൻ്റെ മകൻറെ മുകളിൽ മരുമകൾ എന്തോ ദുർമന്ത്രവാദം നടത്തിയിട്ടുണ്ട് അതുകൊണ്ടാണ് കല്യാണത്തിന് ശേഷം അവൻ ഇത്രയധികം മാറിപ്പോയിരിക്കുന്നു എന്നാണ്! തൻ്റെ മകൻ അവൻ്റെ ഭാര്യയുടെ അടിമയായി എന്നുള്ള വിശ്വാസം ഇവരിൽ നിന്നും മാറ്റാൻ ആർക്കും തന്നെ ഇതുവരെ കഴിഞ്ഞിട്ടില്ല!     

 

Translated by Durga Mohanakrishnan

loader