സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട Endometriosis ന്റെ 5 ലക്ഷണങ്ങൾ

ആർത്തവം ആകുമ്പോൾ പ്രശ്നങ്ങൾ ഇല്ലാത്ത സ്ത്രീകൾ വളരെ വിരളമാണ്, എല്ലാ മാസത്തിന്റെയും ആ മൂന്നു നാല് ദിവസം വെറുക്കാത്ത ആരും തന്നെയുണ്ടാകില്ല. നമ്മൾ മിക്കവാറും ശാരീരികമായും മാനസികമായും ഒരുപാടു പിരിമുറുക്കങ്ങൾ അപ്പോൾ സഹിക്കേണ്ടി വരും, പക്ഷെ ഞാൻ ഇപ്പോൾ നിങ്ങളോടു പറയുകയാണ് നിങ്ങൾക്കുണ്ടാകുന്നതു ആർത്തവത്തിനു മുന്നേ ഉണ്ടാകുന്ന മുഖക്കുരു, കുറച്ചു മാനസികമായ പ്രശ്നങ്ങൾ/ ക്രമ്പ്സ് ഇതൊക്കെ ആണെങ്കിൽ, നിങ്ങൾ ശെരിക്കും ഭാഗ്യവതികളാണ് ! സത്യം

ഞാൻ 8 ൽ പഠിക്കുമ്പോൾ ഞങ്ങളുടെ ക്ലാസ്സിൽ ഒരു പുതിയ കുട്ടി വന്നു. കുറേ മാസങ്ങൾ അവൾ നന്നായി തന്നെ ഇരുന്നു പക്ഷെ മാസത്തിൽ ഒരാഴ്ചയിൽ കൂടുതൽ ദിവസം അവൾ ക്ലാസ്സിൽ ഉണ്ടാകാറില്ല. അവളുടെ attendance വളരെ കുറവായിരുന്നു ഇത്രയും ദിവസം അവൾ എവിടെ പോയി എന്നു ഞങ്ങൾ എല്ലാവരും അത്ഭുതപ്പെട്ടു. എല്ലാവർക്കും ആകുന്നതാണ് പെരിയഡ്‌സ് പിന്നെ ഇവൾ മാത്രം എന്തിനു ഇത്രയും ദിവസം ക്ലാസ്സിൽ വരാതിരിക്കാനാണ് എന്നു ഞങ്ങൾ ഒക്കെ കരുതി. 9 ൽ ആയപ്പോൾ അവൾ ഞങ്ങൾ ആയിട്ടൊക്കെ അടുത്തു എന്തുകൊണ്ട് ഇത്രയും ദിവസം അവധി എടുക്കുന്നു എന്നു അവൾ തന്നെ പറഞ്ഞു, ആർത്തവ സമയം രക്തം നില്കാതെ പോകും എന്നും, ഒരുപാട് വേദനയുണ്ടാകും എന്നും, പെരിയഡ്‌സ് വരുന്നത് ചിലപ്പോൾ അവൾക്കു കണക്കു കൂട്ടാൻ പോലും പറ്റില്ല എന്നവൾ ഞങ്ങളോട് പറഞ്ഞു. ചില ദിവസം വിളറിയ മുഖത്തോടെ അവളെ കാണാം പിന്നീട് കുറേ ദിവസത്തേക്ക് ഒന്നിച്ചു കാണില്ല. എല്ലാ മാസവും വരുന്ന പെരിയഡ്‌സ് ഇത്രയും വേദന ഏല്പിക്കുന്ന ഒരു സംഗതിയാണെന്നു ഞങ്ങൾ അന്നാണ് അറിഞ്ഞത്. പിന്നെ ഞങ്ങൾക്ക് ഇതൊരു അസുഖം ആണെന്നും അറിയില്ലായിരുന്നു. ഞങ്ങളിൽ പലരും കരുതിയിരുന്നത് ആ കുട്ടി വളരെ സെൻസിറ്റീവ് ആയതു കൊണ്ടും വേദന അധികം താങ്ങാനുള്ള കെല്പില്ലാത്തതു കൊണ്ടുമാണ് ഇതൊക്കെ സംഭവിക്കുന്നത് എന്നായിരുന്നു.പിന്നീടാണ് ഞങ്ങൾ അറിഞ്ഞത് അവൾക്കു എൻഡോമെട്രിയോസിസ് എന്ന അസുഖം ആണെന്ന്. അപ്പോഴും അത് എന്താണ് എന്നുള്ള വ്യക്തമായ അറിവൊന്നും ഞങ്ങൾക്കില്ലായിരുന്നു. ഞങ്ങളുടെ ടീച്ചേഴ്സിനും മറ്റു സ്റ്റാഫിനു പോലും അറിയില്ലായിരുന്നു എന്നു എനിക്കുറപ്പാണ് കാരണം അവർക്കാർക്കും അവളോട് ഒരു സഹാനുഭൂതിയും ഉണ്ടായിരുന്നില്ല.

ശെരിക്കും എന്താണ് ഈ എൻഡോമെട്രിയോസിസ്? എൻഡോമെട്രിയോസിസ് ഒരു സെല്ലിന്റെ അസാധാരണമായ വളർച്ചയാണ് (endometrial cell), യൂട്രസിന്റെ ഉള്ളിൽ ഉണ്ടാകുന്നതു പോലെയുള്ളതു, പക്ഷെ യൂട്രസിന്റെ പുറത്താണെന്ന് മാത്രം. എൻഡോമെട്രിയോസിസ് അധികം കാണുന്നത് കുഞ്ഞുങ്ങൾ ഉണ്ടാവാൻ സാധ്യതയില്ലാത്ത സ്ത്രീകളിൽ ആണ്, എന്നുകരുതി ഇതുള്ളതു കാരണം നിങ്ങൾക്കു കുഞ്ഞുങ്ങൾ ഉണ്ടാവാതിരിക്കണം എന്നുമില്ല.

പല സമയങ്ങളിലും, എൻഡോമെട്രിയോസിസിനെ സാധാരണ ആർത്തവ കാലത്തുള്ള വേദനയായി കാണാറുണ്ട് ഇതുകൊണ്ടാണ് ഈ അസുഖത്തെ കണ്ടുപിടിക്കാൻ പലപ്പോഴും ആളുകൾ വൈകുന്നത്. ഇതിന്റെ ലക്ഷണങ്ങൾ കാണുന്നത് എപ്പോഴാണെന്നു വെച്ചാൽ അടിവയറ്റിൽ അസ്ഹഹ്യമായ വേദന അനുഭവപ്പെടുമ്പോൾ, ലൈംഗിക ബന്ധം വേദനയുണ്ടാകുമ്പോൾ, കുഞ്ഞുങ്ങൾ ഉണ്ടാവാതിരിക്കുന്നതു, വിസർജിക്കാൻ പോകുമ്പോൾ വേദന അനുഭവപ്പെടുന്നത് ഒക്കെ.

1 കൂടുതൽ വേദന നിറഞ്ഞ ആർത്തവ സമയം

  ഈ അസുഖമുള്ള പലരും അനുഭവപ്പെടുന്നതാണ് ആർത്തവ സമയത്തുള്ള അസഹ്യമായ വേദന. ചിലപ്പോൾ രക്തത്തിൽ clots കണ്ടു എന്നും വരാം. നിങ്ങൾക്കു പെരിയഡ്‌സ് ആകുമ്പോൾ ഈ സെല്ലുകൾ ഓവറിയിൽ നിന്നും വരുന്ന  മെൻസ്‌ട്രുആൽ ഹോർമോൺസ് ആയി ചേർന്ന് റീയാക്ട് ചെയ്യുന്നു , നിങ്ങളുടെ യൂട്രസിന്റെ ലൈനിങ് ചെയ്യുന്നത് പോലെ അപ്പോൾ അവ വളരുകയും കൂടുതൽ ബ്ലീഡിങ് ഉണ്ടാവുകയും ചെയ്യുന്നു. എൻഡോമെട്രിയലിന്റെ വളർച്ച കൂടുന്നതിനനുസരിച്ചു ബ്ളീഡിങ്ങും കൂടും.

2 അടിവയറ്റിൽ ഉണ്ടാകുന്ന വേദന, പ്രത്യേകിച്ച് പെരിയഡ്‌സ് ആകുമ്പോൾ

  ഇടുപ്പിലെ വേദന ഇതിന്റെ ഒരു വല്യ ലക്ഷണമാണു, ചിലർക്കിതു വന്നു കഴിഞ്ഞാൽ ഒരിക്കലും മാറാത്ത വേദന വരെ വരാം, പക്ഷെ ഇത് വളരെ കൂടുതലായി തോന്നുന്നത് പെരിയഡ്‌സിന് മുന്നേയും അത് വന്നാലും ആണ്. endometrial tissue ബ്ലീഡ് ചെയ്യുന്നത് അതിനു ശരീരത്തിന്റെ പുറത്തേക്കു കടക്കാൻ കഴിയാത്തതു കൊണ്ടാണ്, ഇങ്ങനെ സംഭവിക്കുമ്പോൾ അവിടെ വീഖവും വേദനയും അനുഭവപ്പെടുന്നു. ഈ വേദന താഴെയുള്ള അടിവയറ്റിലും പുറകിലും ആണ് അനുഭവപ്പെടുക -- സാധാരണയുള്ള period cramps പോലെ പക്ഷെ വേദന കുറേ അധികം ആയിരിക്കും എന് മാത്രം.

3 ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനൽ വേദന

   എൻഡോമെട്രിയോസിസ് ഉണ്ടാകുമ്പോൾ മലബന്ധം, കുടലിൽ അനുഭവപ്പെടുന്ന വേദനകൾ, വിസർജ്ജന സമയമാകുമ്പോൾ ഉണ്ടാകുന്ന വേദന ഒക്കെ വരും. ഇങ്ങനെ നോക്കുമ്പോൾ ഈ അസുഖം ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനൽ കുഴപ്പങ്ങളായും ഭക്ഷണം ശെരിയാവാത്തതു കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളായും നമുക്കു തോന്നാം, അതുകൊണ്ടാണ് പലപ്പോഴും ഇതിനെ ദഹനക്കേടായി നമ്മൾ കാണുന്നത്. ചിലപ്പോൾ നന്നായി വിസ്സർജ്ജിക്കുന്നതു ഈ രോഗത്തിൽ നിന്നും ഒരാശ്വാസം ആകാം, എന്നാലും മുഴുവനായി മാറണമെന്നില്ല.

4 ലൈംഗിക ബന്ധം വേദനയേറിയതാകുമ്പോൾ

  ഇങ്ങനെ സംഭവിക്കുന്നത് ഈ രോഗത്തിന്റെ വലിയൊരു ലക്ഷണം. വേദന വരുന്നത് ബന്ധത്തിൽ ഏർപെടുമ്പോഴോ കഴിഞ്ഞിട്ടുള്ള അടുത്ത ദിവസമൊ ആയിരിക്കാം. ഇത് ആരും തന്നെ തിരിച്ചറിയാറില്ല എന്നതാണ് വളരെ വിഷമമേറിയ ഒരു സത്യം. ചിലപ്പോൾ പെരിയഡ്‌സിന് മുന്നെയോ പെരിയഡ്‌സ് ആയിരിക്കുമ്പോളോ ആയിരിക്കാം നിങ്ങൾക്കു സഹിക്കാൻ ആകാത്ത വേദനയുണ്ടാകാൻ പോകുന്നത്.

5 കുഞ്ഞുങ്ങൾ ഉണ്ടാകാതിരിക്കുന്നതു

 50 % എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകൾക്ക് ഗർഭം ധരിക്കാൻ കഴിയില്ല. ചിലപ്പോൾ ഈ രോഗത്തിന്റെ ലക്ഷണമായി ഇത് മാത്രമായും സംഭവിക്കാം. പല സ്ത്രീകളും ഒരിക്കലും മനസിലാക്കാറില്ല അവർക്കു എൻഡോമെട്രിയോസിസ് ഉണ്ടെന്നു, ഒരു കുഞ്ഞു ഉണ്ടാകാതിരിക്കുമ്പോൾ ആണ് അവർക്കു പലപ്പോഴും ഈ തിരിച്ചറിവ് ഉണ്ടാവുന്നതും, തുടർന്ന് ഒരു കുഞ്ഞുണ്ടാകുന്നതിനുള്ള കഠിനമായ കാര്യങ്ങൾ ചെയ്യുന്നതും.

നിങ്ങൾക്കു മുകളിൽ പറഞ്ഞ ഏതെങ്കിലും ഒരു ലക്ഷണം മുൻപ് അനുഭവപെട്ടിട്ടുണ്ടെങ്കിൽ, ഉടൻ തന്നെ പോയി പരിശോധിക്കൂ കാരണം അപ്പോൾ നമുക്കൊരു പ്രതീക്ഷയുണ്ടാകും. എനിക്കറിയുന്ന പല സ്ത്രീകളും കൃത്യ സമയത്തുള്ള സഹായം കാരണം ഈ രോഗത്തിനെ മറികടക്കാൻ പറ്റി അവർക്കു.അപ്പോൾ നിങ്ങൾക്കിനി ഏന്തു ചെയ്യാം

1 ) വേദനക്കായുള്ള ചികിത്സ: നിങ്ങളുടെ കണ്ടീഷൻ അനുസരിച്ചു നിങ്ങളുടെ ഡോക്ടർ വേദനകയുള്ള മരുന്നുകൾ തരും, കൂടെ നിങ്ങളുടെ അസുഖം ഭേദം  ആകാനുള്ള മറ്റു ചികിത്സകളും.

2 ) ഹോർമോൺ തെറാപ്പി : നിങ്ങളുടെ ഹോർമോണുകൾക്കു ഉണ്ടാകുന്ന മാറ്റം കാരണം ആണ് വേദന അധികം ആകുന്നതു. ഇതിനു വേണ്ടി പല തരത്തിലുള്ള ഹോർമോൺ തെറാപ്പികളുമുണ്ട് അതു നിങ്ങളുടെ ഹോർമോണുകൾക്കു ബാലൻസ് കൊടുക്കുന്നു.

3 ) സർജറി : നിങ്ങൾ ഒരമ്മയാകാൻ ശ്രെമിക്കുകയാണെങ്കിൽ ഒരു കോൺസെർവേറ്റീവ് ആയിട്ടുള്ള സർജറി തന്നെ വേണ്ടി വരും. പക്ഷെ തീരുമാനിക്കുന്നതിന് മുൻപ് നിങ്ങളുടെ ഡോക്ടറോട് തുറന്നു      സംസാരിക്കുക.

Translated by Durga Mohanakrishnan

loader