ഭർത്താക്കന്മാർ ഭാര്യയ്കു മുൻഗണന നൽകേണ്ട 5 സാഹചര്യങ്ങൾ

നിങ്ങളുടെ ജീവിത പങ്കാളിയാണോ നിങ്ങൾക്കു വലുത്? എപ്പോഴും? ഈ 5 കാര്യങ്ങളിൽ നിങ്ങൾ അവർക്കു പ്രാധാന്യം നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തൂ.

1 നിങ്ങളുടെ ബന്ധുക്കളുടെ മുൻപിൽ ഭാര്യയ്കു മുൻഗണന നല്കുക

ഒരു ബന്ധുക്കളും നിങ്ങളുടെ ഭാര്യക്കു മുകളിൽ മുൻഗണന നേടാതെ ശ്രെദ്ധിക്കുക. ആവശ്യമുള്ളപ്പോൾ നിങ്ങളുടെ ബന്ധുക്കളുടെ കൂടെ സമയം ചിലവഴിക്കുക, പക്ഷെ ഇതു ചെയ്യുന്നതിനു മുൻപേ നിങ്ങളുടെ ഭാര്യയുടെ ആവശ്യങ്ങൾ നിറവേറ്റുക ആദ്യം  അവരുമായി ഒരു  സംഭാഷണത്തിൽ ഏർപ്പെടുക.നിങ്ങൾ രണ്ടുപേരും ചേർന്ന് തീരുമാനിക്കണം ഒരു കാര്യം ചെയ്യാനോ വേണ്ടയോ എന്നു.

ഓർക്കുക നിങ്ങളുടെ ഭാര്യയുടെ ആവശ്യമാണ് ആദ്യം!

2 നിങ്ങളുടെ കൂട്ടുകാരുടെ മുൻപിലും ഭാര്യക്കു മുൻഗണന നൽകുക

കൂട്ടുകാരുടെ കൂടെ സമയം ചിലവഴിക്കുന്നത് നിങ്ങൾക്കു സന്തോഷവും സമാധാനവും നൽകുന്ന കാര്യമാണ്. എന്നാലും വിവാഹത്തിനു ശേഷം നിങ്ങളുടെ ഭാര്യ ആയിരിക്കണം കൂട്ടുകാരേക്കാളും മുന്നിൽ നിൽക്കേണ്ടത്.

നിങ്ങൾ രണ്ടാളും ഒന്നിച്ചിരുന്നു ചിന്തിച്ചു കണ്ടുപിടിക്കുക കൂട്ടുകാരുടെ കൂടെ എപ്പോൾ സമയം ചിലവഴിക്കണം എന്നു. ആർക്കറിയാം ചിലപ്പോൾ നിങ്ങൾ ഭാര്യയുടെ കൂടെ ആയിരിക്കും കുറേ നല്ല നിമിഷങ്ങൾ പങ്കു വെക്കാൻ പോകുന്നത്.

3 മറ്റേതൊരു സ്ത്രീയെക്കാളും നിങ്ങളുടെ ഭാര്യക്കു മുൻഗണന നൽകുക

ഒരു സ്ത്രീയും നിങ്ങളുടെ ഭാര്യക്കു മുകളിൽ വരാൻ പാടില്ല. നിങ്ങളുടെ പ്രശംസയ്ക്കും  സ്നേഹത്തിനും സമയത്തിനും ഒക്കെ അർഹരായി ഒരു സ്ത്രീ മാത്രമേ പാടുള്ളു അതു നിങ്ങളുടെ ഭാര്യ ആയിരിക്കണം.  ഈ കാര്യങ്ങൾ ഒക്കെ നിങ്ങൾ മറ്റൊരു സ്ത്രീക്ക് നൽകുകയാണെങ്കിൽ  നിങ്ങൾ വിശ്വസിക്കാൻ പറ്റാത്ത ഒരു ഭർത്താവായി കൊണ്ടിരിക്കുകയാണ് എന്നർത്ഥം.

4 സമയം ചിലവഴിക്കുന്ന കാര്യത്തിൽ ഭാര്യക്കു കുട്ടികളുടെ കൂടെ ഉള്ളതിനേക്കാൾ മുൻഗണന നൽകുക

നിങ്ങളുടെ കുടുംബത്തിൻറെ കൂടെ സമയം ചിലവഴിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്, പക്ഷെ നിങ്ങളുടെ കുട്ടികളുടെ കൂടെ സമയം ചിലവിടുമ്പോൾ ഭാര്യക്കു വേണ്ടി മാറ്റി വെച്ച സമയത്തിൻറെ കാര്യം മറക്കാതിരിക്കുക. നിങ്ങളുടെ കുടുംബ ജീവിതത്തിൽ ആദ്യത്തെ സ്ഥാനം ഭാര്യക്കും രണ്ടാമത്തേത് കുട്ടികൾക്കും നൽകുക.

5 സമയം ചിലവിടുന്ന കാര്യത്തിൽ സോഷ്യൽ മീഡിയയ്ക്കും ഇന്റെർനെറ്റിനും എപ്പോഴും മുകളിൽ ആയിരിക്കണം ഭാര്യയുടെ സ്ഥാനം

ഈ കാലത്തിൽ, സോഷ്യൽ മീഡിയയിൽ നമുക്കു എത്ര നേരം വേണമെങ്കിലും സമയം ചിലവഴികാം, പക്ഷെ നിങ്ങൾ എത്രത്തോളം സമയം അതിൽ കളയുന്നു എന്നു ശ്രെദ്ധിക്കുക. എല്ലാത്തിനും ഒരു പരിധി വെക്കുക അപ്പോൾ നിങ്ങൾക്കു വീട്ടിലുള്ളവർക് വേണ്ടിയും ഏതെങ്കിലും തരത്തിൽ നിങ്ങളുടെ സാമിപ്യം ആവശ്യമുള്ളവർക്കും വേണ്ടി സമയം ചിലവഴിക്കാൻ സാധിക്കും.

നിങ്ങളുടെ ഭാര്യ നിങ്ങളുടെ രാജ്ഞി ആണു അപ്പോൾ അതുപോലെ അവരെ കൊണ്ടുനടക്കണം. സംശയമില്ലാതെ തന്നെ പറയാം നിങ്ങളുടെ സ്നേഹവും കൂട്ടുകെട്ടും സമർപ്പണവും ഒക്കെ നിങ്ങളുടെ ബന്ധത്തിലും പ്രതിഫലിക്കും.

loader