ലഞ്ചിനു വേണ്ടി കൊടുത്തുവിടാൻ പാടില്ലാത്ത 5 ഭക്ഷണ സാധനങ്ങൾ

ചില ഭക്ഷണ പദാർത്ഥങ്ങൾ നിങ്ങൾ കുട്ടികളുടെ ടിഫ്ഫിൻ ബോക്സിൽ കൊടുത്തു വിടുന്നത് ഒഴിവാക്കണം. ഉടനെ തന്നെ ഒഴിവാക്കേണ്ട 5 എണ്ണം ഇതാ.

1 ബ്രെഡ്

ഏറ്റവും എളുപ്പം കഴിയുന്ന ഒന്നാണ് ബ്രെഡും ജാമും മാത്രമല്ല ഇത് കുട്ടികൾ കഴിക്കും എന്ന് നിങ്ങൾക്ക് ഉറപ്പാണ്. നിങ്ങൾ തിരിച്ചറിയാത്ത കാര്യം എന്തെന്നാൽ വൈറ്റ് ബ്രെഡ് നിങ്ങളുടെ കുട്ടികൾക്ക് കൊടുക്കാൻ കഴിയുന്നതിലും വെച്ച് ഏറ്റവും അനാരോഗ്യപരമായ ഭക്ഷണമാണ്. ഇതിൽ ഫൈബർ ഒന്നും തന്നെ അടങ്ങിയിട്ടില്ല. മാത്രമല്ല ബെൻസോയ്‌ൽ പെറോക്‌സൈഡ്, ക്ലോറിൻ ഡൈഓക്‌സൈഡ് ഗ്യാസ് പോലെയുള്ള ബ്ലീച്ചിങ് ഹേതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് ദോഷം വരാൻ മറ്റെന്തു വേണം.

2 ജാം

കടയിൽ നിന്നും വാങ്ങി കൊണ്ട് വരുന്ന ജാമിൽ ഷുഗർ അടങ്ങിയിട്ടുണ്ട് (ഒരുപാട്), സിന്തറ്റിക് ഫുഡ് കളർ, പ്രിസെർവേറ്റീവ് പിന്നെ ഫ്രൂട്സ് ചിലപ്പോൾ കുറച്ചുണ്ടാകും ചിലപ്പോൾ ഉണ്ടാകണം എന്നുമില്ല. പരസ്യങ്ങൾ കണ്ടു നിങ്ങൾ കബളിപ്പിക്കപ്പെടരുത്. ജാമിൽ ആരോഗ്യപരമായ ഒന്നും തന്നെയില്ല. അത് ടിഫ്ഫിൻ ബോക്സുകളിൽ നിറയ്ക്കുന്നത് ദയവു ചെയ്തു നിർത്തുക.

3 ചീസ്

നിങ്ങൾ വാങ്ങുന്ന ചീസിന്റെ പാക്കറ്റിൽ തന്നെ പറയുന്നുണ്ട് അവ പ്രോസെസ്സ്ഡ് ആണെന്ന്. ഫ്രഷ് ആയിട്ടുള്ള ചീസ് ആരോഗ്യത്തിന് നല്ലതാണു പക്ഷെ അതിനു ആയുസ്സു വളരെ കുറവായിരിക്കും (പനീർ പോലെ). നമ്മൾ വാങ്ങുന്ന പ്രോസെസ്സഡ് ആയിട്ടുള്ള ചീസ് ഒരുപാട് ദിവസം നിൽക്കും ഇതിനു കാരണമായ ഹൈ സാൾട് കണ്ടെന്റിനും പ്രിസെർവേറ്റീവുകൾക്കും നന്ദി. ചീസിൽ ഫുഡ് കളർ കൂടി അടങ്ങിയിട്ടുണ്ട് എന്ന് കൂടി നിങ്ങൾ മറക്കണ്ട ഇത് തീർച്ചയായും ആരോഗ്യത്തിന് നല്ലതല്ല.

4 ബട്ടർ

ഫ്രഷ് ആയിട്ടുള്ള ബട്ടറിന്റെ നിറം വെള്ളയാണ് ഇത് രണ്ടു മൂന്നു ആഴ്ചയിൽ കൂടുതൽ ഇരിക്കില്ല. നമ്മൾ കടകളിൽ നിന്നും വാങ്ങുന്നവയ്ക്കു കാലാവധി ഇതിലും കൂടുതൽ ഉണ്ടാകും കാരണം ഇതാണ് -- അമിതമായ സാൾട് കോൺടെന്റ്, മറ്റു പ്രിസെർവേറ്റീവുകളും. മാത്രമല്ല ബട്ടറിനു മഞ്ഞ നിറം കിട്ടുന്നത് സിന്തറ്റിക് ഫുഡ് കളറിൽ  നിന്നുമാണ്. കുട്ടികൾക്ക് ബട്ടർ കൊടുക്കണം എന്നുണ്ടെങ്കിൽ വീട്ടിൽ തന്നെയുണ്ടാക്കിയ വെളുത്ത നിറമുള്ള ബട്ടർ കൊടുക്കു.

5 പാൽ

 

പല കുട്ടികളും സാധാരണ സിപ്പി കപ്പുകളിൽ പാൽ സ്കൂളിലേക്ക് കൊണ്ടുവരാറുണ്ട്. അതെ കുട്ടികൾക്ക് പോഷണത്തിനു വേണ്ടിയും കാൽഷ്യത്തിനു വേണ്ടിയും പാൽ അത്യാവശ്യം തന്നെയാണ്. പക്ഷെ നിങ്ങൾ പാൽ പാക്ക് ചെയ്തു കൊടുത്തു വിടുകയാണെങ്കിൽ അത് ഒരു ഐസ് പാക്കിൽ കൊടുത്തു വിടുന്നതായിരിക്കും നല്ലതു. പാൽ നല്ല രീതിൽ സ്റ്റോർ ചെയ്തില്ലെങ്കിൽ   അത് പുളിച്ചു പോകാൻ സാധ്യതയുണ്ട്. മാത്രമല്ല ഒന്നും അമിതമായി കൊടുക്കുന്നത് നല്ലതല്ല അതിപ്പോൾ പാലായാലും, ഇത് നിങ്ങൾ എപ്പോഴും ഓർത്തു വെയ്ക്കുക.

 

Translated by Durga Mohanakrishnan

loader