കുട്ടികളെ മര്യാദ പഠിപ്പിക്കാം അവരെ അടിക്കാതെ തന്നെ ഇതാ 5 വഴികൾ

ചില സമയത്തു അച്ഛനമ്മമാർ നിസ്സഹായരായേക്കാം, അവർക്കു കുട്ടികളെ അടിക്കണം എന്നുണ്ടാകില്ല പക്ഷെ നിവർത്തികേട്‌ കൊണ്ട് ചിലപ്പോൾ ചെയ്തു  പോകുന്നതായിരിക്കും. ഫാമിലി റിസർച്ച് ലബോറട്ടറിയിൽ ഉള്ള ഡോക്ടർ മുറെ സ്‌ട്രോസ് പറയുന്നത് കുട്ടികളെ അടിക്കുന്നത് കാര്യങ്ങൾ കൂടുതൽ അക്രമാസക്തം ആക്കും എന്നാണ്. റിസർച്ചിൽ പിന്നെ പറയുന്നത് കുട്ടികളെ അടിച്ചു വളർത്തുമ്പോൾ അതു അവരെ കുറഞ്ഞ ആത്മ വിശ്വാസത്തിലേക്കും ഡിപ്രെഷനിലേക്കും ആണ് നയിക്കുന്നത് എന്നാണ്.

കുട്ടികളെ അടിക്കാതെ എങ്ങിനെയാണ് അവർക്കു മര്യാദ പറഞ്ഞു കൊടുക്കേണ്ടത്

1 ശാന്തമായിരിക്കുക പക്ഷെ ഉറച്ചു നിൽക്കുക

കുട്ടി ചെയ്ത കാര്യത്തിൽ നിങ്ങൾക്കു ദേഷ്യം വന്നേക്കാം അവർ ചെയ്തത് തെറ്റാണു  എന്ന് നിങ്ങൾക്കു അവരെ പറഞ്ഞു മനസ്സിലാക്കേണ്ടി വരും. ആദ്യം നിങ്ങൾ ദേഷ്യം മാറ്റി വെച്ച് ശാന്തമാകണം. കുട്ടിയോട് സംസാരിക്കുമ്പോൾ ഒച്ചയെടുക്കണം എന്നില്ല പറയുന്ന കാര്യം തറപ്പിച്ചു പറഞ്ഞാൽ മതി. അവർ ചെയ്തതു തെറ്റാണു എന്ന് മാത്രം അവരെ കൊണ്ട് മനസിലാക്കിപ്പിക്കണം.

2 അവർക്കു തിരഞ്ഞെടുക്കാൻ ഒരു അവസരം കൊടുക്കുക

അവർക്കു വേണ്ടി അവർ തന്നെയാണ് തീരുമാനം എടുക്കുന്നത് എന്ന് അവർക്കു തോന്നട്ടെ. അതിലുള്ള ഓപ്ഷൻ അവർ തെറ്റ് ചെയ്തതായിട്ടു അവർക്കു മനസിലായി എന്നുള്ളതാകട്ടെ.

3 യുക്തിപരമായ ന്യായം ഇവിടെ ഉപയോഗിക്കുക

കുട്ടി നിങ്ങളെ പേടിക്കുകയല്ല നിങ്ങൾക്കു വേണ്ടത്. അവരോടു തെറ്റ് എവിടെയാണ് പറ്റിയത് എന്ന് പറഞ്ഞു കൊടുക്കുക എങ്ങിനെയാണ് അതു തിരുത്തേണ്ടത് എന്നും. ഇത് കുട്ടികൾക്ക് ഉത്തരവാദിത്വം പഠിപ്പിച്ചു കൊടുക്കും.

4 ഈ പിണക്കത്തിൽ നിന്നും നിങ്ങൾ തന്നെ ഒഴിഞ്ഞു മാറുക

കുട്ടികൾ നിങ്ങൾ ബഹുമാനിക്കാതെ വരുമ്പോൾ നിങ്ങൾക്കു അവരെ ചിലപ്പോൾ അടിക്കേണ്ടി വരും. പക്ഷെ നിങ്ങൾക്കു അവിടെ നിന്നും മാറി നിന്ന് അവർ ചെയ്ത കാര്യത്തിലുള്ള നിങ്ങളുടെ ഇഷ്ടക്കേട് അറിയിക്കാവുന്നതാണ്. നിങ്ങൾ രണ്ടു പേരും ശാന്തമാകുമ്പോൾ കുട്ടി തന്നെ നിങ്ങളോടു വന്നു മിണ്ടിക്കോളും.

5 കുറച്ചു മുൻപേ തന്നെ കുട്ടിയെ അറിയിക്കുക

ഒരു സാഹചര്യത്തിൽ കുട്ടികൾക്ക് ചിലപ്പോൾ അവർ ദുർബലരായും അറിവില്ലാത്തവരായും തോന്നും അപ്പോൾ അവർ അവരുടെ വാശി കാണിക്കുന്നു. ഒരു കാര്യത്തെ മാറ്റി അവർക്കു നേരത്തെ അറിയാമെങ്കിൽ അതിനോട് അവർ കൂടുതൽ ഉത്തരവാദിത്വമുള്ളവരായിരിക്കും. നിങ്ങൾ അവരിൽ അർപ്പിച്ച വിശ്വാസത്തിൽ അവർ കടപ്പെട്ടവരായിരിക്കും.

നിങ്ങളുടെ ദേഷ്യം കാരണം കുട്ടിയുടെ ആത്മവിശ്വാസം കുറഞ്ഞു പോകരുത്. അതല്ലാതെ ഇതിനു പല വഴികളുമുണ്ട് നിങ്ങൾക്കു തന്നെ അതു കണ്ടെത്താവുന്നതാണ്. അവർക്കു നിങ്ങൾ എപ്പോഴും തുണയായി ഇരിക്കണം  അല്ലാതെ അവർ പേടിക്കുന്ന ഒരാളായി തീരരുത്.

 

Translated by Durga Mohanakrishnan

loader