ഫാസ്റ്റിനുള്ള 5 ടിപ്സ് ആയിട്ടിതാ ഋജൂത ദിവാകർ

ഋജൂത ദിവാകർ വാക്കുകളിട്ടു കളിക്കാറില്ല, ഡയറ്റിന്റെയും ഭക്ഷണത്തിൻെറയും പോഷകത്തിൻെറയും കാര്യങ്ങൾ വരുമ്പോൾ. അവർ എപ്പോഴും പറയുന്നത് ഒന്ന് തന്നെയാണ് --- ഗ്ലോബൽ ആയി ചിന്തിക്കു -- ലോക്കൽ ആയി കഴിക്കു

ചായയിലെ ഇല ഗ്രേ ആയി കഴിഞ്ഞാൽ നിങ്ങൾക്കു നിർത്താം. ഇങ്ങനെയല്ല നിങ്ങൾ കരീന കപൂർ ആവാൻ ശ്രേമിക്കേണ്ടത്. ഇതിനു നിങ്ങളുടെ വയർ കുറച്ചു പോലും കുറയ്ക്കാൻ കഴിയില്ല.

കരീന ഇങ്ങനെയാണ് ദിവസം തുടങ്ങുന്നത് ഋജൂത പറയുന്നു

1 രാവിലെ എഴുന്നേറ്റു കഴിഞ്ഞാൽ ഒരു പഴം കഴിക്കുക

അതെന്താ പഴം? പ്രകൃതി തന്നെ ചില ഭക്ഷണങ്ങളെ ഓരോ സമയത്തുണ്ടാകും കാരണം ഈ സമയത്താണ് ഈ ഭക്ഷണങ്ങൾ അതിന്റെ ഏറ്റവും പോഷകം നിറഞ്ഞ അവസ്ഥയിൽ എത്തുന്നത്. പഴത്തിന്റെ അതി മധുരവും കൂടെയുള്ള പൊട്ടാസിയവും മറ്റു ന്യൂട്രിയന്റ്സും 8 മണിക്കൂർ കഴിഞ്ഞു ആഹാരം കഴിക്കുന്ന ശരീരത്തിന്റെ ഊർജം അപ്പോൾ തന്നെ തിരിച്ചു കൊണ്ടുവരും.

അടുത്തത് കരീന ചെയ്യുന്ന വർക്ഔട്ടുകൾ ആണ്. വീഡിയോസ് കാണാം

2 വർക്ഔട്ടിന് ശേഷം ഒരു ഗ്ലാസ് പ്രോടീൻ ഷേക്ക് കുടിക്കുക കൂടെ ഒരു ബോയിൽ ചെയ്ത ഉരുളക്കിഴങ്ങും

എന്തിനു? പ്രോടീൻ അധികം ചെല്ലാതെ നമ്മുടെ മസിൽസ് പഴയപടി ആകില്ല. നല്ല രീതിയിലുള്ള വർക്ക് ഔട്ട് കഴിഞ്ഞു ന്യൂട്രിഷൻ ശരീരത്തിന് തിരിച്ചു കൊടുത്തില്ലെങ്കിൽ അത് ചിലപ്പോൾ കുഴപ്പം ചെയ്തേക്കാം. പ്രോടീൻ ഷേക്ക് കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കാനും സഹായിക്കും.

3 ഒടുവിൽ നമുക്ക് ബ്രേക്ക് ഫെസ്റ്റിലേക്കു കടക്കാം

ചോയ്സ്# 1 പൊഹ.

`ഒടുവിൽ കുറച്ചു കാര്ബോഹൈഡ്രേറ്റ്. ഋജൂതയെ സംബന്ധിച്ചു ഏറ്റവും ഉചിതമായ ബ്രേക്ക് ഫാസ്റ്റ് വീട്ടിൽ ഉണ്ടാക്കിയ നല്ല ചൂട് പൊഹയാണ്. ഇതിൽ അയണിന്റെ അംശവുമുണ്ട് മാത്രമല്ല ഇതൊരു പൂർണമായ ആഹാരം തന്നെയാണ്. കാര്ബോഹൈഡ്രേറ്റ് കൂടുതൽ ഉണ്ടെന്നു മാത്രമല്ല പൊഹയിൽ പശപ്പു് കുറവാണു. കടലയും മറ്റു പച്ചക്കറിയും കൂടി ഇതിൽ ഇട്ടാൽ രുചിയും പോഷകവും ഒന്ന് കൂടി കൂടും ഈ ഇന്ത്യയുടെ സ്വന്തം പലഹാരത്തിനു.

ന്യൂട്രിഷണൽ വാല്യൂ: ഒരു ബൗൾ പൊഹയിൽ അടങ്ങിയിരിക്കുന്നത് 244 Kcal ആണ്

ചോയ്സ്# 2  മുട്ടയുടെ വെള്ള കൊണ്ടുണ്ടാക്കിയ ഓംലെറ്റ്.

ഇതാ സ്വാദിഷ്ടമായ ഒന്ന്. മുട്ടയുടെ വെള്ള പൊതുവെ കലോറി കുറവുള്ള ഭക്ഷണമാണ് ഇതിൽ പൊതുവെ സാച്ചുറേറ്റഡ് ആയ ഫറ്റോ കൊളെസ്ട്രോളോ അടങ്ങിയിട്ടില്ല. മുട്ടയുടെ വെള്ളയിൽ കാര്ബോഹൈഡ്രേറ്റസും ഷുഗറും അടങ്ങിയിട്ടില്ല എന്നാലും ഇതിൽ റൈബോഫ്ലേവിനും സെലേനിയവും അടങ്ങിയിട്ടുണ്ട്. കൂടാതെ ഓരോ മുട്ടയുടെ വെള്ളയിലും 54 മില്ലിഗ്രാം പൊട്ടാസിയവും, ഇത് ഒരു വേണ്ടപ്പെട്ട മിനറൽ ആണ് പിന്നെ 55 മില്ലിഗ്രാം സോഡിയവും കൂടി ഇതിൽ അടങ്ങിയിട്ടുണ്ട്.

ന്യൂട്രിഷണൽ വാല്യൂ: ഒരു മുട്ടയുടെ വെള്ളയിൽ മാത്രമുള്ളത് 17 കലോറി ആണ് (ഒരു മുഴുവൻ മുട്ടയിൽ ഇത് 71 ആയിരിക്കും)

ചോയ്സ്# 3 ഗോതമ്പിന്റെ ഉപ്മാവ്

ഗോതമ്പിന്റെ ഉപ്മാവ് വളരെയധികം പോഷകം നിറഞ്ഞ ഒന്നാണ് ഇതിൽ കാര്ബോഹൈഡ്രേറ്റ്, ഫൈബർ, പ്രോടീൻ, കാൽസ്യം, അയൺ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം പിന്നെ സിങ്ക് ഒക്കെ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതിൽ വൈറ്റമിൻസും അടങ്ങിയിട്ടുണ്ട് (ബി - കോംപ്ലക്സ് ഗ്രൂപ്പ്). ഗോതമ്പു വേഗം ദഹിക്കില്ല  അതുകൊണ്ടു തന്നെ ദിവസം മുഴുവൻ ഊർജം ഇതിൽ  നിന്നും തന്നെ നിങ്ങൾക്കു ലഭിക്കും. അതുകൊണ്ടു തന്നെ നിങ്ങൾക്കു ഇടക്ക് വെച്ചു കഴിക്കുന്ന മറ്റു ലഖു പലഹാരങ്ങൾ ഒക്കെ ഒഴിവാക്കാം. ഗോതമ്പു റവയിലുള്ള വിറ്റമിൻസ് നിങ്ങളുടെ പ്രതിരോധശേഷിക്കു നല്ലതാണു. പ്രത്യേകിച്ച് വൈറ്റമിൻ ബി യും ഇ യും ഒക്കെ നിങ്ങളുടെ പ്രതിരോധത്തെ നന്നാകും.

ചോയ്സ്# 4 ഇഡലി/ ദോശ

നല്ല ഇഡലി സാമ്പാറിന്റെയോ ചട്ണിയുടെയോ കൂടെ കഴിക്കുന്നതിലും സന്തോഷം ഒരു സൗത്ത് ഇന്ത്യന് മറ്റൊന്നിലും കാണില്ല. പക്ഷെ ഇതുമാത്രമല്ല ഇഡലി എല്ലാവരുടെയും ആദ്യത്തെ ബ്രേക്ക് ഫെസ്റ്റിന്റെ ചോയ്സ് ആവാൻ കാരണം. അരിയും ഉഴുന്നുമാണ് ഇഡ്ലിയുടെയും ദോശയുടെയും ചേരുവകൾ  ഇത് മുഴുവനായും ഒരു പ്രോടീൻ പെയർ ആണെന്ന് തന്നെ വേണെമെങ്കിൽ പറയാം. ഇതിൽ മാവ് പുളികുന്നത് കൊണ്ട് സ്റ്റാർച് ബ്രേക്ക് ഡൌൺ ആകുന്നു, അതുകൊണ്ടു തന്നെ ഇവ കഴിക്കുമ്പോൾ തന്നെ ശരീരവുമായി പരിണമിക്കുന്നു.

ന്യൂട്രിഷണൽ വാല്യൂ: ഓരോ ഇഡ്‌ലിയിലും 39 കലോറി എങ്കിലും ഉണ്ടാകും, ഇത് നമ്മൾ എന്നും കഴിക്കുന്ന 2000 കലോറി അടങ്ങുന്ന ഭക്ഷണത്തേക്കാളും വളരെ വളരെ കുറവാണു.

ചോയ്സ്# 5 പറാട്ട

പറാട്ടയിൽ നെയ്യുള്ളത് കൊണ്ട് അതിനെ അങ്ങിനെ മാറ്റി നിർത്തല്ലേ. ഋജൂത നിർദേശിക്കുന്നത് സ്ത്രീകളുടെ മുഖത്തിനു തിളക്കമുണ്ടാകുവാൻ നെയ്യ് നല്ലതാണെന്നും അതുകൊണ്ടു തന്നെ ഇന്ത്യയുടെ ഭക്ഷണ രീതികളിൽ നിന്ന് നെയ്യ് എടുത്തു മാറ്റാൻ കഴിയില്ല എന്നുമാണ്. അതുകൊണ്ടു ധൈര്യമായി നിങ്ങൾക്കിത് ധൈര്യമായി കഴിക്കാം, കൂടെ തൈരോ മറ്റെന്തെങ്കിലുമോ നിങ്ങളുടെ ഇഷ്ടാനുസരണം കഴിച്ചോളൂ.

ന്യൂട്രിഷണൽ വാല്യൂ: ഒരു പറാട്ട ( 100 ഗ്രാമ) സമം 285 ആണ്

ഈ ബ്രേക്ക് ഫാസ്റ്റ് ടിപ്സ് ഉപയോഗിച്ച് നിങ്ങളുടെ ദിവസം എന്നും ഊർജമേറിയതാക്കു

Translated by Durga Mohanakrishnan

 

loader