ഒരിക്കലും വാങ്ങിക്കാൻ പാടില്ലാത്ത 4 കുട്ടികളുടെ സാധനങ്ങൾ

1 . വാക്കേഴ്‌സ് 

       നമ്മൾ കരുതും വാക്കേഴ്‌സ് വാങ്ങി കൊടുക്കുന്നത് കൊണ്ട് കുഞ്ഞുങ്ങൾക്കു പതുക്കെ നടക്കുന്നത് വഴി സ്വാതന്ത്ര്യ ബോധം കിട്ടും എന്ന്. നിങ്ങളുടെ ഉദ്ദേശ്യം വളരെ നല്ലതാണു പക്ഷെ ലോകമെമ്പാടുമുള്ള പീഡിയാട്രീഷ്യൻസ് കുട്ടികൾ വാക്കേഴ്‌സ് ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന. കാനഡ 2004ൽ തന്നെ വാക്കേഴ്‌സ് നിരോധിച്ചതാണ്! ഇത് കുഞ്ഞിന്റെ സ്വഭാവികമായി ബാലൻസ് ചെയ്യാനുള്ള സഹജബോധത്തെയും സ്വന്തം നടന്നു പഠിക്കാനുള്ള കഴിവിനെയും ബാധിക്കുന്നു. മാത്രമല്ല അപകടകരമായ വസ്തുക്കൾ കുഞ്ഞു വേഗത്തിൽ എടുക്കാൻ ഇത് കാരണമാകുന്നു. പ്രധാനമായി ഒരു കുഞ്ഞു അവന്റെ കാലുകൾ ഉപയോഗിക്കുവാൻ പഠിക്കുന്നില്ലെങ്കിൽ അവൻ തലച്ചോറും ഉപയോഗിക്കുന്നില്ല എന്നർത്ഥം! 

പകരം നിങ്ങൾക്കു എന്ത് ചെയ്യാം:

അവൻ സ്വന്തം അവന്റെ വഴി കണ്ടു പിടിക്കട്ടെ. അവൻ വീഴും പല തവണ പക്ഷെ ഓർക്കുക അവൻ പഠിക്കുക്കയാണ് മാത്രമല്ല നിങ്ങൾ അത്ഭുതപെടും കുഞ്ഞുങ്ങൾ എത്ര വേഗത്തിൽ ആണ് കാര്യങ്ങൾ മനസിലാകുന്നത് എന്ന് അറിയുമ്പോൾ. നിങ്ങളുടെ കുഞ്ഞു വാവക്ക് അവന്റെ ഇഷ്ടപ്രകാശം നീങ്ങാൻ പറ്റുന്നില്ല എന്നോർക്കുമ്പോൾ നിങ്ങൾക്കു വിഷമം ഉണ്ടാവും പക്ഷെ അതു സാരമില്ല, ഒരിക്കൽ അവൻ നടക്കാൻ പഠിക്കുമ്പോൾ ഒന്നിനും അവനെ തടയാൻ കഴിയില്ല!

2 .സിപ്പി ക്പസ് :

    എല്ലാ മാതാപിതാക്കൾക്കും സിപ്പി ക്പസ് വാങ്ങാൻ താല്പര്യം രണ്ടു കാര്യങ്ങൾ കൊണ്ടാണ്: ഒന്ന് കുഞ്ഞുങ്ങൾ വെള്ളം കുടിക്കുമ്പോൾ അതു തുളുമ്പി പോവില്ല, രണ്ടു ഇതിൽ നിന്നും വെള്ളം കുടിക്കുന്നത് കുപ്പിയിൽ നിന്നും കുടിക്കുന്നത് പോലെ എളുപ്പമാണ്. ഒരു കാര്യം എന്താണെന്നു വെച്ചാൽ  സിപ്പി കപ്സിൽ നിന്നും വെള്ളം കുടിക്കുന്നത്, കുപ്പിയിൽ നിന്നും വെള്ളം കുടിക്കുന്നത്  മുലപ്പാൽ കുടിക്കുന്നത് ഒക്കെ വത്യസ്തമാണ്. മുലപ്പാൽ കുടിക്കുന്നതും പാൽ കുപ്പി ഉപയോഗിക്കുന്നതും കുഴപ്പമില്ലാത് nippleന്റെ ആകൃതി മാറുന്നത് കൊണ്ടാണ് പക്ഷെ ഇത് പ്ലാസ്റ്റിക് സിപ്പി ക്പസിൽ സംഭവിക്കില്ല. ഇതുമൂലം കുട്ടിയുടെ ഓറൽ കാവിറ്റിക്കു സംഭവിക്കുന്ന കുഴപ്പം ഒരിക്കലും മാറ്റാൻ സാധിക്കില്ല, പിന്നീട് കുഞ്ഞിന് അതുകൊണ്ടു പല്ലിനു കുഴപ്പമോ അതോ സംസാര ശേഷിയിൽ പ്രശ്നമോ സംഭവിക്കാം.

പകരം നിങ്ങൾക്കു എന്ത് ചെയ്യാം:

  സിപ്പി ക്പസിനു പകരം ഒരു സാധാരണ ഗ്ലാസ്സോ അതോ ഒരു കപ്പോ കുഞ്ഞിന് കൊടുക്കുക. തീർച്ചയായും ഇതിൽ നിന്നും തുളുമ്പൽ ഉണ്ടാകും, ചിലപ്പോൾ കുഞ്ഞു വെള്ളം വേഗത്തിൽ വലിച്ചെടുത്തതു കാരണം ചുമയുണ്ടാകും (കാരണം അവനു വല്യ വായുള്ള കണ്ടെയ്നർ ഉപയോഗിക്കുന്നതിനെ പറ്റി വശമില്ലാത്തതു കൊണ്ടാണ്), പക്ഷെ അവനതു പതുക്കെ ശീലമാകും. ഇത് അവന്റെ ചലന ശേഷിയെ വികസിപ്പിക്കുന്നു (രണ്ടു കൈകൾ കൊണ്ടും കുഞ്ഞു കപ്പ് അല്ലെങ്കിൽ ഗ്ലാസ് പിടിക്കാൻ പഠിക്കുന്നു).

3 .പേസിഫയർസ്:

    പേസിഫയർസ് കൂടുതലായി കാണപ്പെടുന്നത് വിദേശ രാജ്യങ്ങളിൽ ആണ്, കാരണം ഇത് ഉപയോഗിക്കുന്നത് മൂലം കുട്ടികളിൽ SIDS (Sudden Infant Death Syndrome ) കുറവായി കാണപ്പെടുന്നു, പേസിഫയർസ് ഇന്ത്യൻ മാർക്കറ്റുകളിലും ഇപ്പോൾ സുലഭമായി ലഭ്യമാണ്. മിക്ക മാതാപിതാക്കളും കുട്ടികൾ പാല് കുടിക്കുന്നതിനിടെ തള്ള വിരൽ വായിൽ വെക്കുന്നത് തടയാനാണ് ഇത് അവർക്കു കൊടുക്കുന്നത്. ഇത് അവർക്കു ഒരു സുരക്ഷിതത്വം പോലെ തോന്നുന്നതിനു വേണ്ടിയാണു കൊടുക്കുന്നത്. പിന്നെ തെളിയിക്കപ്പെട്ട മറ്റൊരു കാര്യം എന്താണെന്നു വെച്ചാൽ ഇത് ഫ്ലൈറ്റിൽ കയറുമ്പോൾ കുട്ടികൾക്ക് കൊടുത്താൽ പെട്ടന്നുള്ള മാറ്റം കാരണമുള്ള ബുദ്ധിമുട്ടു അവർക്കു അനുഭവപ്പെടില്ല.  പക്ഷെ പല എക്സ്പെർട്സും ഇതു കാരണം കുഞ്ഞുങ്ങൾക്കു പല്ലിനു പ്രശ്നമോ അതോ ചെവിയിൽ ഇൻഫെക്ഷനോ സംഭവിക്കും എന്ന് ജാഗ്രത പറയുന്നു.

 പകരം നിങ്ങൾക്കു എന്തു ചെയ്യാം:

 പസിഫയർസ് ഉപയോഗിക്കുന്നത് കുറയ്ക്കണം. നിങ്ങളുടെ കുഞ്ഞു അതു ഉപയോഗിച്ച് ശീലിച്ചെങ്കിൽ പതുക്കെ അതു ഉപയോഗിക്കുന്ന ആവർത്തി കുറക്കണം. ഫ്ലൈറ്റിൽ പോകുമ്പോൾ കുഞ്ഞുങ്ങൾക്കു ഒരു ചെറിയ കഷ്ണം ശർക്കര കൊടുത്താൽ മതിയാകും കാരണം കുഞ്ഞു ശർക്കര ചവക്കുമ്പോൾ അതു ചെവി അടഞ്ഞതു മാറ്റാൻ സഹായിക്കും.

4 . ടോക്കിങ് ടോയ്‌സ്:

     ഇതു നമ്മൾ ഊഹിച്ചിട്ടേ ഉണ്ടാകില്ല. പല അച്ഛനമ്മമാർക്കും ഇതുപോലെയുള്ള പാവകൾ കുട്ടികൾക്ക് വാങ്ങി കൊടുക്കാൻ വല്യ താല്പര്യം ആയിരിക്കും കാരണം കുട്ടികൾ ഇവയെ വളരെ അധികം ഇഷ്ടപെടും. കുഞ്ഞുങ്ങൾ അതു ഇഷ്ടപെടുമ്പോൾ പിന്നെ അച്ഛനമ്മമാർ ഒട്ടും മടിക്കില്ല! കുഞ്ഞുങ്ങൾക്കു നിറവും ചലനം സംഭവിക്കുന്നതൊക്കെ കാണാൻ വല്യ ഇഷ്ടമാണ് (ഇതു കാരണം ആണ് അവർ നിങ്ങളുടെ മൊബൈൽ ഫോൺസ് ഒത്തിരി ഇഷ്ടപ്പെടുന്നത്). പക്ഷെ നിർഭാഗ്യവശാൽ സംസാരിക്കുന്ന കളിപ്പാട്ടങ്ങൾ കാരണം നിങ്ങളുടെ കുഞ്ഞുങ്ങൾ വേഗം സംസാരിക്കും എന്ന് കരുതിയാൽ അതൊരു തെറ്റായ ധാരണയാണ്. പല എക്സ്പെർട്സും ഇതു തെറ്റാണെന്നു പറയുന്നു. മാത്രമല്ല ഇതു കാരണം കുഞ്ഞുങ്ങളുടെ സംസാരം വൈകാനും സാധ്യതയുണ്ട്. കാരണം എന്താണെന്നു വെച്ചാൽ ഇവിടെ സംസാരം one sided ആണ്. അപ്പോൾ കുഞ്ഞുങ്ങൾക്കു പെട്ടന്ന് ചെയ്യാൻ പറ്റുന്നത് ഇവയെ അനുകരിക്കുക എന്നതാണ്, ചിലപ്പോൾ നമ്മൾ സംസാരിക്കുമ്പോൾ കുഞ്ഞുങ്ങൾ നമ്മളുടെ വായിലേക്ക് നോക്കുന്നത് പിന്നെ അവന്റെ വായ ചലിപ്പിക്കാൻ ശ്രെമിക്കുന്നതും ഇതുകൊണ്ടാണ്. അപ്പോൾ നമ്മൾ കുഞ്ഞിനെ ഒരു സംസാരിക്കുന്ന പാവയുടെ മുന്നിൽ നിർത്തിയാൽ എന്തായിരിക്കും സംഭവിക്കുക! പിന്നെയുള്ള വേറെ പ്രശ്നം എന്താണെന്നു വെച്ചാൽ ഇതു കാരണം കുഞ്ഞിന്റെ സർഗാത്മകതയും ഭാവനയും കുറഞ്ഞു പോകും എന്നുള്ളതാണ്.

പകരം നമുക്ക് എന്തു ചെയ്യാൻ സാധിക്കും:

ഇതുപോലെയുള്ള ടോയ്‌സ് വല്ലപ്പോഴും മാത്രം കൊടുക്കുക. നിങ്ങളുടെ കുഞ്ഞുങ്ങൾ സാധാരണ കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കട്ടെ. കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാൻ ഒരു സ്പൂണോ ഒരു പെട്ടിയൊ മതിയാകും! ഇതൊന്നു ശ്രെമിച്ചു നോക്കാവുന്നതാണ്. നിങ്ങൾ തന്നെ നിങ്ങളുടെ കുഞ്ഞിനോട് സംസാരിക്കു, അതിലും നല്ല interaction മറ്റൊന്നിനും നല്കാൻ പറ്റില്ല!   

Translated by: Durga Mohanakrishnan

loader