ഒരു അമ്മ മറ്റൊരു അമ്മയോടു പറയാൻ പാടില്ലാത്ത 3 കാര്യങ്ങൾ

നമ്മൾ ഇതൊക്കെ കണ്ടിട്ടുള്ളവർ ആണ് അല്ലെ ? നമ്മൾ കുട്ടികളെ എങ്ങിനെയാണ് നോക്കുന്നത്, ഡെലിവെറിയിലൂടെ കടന്നു പോയപ്പോൾ എന്തൊക്കെ അനുഭവങ്ങളാണ് ഉണ്ടായതു, കുഞ്ഞുങ്ങൾ എത്ര വേഗമാണ് സംസാരിക്കാൻ തുടങ്ങുന്നത് അങ്ങിനെ പല കാര്യങ്ങളും നമ്മൾ സംസാരിക്കാറുണ്ട്. പക്ഷെ ചില കാര്യങ്ങൾ അമ്മമാർ പങ്കു വെക്കാത്തതാണു നല്ലതു കാരണം, നമ്മൾ എല്ലാവരും ഒരേ കൂട്ടത്തിൽ പെട്ടവരാണ് എന്നുള്ളത് കൊണ്ട്.

സ്ത്രീകൾ മറ്റു സ്ത്രീകളെ കളിയാക്കുന്നു, കൗമാരക്കാർ മറ്റു കൗമാരക്കാരെ കളിയാക്കുന്നു, അമ്മമാർ മറ്റു അമ്മമാരേ കളിയാക്കുന്നു. അമ്മമാർ തമ്മിലുള്ള തർക്കങ്ങൾ പല പല കാര്യങ്ങളും ചൊല്ലിയാണ്, ജോലിക്കു പോകുന്ന അമ്മമാരും വീട്ടിൽ നിൽക്കുന്ന അമ്മമാരും തമ്മിൽ ഒരു തർക്കം, മുലയൂട്ടുന്ന അമ്മമാരും ഫോർമുല ഫീഡ് കൊടുക്കുന്ന അമ്മമാരും തമ്മിൽ വേറെയൊരു തർക്കം ഇതൊന്നും പോരാതെ ജെണ്ടർ ബെയ്‌സ്ഡ് ആയി കുഞ്ഞുങ്ങൾ നോക്കാത്ത അമ്മമാരും അങ്ങിനെ ചെയ്യുന്ന അമ്മമാരും തമ്മിൽ മറ്റൊരു തർക്കം. ഒരു അമ്മ എന്ന നിലയിൽ ഞാനും ഇതിലൂടെയൊക്കെ കടന്നുപോയിട്ടുണ്ട് ഞാൻ മാത്രമല്ല എൻ്റെ മറ്റു പല സുഹൃത്തുക്കളും, എനിക്ക് ഏതായാലും ഒരു കാര്യമേ പറയാനുള്ളു ബുദ്ധൻ പറഞ്ഞതു പോലെ 'നിശബ്ദത മെച്ചപ്പെടുത്തുവാൻ വേണ്ടി മാത്രം സംസാരിക്കുക.' ഇതാ അമ്മമാർ ആരോടും പങ്കു വെക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ.

നിങ്ങളുടെ കുഞ്ഞിൻറെ കഴിവിനെ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തുന്നത്

എല്ലാ കുട്ടികൾക്കും അവരുടേതായിട്ടുള്ള വളരാനുള്ള രീതികളുണ്ട്. രണ്ടു വയസ്സായപ്പോൾ തന്നെ കുഞ്ഞു വളരെ വേഗം നടന്നു തുടങ്ങി പക്ഷെ പോട്ടിയിൽ ഇരിക്കാൻ അറിയില്ല. എനിക്കറിയാം 18 മാസത്തിൽ തന്നെ പോട്ടിയിൽ ഇരിക്കാൻ ശീലിച്ച കുട്ടിയെ, പക്ഷെ ഇതുവരെ ഒരക്ഷരം പോലും സംസാരിച്ചു തുടങ്ങിയിട്ടില്ല. ഇതുകാരണം ഈ രണ്ടു കുട്ടികൾക്കും എന്തെങ്കിലും കുഴപ്പം സംഭവിക്കുമോ? ഇല്ല. കുഞ്ഞുങ്ങളുടെ ഇത്തരം ചെറിയ ചെറിയ കഴിവിനെ തികച്ചും അവരുടെ സ്വന്തമായിട്ടുള്ള ഒന്നായി കാണാൻ കഴിയണം. അതെ ഇത്തരം കഴിവുകൾ കൃത്യ സമയത്തു തന്നെ കുഞ്ഞുങ്ങൾ നേടണം പക്ഷെ അതിനെപ്പറ്റി തീരുമാനിക്കേണ്ടത് ഒരു പീഡിയാട്രീഷ്യൻ ആണ്.

അമ്മ ഏതു രീതിയിലാണ് കുഞ്ഞിന് ഭക്ഷണം കൊടുക്കാൻ തീരുമാനിക്കുന്നത്

അതെ മുലയൂട്ടുന്നത് തന്നെയാണ് ഒരു കുഞ്ഞിന് ഏറ്റവും ഉത്തമം, എന്നാൽ എനിക്ക് തോന്നുന്നില്ല ഇപ്പോഴുള്ള അമ്മമാർക്ക് ഇതിനെ പറ്റി വലിയ അറിവുണ്ടെന്നു. പക്ഷെ പല കാരണങ്ങൾകൊണ്ടും എല്ലാ അമ്മമാർക്കും മുലയൂട്ടാൻ കഴിയണമെന്നില്ല. അതുകൊണ്ടു നിങ്ങൾ ഒരു മുലയൂട്ടുന്ന അമ്മയാണെന്നു കരുതി അതിൻറെ മഹത്വം അങ്ങിനെ അല്ലാത്തവരോട് പറയേണ്ട ആവശ്യമില്ല. നിങ്ങളെക്കൊണ്ട് ഏറ്റവും നന്നായി പറ്റുന്ന രീതിയിൽ നിങ്ങൾ കുഞ്ഞിനെ ഊട്ടുന്നു അത് തന്നെ ആയിരിക്കണം ചിലപ്പോൾ ഫോർമുല ഫീഡ് കൊടുക്കുന്ന ഒരമ്മയും ചെയ്യുന്നത്.

കുഞ്ഞുങ്ങൾ എപ്പോൾ മുതൽ സ്കൂളിൽ പോകണമെന്നതിനെ കുറിച്ച് ഒരഭിപ്രായം വെക്കൂ

എൻ്റെ മോൾക്ക് ഒരു വയസായപ്പോൾ തൊട്ടു ആളുകൾ ചോദിച്ചു തുടങ്ങി, എപ്പോഴാണ് മോളെ സ്കൂളിൽ വിടാൻ തീരുമാനിക്കുന്നത് എന്ന്. എൻ്റെ ഉത്തരം -- അടുത്തൊന്നും വിടാൻ ഉദ്ദേശിക്കുന്നില്ല എന്നതായിരുന്നു. എനിക്ക് മനസിലാവാത്തത് എന്താണെന്നു വെച്ചാൽ മറ്റുള്ളവർ എന്തിനു ഈ കാര്യത്തിൽ വ്യാകുലപ്പെടണം എന്നതാണ്. വെറും 18 മാസമായ ഒരു കുഞ്ഞിനെ പ്ലേ  സ്കൂളിൽ വിടുന്നതിൻറെ ആവശ്യകതയെ കുറിച്ച് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല, നിങ്ങൾക്കു ഇതിപ്പോൾ തിരിച്ചു തോന്നുണ്ടാകും അതായതു എന്തുകൊണ്ട് കുട്ടികളെ ഇത്ര ചെറുപ്പത്തിൽ തന്നെ പ്ലേ സ്കൂളിൽ അയച്ചു കൂടാ എന്ന്. നിങ്ങൾക്കു വിദ്യാഭ്യാസത്തിനെ കുറിച്ചാണ് ഇവിടെ ചർച്ച ചെയ്യേണ്ടതെങ്കിൽ, ദയവായി എന്നെയും കൂടി അതിൽ ഉൾപ്പെടുത്തൂ. പക്ഷെ നിങ്ങൾക്കു പറയാനുള്ളത് എൻ്റെ മകളെ വൈകി സ്കൂളിൽ ചേർത്തതു കാരണം അവൾക്കു ഒരുപാട് കാര്യങ്ങൾ നഷ്ടമാകും എന്നാണെങ്കിൽ, എൻ്റെ ശ്രെദ്ധയെ ആകർഷിക്കാൻ നിങ്ങൾ കുറച്ചു ബുദ്ധിമുട്ടും!

Translated by Durga Mohanakrishnan

loader