സ്ലിം ആയി കാണപെടുവാൻ സെലിബ്രിറ്റീസിന്റെ 15 തരം ബ്ലൗസ് മോഡലുകൾ

ബ്ലൗസ് ഒരു അത്യവശ്യമായ വസ്ത്രം തന്നെയാണ് നിങ്ങൾ സാരി ലെഹെങ്ക ഹാഫ് സാരി ഒക്കെ ഉടുക്കുമ്പോൾ. പലതരത്തിലും ഉപയോഗിക്കാൻ പറ്റിയൊരു വസ്ത്രമായതു കൊണ്ട് പ്രധാനമായും അതു നന്നായി ഫിറ്റ് ചെയ്യുന്നുണ്ടോ മെറ്റീരിയൽ എങ്ങിനെയാണ് എന്നൊക്കെ ശ്രേദ്ധിക്കേണ്ടിയിരിക്കുന്നു.

സെലിബ്രിറ്റീസ് സാരി ഉടുക്കുമ്പോൾ എല്ലായിടത്തും ഷൈൻ ചെയ്യുന്നു അതുപോലെ തന്നെ ഈ ഒക്ടോബറിൽ നിങ്ങൾക്കും ഷൈൻ ചെയ്യാൻ ഞങ്ങൾ ഒരു ലിസ്റ്റ് ഉണ്ടാക്കി തരാം. ഇത് ഒട്ടും നേരത്തെയാണ് എന്ന് കരുതണ്ട. ശെരിയായ തുണി തരം തീരുമാനിക്കണം, തയ്കാനുള്ള ആളെ കൃത്യമായി കണ്ടെത്തണം, ഫിറ്റ് ആകുന്ന എംബ്രോയിഡറി തിരഞ്ഞെടുക്കണം രണ്ടു മാസം എന്തായാലും എടുക്കും. രണ്ടു മാസം പിന്നെ ഇതൊക്കെ നിങ്ങൾ തയ്കാൻ ഏല്പിക്കുന്ന ആളെ പറഞ്ഞു മനസിലാക്കേണ്ട ഭാരിച്ച ജോലിയും. ഒരു കാര്യം, ഒരിക്കലും തയ്ക്കുന്ന ആളുമായി ഒരു തർക്കത്തിൽ ഏർപെടാതിരിക്കുക. അയാൾ ഒരു പാറ്റേൺ ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞാൽ ഈ ചിത്രങ്ങൾ കാണിച്ചു കൊടുക്കുക എന്നിട്ടു അയാളെ നിങ്ങളുടെ ടീമിലേക്കു വരുത്തുക. അതെ അമ്മമാരെ നിങ്ങളെ ഞങ്ങൾക്ക് അത്രയും ഇഷ്ടമാണ്!

നിങ്ങൾ ശ്രേദ്ധിക്കേണ്ടത് ഇതിൽ പല സ്റ്റൈലുകളും സ്ലീവ്‌ലെസ് ആണ് എന്നുള്ളതാണ്  ഈ കട്ടുള്ള ബ്ലൗസ് മെലിഞ്ഞ രീതിയിൽ ശരീരത്തിൽ കിടക്കും.

1 ട്രഡീഷണൽ ആയിരിക്കട്ടെ

ഈ ബ്ലൗസിന്റെ കട്ട്, ശ്രെദ്ധ നിങ്ങളുടെ നെഞ്ചിൽ നിന്നും ചുരുങ്ങിയ കഴുത്തിലേക്ക് മാറ്റും. അതാണ് നിങ്ങൾക്കു ആവശ്യം.

2 സ്വാഭാവികമായി മെലിഞ്ഞത്

ഇതിന്റെ സൗന്ദര്യം കൂട്ടുവാൻ വേണ്ടി നല്ലൊരു ഡിസൈൻ പുറത്തു പിടിപ്പിക്കുക ശ്രെദ്ധ മുഴച്ചിരിക്കുന്ന ഭാഗത്തു നിന്ന് മാറ്റുവാൻ വേണ്ടി.

3 വെൽവെറ്റിന്റെ തിളക്കം

ഇതിന്റെ കൂടെ ചെറിയൊരു ഗോൾഡൻ ടച്ച് കൊടുക്കുക അപ്പോൾ ആരും നിങ്ങളുടെ ആരവയറിനെ കുറിച്ച് ഒന്നും പറയാൻ പോകുന്നില്ല. ബ്ലൗസ് നല്ല രാജകീയമായി തോന്നുകയും ചെയ്യും നിങ്ങൾ ആയിരിക്കും എല്ലാ ശ്രദ്ധയും ആകർഷിക്കുന്നതും.

4 ഗോൾഡ് ആൻഡ് ബ്യൂട്ടിഫുൾ  

ഇത് നിങ്ങളുടെ ബ്രോക്കേഡ്സും ബനാറസിസും നല്ല രീതിയിൽ കൊണ്ട് നടക്കാൻ പറ്റിയ  ബ്ലൗസ് ആയിരിക്കും. ബ്ലൗസിന്റെ അകത്തു എക്സ്ട്രാ ഫിറ്റിങ് വെയ്ക്കാൻ വേണ്ടി  പ്രത്യേകം പറയണം ഇത് ബ്ലൗസ് തള്ളി നില്കാതിരിക്കാൻ സഹായിക്കും.

5  ശ്രേദ്ധിക്കില്ല എന്നാൽ സെക്‌സി ആയിരിക്കും  

ഒരു ഹെവി സാരിക്ക് ക്ലാസ്സി ലുക്ക് കൊടുക്കുവാൻ ഇതൊന്നു ശ്രെമിച്ചു നോക്കിയാൽ മതി. ഹെവി ആയിട്ടു തൂങ്ങി കിടക്കുന്ന ഡിസൈൻസ് പുറകിൽ  എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അതിനെ മറയ്ക്കാൻ സഹായിക്കും ഈ ലുക്ക് കൂടുതൽ ഫ്രഷ് ആയും ഭംഗിയായുമിരിക്കും.

 

6 മിനുസമായിട്ടുള്ള ഡിസൈൻസ്

നിങ്ങളുടെ പിൻ ഭാഗമാണ് നിങ്ങളുടെ ഭാഗ്യമെങ്കിൽ. ഇത് ഹെവി ബോട്ടമുള്ള സ്ത്രീകൾക്ക് ചേരും മാത്രമല്ല ഫോക്കസ് അപ്പർ ബോഡിയിൽ നിൽക്കേണ്ടവർക്കും ഇത് ചേരും.

7 മെലിഞ്ഞിരിക്കുന്ന ഷോൾഡറിന്റെ ഡീറ്റെയിൽസ്

ഹെവി ആംസ് ഉള്ളവർക്ക് കഴുത്തിലുള്ള ഈ ഡീറ്റൈലിംഗ് നല്ലതായിരിക്കും. ഈ ലുക്ക് സിമ്പിൾ ആയിട്ടുള്ള ഫാബ്രിക് സ്ലീവ്‌സ് വെച്ച് ചെയ്യാനും പറ്റുന്നതാണ്. കഴുത്തിലുള്ള ഡീറ്റൈലിംഗ് എല്ലാവരുടെയും ശ്രെദ്ധ പിടിച്ചുപറ്റും.

8 എംബ്രോയിഡറി

നല്ലൊരു ഈവെനിംഗിനു വേണ്ടി ഇതൊരു ഗ്ലാമറസ് ലുക്ക് ആയിരിക്കും. ബ്ലൗസിലുള്ള ഫ്ലോറൽ ഷവർ എംബ്രോയിഡറി വളരെ എടുത്തു നില്കുന്നത് കൊണ്ട് തന്നെ അതു സാരിയുടെ നേരെ വരുന്ന സ്‌ട്രൈപ്‌സ് നല്ല രീതിയിൽ മറയ്ക്കാൻ സഹായിക്കും. നിങ്ങൾ തടിച്ചതു പോലെ തോന്നിക്കുന്ന ഒരു സാരിയുണ്ടെങ്കിൽ അതിന്റെ കൂടെ ഈ ബ്ലൗസ് ധരിച്ചാൽ മതി.

9 മോണോക്രോം ബ്ലൗസ്

ഇത് ട്രഡീഷണൽ ആയിട്ടുള്ള സാരിക്ക് ഏറ്റവും നന്നായി ചേരുന്നവയാണ്. പൊക്കം കുറഞ്ഞ വിദ്യക്ക് ഈ മോണോക്രോം ലോങ്ങ് സ്ലീവ്‌സ് കൂടുതൽ പൊക്കം തോന്നിപ്പിക്കുന്നു.

10 ജാക്കറ്റ്‌ ബ്ലൗസ്

ഇത് തണുപ്പ് കാലത്തു ഉപയോഗിക്കാവുന്നതാണ്. ബ്ലൗസിലുള്ള ഹെവി ആയിട്ടുള്ള ഡീറ്റൈലിംഗ് നിങ്ങളെ തണുപ്പിൽ നിന്നും രക്ഷിക്കും. നിങ്ങൾ കൂടുതൽ മെലിഞ്ഞതായും സ്റ്റൈലിഷ് ആയിട്ടും തോന്നിപ്പിക്കും.

11 പാറി നടക്കുന്നത്

നിമ്രിത് കൗറിന്റെ കറുത്ത ഞൊറിയുള്ള ബ്ലൗസ് വേനലിലെ സായാഹ്നങ്ങൾക്കു ഉചിതമാണ്. ഇത് ഗ്രീഷ്മം പോലെയും ചെറുപ്പം പോലെയും നിങ്ങളെ തോന്നിപ്പിക്കുക്കയും ചെയ്യും അപ്പർ ആമിലെ മുഴച്ചിരിക്കുന്നതു മറയ്ക്കുകയും ചെയ്യും.

12 ആന്റി ട്രെൻഡ്

ഇതൊരു ബോറിങ് ആയിട്ടുള്ള സാരിയിൽ പരീക്ഷിച്ചു നോക്കൂ. ഒരു സാധാ ഫ്ലോറൽ സാരിയിൽ ആന്റി ട്രഡീഷണൽ ആയ രീതി പരീക്ഷിച്ചതിനു നിങ്ങളുടെ ഫ്രണ്ട്സിന്റെ സ്റ്റൈൽ കോഷ്യന്റ കൂട്ടിയതിനു അവരു നിങ്ങളെ ഒരുപാട് ഇഷ്ടപെടും    

13 സോഫിസ്റ്റിക്കേറ്റഡ്

ഇത് എല്ലാ തരത്തിലുമുള്ള ട്രഡീഷണൽ ആയിട്ടുള്ള എംബ്രോയിഡറിക്ക് മുകളിൽ ആശ്വാസമുള്ള വസ്ത്രം ധരിക്കാൻ ആഗ്രഹമുള്ള അമ്മമാർക്കുള്ളതാണ്. ഈ മോണോക്രോമാറ്റിക് ലുക്ക് നിങ്ങളെ മിനുട്ടുകൾ കൊണ്ട് മെലിഞ്ഞതാക്കും.  

14 സിംഗിൾ ഷോൾഡർ

ഇത് നിങ്ങളുടെ തടി കുറഞ്ഞു തോന്നിക്കുവാനും നിങ്ങളെ കൂടുതൽ ഫാഷനബ്ൾ ആക്കുവാനും സഹായിക്കും. തയ്കാൻ കൊടുക്കുമ്പോൾ കൃത്യമായ നിർദേശം നല്കുക.

15 ഹൈ ബാക്ക്ഡ് ബ്രൊക്കേഡ്

ഇത് സാരിയിൽ നിന്നും എല്ലാവരുടെയും ശ്രെദ്ധ തിരിക്കണമെങ്കിൽ ധരിക്കു. ഈ ബ്ലൗസ് ബാക്ക് നീട്ടികൊണ്ടു നിങ്ങൾ കൂടുതൽ മെലിഞ്ഞതായി തോന്നിക്കുവാനും നിങ്ങൾക്കു കൂടുതൽ പൊക്കം തോന്നിപ്പിക്കുന്ന രീതിയിലുമുള്ള അത്ഭുതങ്ങൾ പ്രവർത്തിക്കും.

Translated by Durga Mohanakrishnan

loader