നിങ്ങളൊരു തികഞ്ഞ ഭാര്യയാണെന്ന് തെളിയിക്കുന്ന 14 കാര്യങ്ങൾ

തികഞ്ഞൊരു ഭാര്യ? അങ്ങിനെയൊരു കാര്യമുണ്ടൊ? അതെ അങ്ങിനെയുണ്ട്. നിങ്ങളുടെ ഭർത്താവിനൊരു നിങ്ങൾ ഒരു തികഞ്ഞ ഭാര്യയാണ് എന്ന് തെളിയിക്കുന്ന 14 കാര്യങ്ങൾ ഇതാ 

1 അയാളുടെ വിജയത്തിൽ നിങ്ങൾ സന്തോഷം കണ്ടെത്തുന്നുണ്ടെങ്കിൽ 

ജോലിയിൽ അയാൾക്കൊരു പ്രൊമോഷൻ കിട്ടി, ഒരു ട്രയത്തലോണിനു വേണ്ടി അദ്ദേഹത്തിന്റെ ട്രെയിനിങ് കമ്പ്ലീറ്റ് ആയി, ലോബ്സ്റ്ററിനെ കുക്ക് ചെയ്യാൻ പഠിച്ചു.

അദ്ദേഹം എന്തെങ്കിലും ഒരു കാര്യം നേടിയതായി സന്തോഷികുമ്പോൾ നിങ്ങളും അതിൽ പങ്കു ചേരുന്നു. നിങ്ങളൊരു നല്ല ഭാര്യയാണെന്ന് നിങ്ങൾക്കു മനസ്സിലാക്കാം ഭർത്താവിന്റെ എല്ലാ നേട്ടത്തിലും നിങ്ങൾ സന്തോഷം കണ്ടെത്തുന്നുണ്ടെങ്കിൽ. 

2 നിങ്ങൾ അദ്ദേഹത്തിന്റെ ഇഷ്ടപെട്ട സിനിമ കാണും (സിനിമ എത്ര മോശമാണെങ്കിലും )

നിങ്ങൾ ഒരുപാട് തവണ ഈ സിനിമ കണ്ടിട്ടുണ്ടാകും മാത്രമല്ല ഇനിയത് ഒട്ടു തമാശയായി നിങ്ങൾക്കു തോന്നുന്നുമുണ്ടാകില്ല എന്നാലും അദ്ദേഹത്തിന് ഇഷ്ടമായത് കൊണ്ട് നിങ്ങളും ഇരുന്നു കാണും. ഇതിലെ ബോണസ് പോയ്ന്റ്സ് എവിടെയാണെന്നു വെച്ചാൽ ചിരിക്കേണ്ട സമയത്തു നിങ്ങൾ ചിരികുമ്പോഴാണ്. 

3 ഏതു കാര്യത്തിലും നിങ്ങൾ അദ്ദേഹത്തെ മുന്നിൽ നിർത്തും 

അയാളാണ് നമ്പർ 1. നിങ്ങൾക്കു എപ്പോഴും നിങ്ങളുടെ ജോലിയെക്കാളും ഹോബിയെക്കാളും അദ്ദേഹമാണ് പ്രധാനം. നിങ്ങളുടെ കുട്ടികളെക്കാളും കൂട്ടുകാരെക്കാളും മറ്റു കുടുംബാംഗങ്ങളെക്കാളും ഒക്കെ അദ്ദേഹത്തിനാണ് മുൻഗണന.

4 ചില കാര്യങ്ങൾ നിങ്ങളുടേതായി ചെയ്യുന്നതാണ് നിങ്ങൾക്കിഷ്ടം 

അദ്ദേഹം നിങ്ങളുടെ ആദ്യത്തെ മുൻഗണനയാണെന്നു കരുതി നിങ്ങൾക്കു മറ്റു കാര്യങ്ങൾ ഒന്നുമില്ല എന്നല്ല. നിങ്ങൾ ഭാര്യ മാത്രമല്ല മറ്റു പല സ്ഥാനങ്ങളും നിങ്ങൾക്കുണ്ട്. നിങ്ങൾ അയാൾക്കു ചുറ്റുമുണ്ടെങ്കിലും, നിങ്ങൾക്കു ഒറ്റയ്ക്കു കാര്യങ്ങൾ ചെയ്യാനും സാധിക്കും കാരണം നിങ്ങൾ എല്ലാം തികഞ്ഞ ഒരു വ്യക്തിയാണ്. 

5 നിങ്ങൾ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ആഹാരം ഉണ്ടാക്കും 

നിങ്ങൾക്കിത് ഇഷ്ടമല്ലെങ്കിലും പരാജയപ്പെട്ടാലും, അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യങ്ങൾ നിങ്ങൾക്കറിയാം എന്ന് കാണിക്കാൻ നിങ്ങളിത് ചെയ്യും മാത്രമല്ല അദ്ദേഹത്തിന് വേണ്ടി നല്ല കാര്യങ്ങൾ നിങ്ങൾക്കു ചെയ്യുകയും വേണം. 

6 നിങ്ങൾ അദ്ദേഹത്തെ ചിരിപ്പിക്കും 

നിങ്ങളാണ് ഈ ലോകത്തെ ഏറ്റവും നല്ല ഭാര്യ ഭർത്താവിനെ ഏതു കാര്യം പറഞ്ഞു ചിരിപ്പിക്കണം എന്നറിഞ്ഞാൽ, അല്ലെങ്കിൽ നിങ്ങളുടെ ഒരു നോട്ടം കൊണ്ട് അദ്ദേഹത്തെ ചിരിപ്പിച്ചാൽ. 

7 നിങ്ങൾ അദ്ദേഹത്തിന്റെ രഹസ്യം സൂക്ഷിച്ചാൽ 

നിങ്ങളുടെ ഭർത്താവിനു ഏതെങ്കിലും കാര്യം നിങ്ങൾ മറ്റാരോടെങ്കിലും പങ്കു വെയ്ക്കുന്നത് ഇഷ്ടമല്ലെങ്കിൽ, പക്ഷെ നിങ്ങൾ അങ്ങിനെ ചെയ്യാറില്ല. നിങ്ങൾ ഇതിനെ പറ്റി നിങ്ങളുടെ അമ്മയോടൊ അല്ലെങ്കിൽ കടയിൽ കാണാറുള്ള ഒരു സാധാരണ ചെറുപ്പകാരിയോട് പോലും ഇതൊന്നും പറയാറില്ലെങ്കിൽ. നിങ്ങളുടെ ഭർത്താവു രഹസ്യങ്ങൾ ഒക്കെ നിങ്ങളുമായി പങ്കു വെയ്ക്കുന്നത് അദ്ദേഹത്തിന് നിങ്ങളെ അത്രയും വിശ്വാസമുള്ളതുകൊണ്ടാണ്. 

8 അദ്ദേഹത്തിന്റെ കൂട്ടുകാരെയൊക്കെ നിങ്ങൾക്കു ഇഷ്ടമാണ് (അവർക്കു നിങ്ങളെയും)

നിങ്ങൾക്കറിയാം ഇവരൊക്കെ അദ്ദേഹത്തിന്റെ കൂടെ നിങ്ങൾ വരുന്നതിനു മുൻപേ ഉണ്ടായിരുന്നു എന്ന്, ഇപ്പോൾ അയാൾ ആരാണോ അതിന്റെ കാരണം ഇവരൊക്കെയാണ്. നിങ്ങളുടെ ജീവിതത്തിലും ഇവർ ഉള്ളതിന് നിങ്ങൾക്കു സന്തോഷമാണ് അതുകൊണ്ടു തന്നെ അദ്ദേഹം ഇവർക്കു വേണ്ടി കുറച്ചു സമയം എടുക്കുന്നതിൽ നിങ്ങൾക്കു പ്രശ്നമില്ല. മാത്രമല്ല ഈ കൂട്ടുകാർക്കു നിങ്ങളെയും ഇഷ്ടമാണെങ്കിൽ അതിന്റെ അർഥം നിങ്ങൾ ഏറ്റവും നല്ല ഭാര്യയാണെന്നാണ്. 

9 നിങ്ങൾക്കു വേണ്ടി കാര്യങ്ങൾ ചെയ്യാൻ അയാളെ നിങ്ങൾ അനുവദിക്കുന്നു 

 10 വയസായപ്പോൾ തന്നെ നിങ്ങൾ സ്വന്തം ഒരു ട്രീ ഹൌസ് ഒക്കെ തനിയെ ഉണ്ടാക്കിയെങ്കിലും, ഇപ്പോൾ നിങ്ങളുടെ ഒരു ikea ടേബിൾ വന്നാൽ അദ്ദേഹത്തിനെ നിങ്ങൾ സഹായിക്കാൻ വിളിക്കും. അവരെ നമുക്ക് ആവശ്യമാണെന്ന് അവർക്കു തോന്നണം അതുകൊണ്ടു തന്നെ ഏറ്റവും നല്ല ഭാര്യമാർ അവരെ അങ്ങിനെ തോന്നിപ്പിക്കും. 

10 അദ്ദേഹത്തിനായി നിങ്ങൾ സന്ദേശങ്ങൾ വെയ്ക്കും 

ലഞ്ചിന്റെ അകത്തു എന്തെങ്കിലും സന്ദേശം വെയ്ക്കുകയോ അല്ലെങ്കിൽ കണ്ണാടിയിൽ ലിപ്സ്റ്റിക്ക് കൊണ്ട് എന്തെങ്കിലും എഴുതുകയോ അതുമല്ലെങ്കിൽ നിങ്ങൾ ചിലപ്പോൾ ഒരു ചെറിയ കത്ത് അദ്ദേഹത്തിന്റെ പോക്കറ്റിൽ വെക്കുമായിരിക്കും. നല്ല ഭാര്യമാർ അവരുടെ ഭർത്താവ് എപ്പോഴും സ്നേഹിക്കപെടുന്നതായി തോന്നിപ്പിക്കും. ഒന്നുമല്ലെങ്കിലും നിങ്ങൾ എന്നും നിങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു ഒരു സന്ദേശം ഫോണിലൂടെ അയച്ചാൽ മതി നിങ്ങളായിരിക്കും ഏറ്റവും നല്ല ഭാര്യ. 

11 നിങ്ങൾ അയാളെ ശല്യം ചെയ്യാറില്ല 

അതെ നിങ്ങൾക്കു അയാളായിരിക്കണം ഏറ്റവും ബെസ്റ് മാത്രമല്ല ചിലപ്പോൾ അദ്ദേഹത്തിന്റെ വൃത്തികേടായ ഷൂ മാറ്റി വെക്കണം എന്നൊക്കെ നിങ്ങൾക്കു തോന്നും പക്ഷെ നിങ്ങൾ അയാളുടെ അമ്മയല്ല, നിങ്ങൾ രണ്ടു പേരും പരസ്പരം സഹായിച്ചു ജീവിക്കേണ്ട രണ്ടു വ്യക്തികളാണ്. നിങ്ങൾക്കറിയാം അദ്ദേഹത്തിന്റെ തെറ്റുകളെ ചൊല്ലിയോ അല്ലെങ്കിൽ നിങ്ങൾക്കു വേണ്ട കാര്യമോ പറഞ്ഞു അയാളെ ശല്യം ചെയ്യുന്നതും  ഒരിക്കലും നിങ്ങളെ നല്ലൊരു ഭാര്യയാക്കില്ല. 

12 അയാൾക്കു വേണ്ടി നിങ്ങൾ പ്രാർത്ഥിക്കാറുണ്ട്

കുറേ കാര്യങ്ങൾ മനസിലുണ്ടെങ്കിലും അദ്ദേഹത്തിന് വേണ്ടി ദൈവത്തിനോട് സംസാരിക്കാൻ നിങ്ങൾ മറക്കാറില്ല. പ്രത്യേകിച്ച് നിങ്ങളുടെ ഭർത്താവു ആഗ്രഹിക്കുന്ന അനുഗ്രഹങ്ങൾ നിങ്ങൾ ദൈവത്തിനോട് ആവശ്യപ്പെടാറുണ്ട്. ഈ നിസ്വാർത്ഥമായ പ്രവർത്തി നിങ്ങളുടെ ബന്ധത്തെ ധൃഢമാക്കും.

13 അയാൾക്കൊപ്പമുള്ള സമയം നിങ്ങൾക്കു വിലപ്പെട്ടതാണ് 

ഭർത്താവിന്റെ കൂടെ ആയിരിക്കുമ്പോൾ നിങ്ങൾ ഫേസ്ബുക് നോക്കാൻ ശ്രെമിക്കാറില്ല അല്ലെങ്കിൽ ബ്രേക്ക് ഫെസ്റ്റിന്റെ ഫോട്ടോ എടുക്കാൻ ശ്രെമിക്കാറില്ല. നിങ്ങൾ ഒരുമിച്ചുള്ള സമയം വളരെയധികം നിങ്ങൾ സന്തോഷിക്കാൻ നോക്കും മാത്രമല്ല അനാവശ്യമായി ശ്രെദ്ധ മാറിപ്പോവാതിരിക്കാനും നിങ്ങൾ ശ്രെദ്ധിക്കും. 

14 എന്തൊക്കെ സംഭവിച്ചാലും നിങ്ങൾ നല്ല രീതിയിൽ മുന്നോട്ടു പോകുവാൻ ശ്രെമിക്കും 

നിങ്ങൾ രണ്ടു പേരും തെറ്റുകളൊക്കെ ഉണ്ടാക്കും, ചിലപ്പോൾ വലിയ തെറ്റുകൾ. ചിലപ്പോൾ നിങ്ങളുടെയുള്ളിലെ സ്നേഹം വരെ തീർന്നു പോകും. പക്ഷെ നല്ല ഭാര്യമാർ കാര്യങ്ങൾ എത്ര ചെറുതും വലുതുമായിക്കൊള്ളട്ടെ എല്ലാം ശെരിയാക്കാൻ അവർ ശ്രെമിക്കും. 

Translated by Durga Mohanakrishnan

loader