നിങ്ങളൊരു പെൺകുട്ടിയുടെ അമ്മയാണെങ്കിൽ മനസ്സിൽ വെക്കേണ്ട 12 കാര്യങ്ങൾ

ഒരു പെൺകുട്ടിയെ വളർത്തി കൊണ്ട് വരുക എന്ന് പറയുന്നത് ആൺകുട്ടിയെ വളർത്തുന്നതിനേക്കാളും അടിസ്ഥാനപരമായി വളരെ വെത്യസ്തമായ ഒരു കാര്യമാണ്, പക്ഷെ ഒരിക്കലും അതൊരു മോശം രീതിയിൽ അല്ല. ഒരു പെൺകുഞ്ഞിനെ ആണ് നിങ്ങൾ വളർത്തുന്നതെങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട 12 കാര്യങ്ങൾ ഇതാണ്:

 

1 നിങ്ങളുടെ മേക്കപ്പ് ആണ് അവളുടെയും

എൻ്റെ മകൾക്കു ഒരുങ്ങുന്നത് വളരെ ഇഷ്ടമാണ്. സമയം കഴിയുമ്പോൾ അവൾക്കു മേക്കപ്പ് കുറച്ചു ചെയ്യുന്നതിനെ കുറച്ചു  പറഞ്ഞു മനസിലാക്കി കൊടുക്കുക.

 

2 അവരോടു ആർത്തവത്തെ കുറിച്ച് പറഞ്ഞു മനസിലാക്കി കൊടുക്കുന്നത് വളരെ വിഷമമേറിയ ഒരു കാര്യം ആണ്, എന്നാലും സമയം ആകുമ്പോൾ അവർ അത് അറിഞ്ഞിരിക്കണം

എൻ്റെ ശരീരത്തെ കുറിച്ച് അവൾ അറിഞ്ഞിരിക്കണം അവളുടെ ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങൾ ആണ് സംഭവിക്കുന്നത് എന്ന് അവൾ ബോധവതി ആയിരിക്കണം ഇതിനെ പറ്റി അവളോട് തുറന്നു സംസാരിക്കേണ്ടത് എൻ്റെ കടമയാണ്. അവൾക്കു ഇത് ആരോടെങ്കിലും തുറന്നു സംസാരിക്കാൻ സാധിക്കണം, ആ സംസാരിക്കുന്ന ആൾ ഞാൻ തന്നെ ആയിരിക്കണം.

 

3 ഈ ലോകം അവരെ വേഗം വളരുവാൻ വേണ്ടി പ്രേരിപ്പിച്ചു കൊണ്ടിരിക്കും, പക്ഷെ അവരെ പെൺകുട്ടികൾ ആയി തന്നെ കുറേ കാലം മുന്നോട്ടു കൊണ്ടുപോകേണ്ടത് നിങ്ങളുടെ ചുമതലയാണ്

അത്കൊണ്ടാണ് എൻ്റെ മകൾക്കു ഇഷ്ടം അല്ലെങ്കിൽ കൂടി പുറത്തു പോകുമ്പോൾ മേക്കപ്പ് ധരിക്കാൻ ഞാൻ അനുവദിക്കാത്തത്, നേരയായിട്ടുള്ള വസ്ത്രങ്ങൾ മാത്രം, മൊബൈൽ ഫോൺ കൊടുക്കില്ല എന്ന തീരുമാനം. അതിർത്തികൾ വെക്കേണ്ടതും എൻ്റെ കടമയാണ്.

 

4 അവർ അച്ഛനുമായി നല്ല ബന്ധം വെക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും വേണം

നിങ്ങളെ നിങ്ങളുടെ മകൾക്കു ഒരു അമ്മയായി വേണം പക്ഷെ അവൾ ഒരു പുരുഷൻറെ സ്നേഹം മനസിലാക്കിയിരിക്കണം അപ്പോൾ അവൾ വേറെയൊരു ആണിന്റെ സ്നേഹത്തിനു മുന്നിലും വീഴില്ല.

 

5 അവരെ പൈസ സൂക്ഷിച്ചു വെക്കുന്നതിന്റെ വില മനസിലാക്കി കൊടുക്കുക, അപ്പോൾ അവർ പിന്നീട് ആരെയും സാമ്പത്തികമായി ആശ്രയിക്കാതെ ജീവിക്കാൻ പഠിക്കും.

 

6 അവരുടെ മുന്നിൽ വെച്ച് നിങ്ങളുടെ ശരീരത്തെ പറ്റി സംസാരിക്കുന്നതു സൂക്ഷിച്ചു വേണം

ഒരു സ്ത്രീക്ക് അവരുടെ ശരീരത്തെ കുറിച്ച് ഉണ്ടാകുന്ന കാഴ്ചപ്പാടിനെ പറ്റി നിങ്ങൾ സംസാരിക്കുന്ന കാര്യങ്ങൾ ആയിരിക്കും അവൾക്കു ഉദാഹരണങ്ങൾ ആവുക. അവരുടെ മുന്നിൽ വെച്ച് നിങ്ങളെ പറ്റി തന്നെ മര്യാദക്കു സംസാരിക്കുക. ഞാൻ മകളുടെ മുന്നിൽ വെച്ച് ഒരിക്കലും ശരീരത്തിനെ കുറിച്ച് കളിയാകാതിരിക്കാനും, ഭാരതിനെ കുറിച്ച് മോശമായി സംസാരിക്കാതിരിക്കാനും ശ്രമിക്കാറുണ്ട്. 8 വയസാകുമ്പോൾ  തന്നെ അവർ ശരീര വടിവിനെ കുറിച്ചോർത്തു വ്യാകുലപ്പെടുവാൻ തുടങ്ങും. അവൾക്കു ഞാൻ ഉറപ്പു നൽകും അവളുടെ വണ്ണം തികച്ചും കൃത്യവും ആരോഗ്യകരവും ആണെന്ന്.

 

7 അവരെ സംരക്ഷിക്കുക, എന്നാൽ സ്വയം പര്യപ്തരാകുവാൻ വേണ്ടി അവരെ പഠിപ്പിക്കുക

നമ്മുടെ ലോകത്തിനു ആവശ്യം ശക്തമായ സ്ത്രീകളെയാണ്. എൻ്റെ മകൾക്കു അറിയാം ഞാൻ അവൾക്കു വേണ്ടിയുണ്ടെന്നു എന്നാലും ഞാൻ ഇടപെടുന്നതിന് മുൻപ് അവളുടെ സ്വന്തം പ്രശ്നങ്ങൾ കുറച്ചു അവളും കൈകാര്യം ചെയ്യാൻ പഠിക്കണം.

 

8 കാഴ്ചയിലെ ഭംഗി മാത്രമല്ലാതെ മറ്റു കാര്യങ്ങളിലും നിങ്ങളുടെ മകളെ അഭിനന്ദിക്കാൻ സാധിക്കണം

അവൾ അറിയണം ഭംഗി മാത്രമല്ലാതെ അവള്കായിട്ടുള്ള കഴിവുകൾ മറ്റു പലതും ഉണ്ടെന്നു. അപ്പോൾ പറയുക അവൾ വളരെ രസികയാണ് മിടുക്കിയാണ് ദയാലുവാണ് എന്നൊക്കെ. കാലത്തിനൊപ്പം മാറാത്ത കാര്യങ്ങൾ ആണ് ഇതൊക്കെ.

 

9 നിങ്ങളോടു ആളുകൾ എങ്ങിനെ പെരുമാറുന്നു എന്നതനുസരിച്ചു ജീവിതത്തിലെ അതിർത്തികൾ നിർണ്ണയിക്കു

നമ്മൾ ആണ് അവരുടെ ഏറ്റവും വല്യ ഗുരുക്കന്മാർ, അവർ നമ്മൾ എന്ത് പറയുന്നു എന്നതിനേക്കാൾ നമ്മൾ എന്ത് ചെയ്യുന്നു എന്നതിൽ നിന്നാണ് കാര്യങ്ങൾ പഠിക്കുന്നത്.

അപ്പോൾ നിങ്ങൾ ശക്തയും മറ്റുള്ളവർ ബഹുമാനിക്കപ്പെടുന്നവരും ആണെങ്കിൽ, നിങ്ങളുടെ മകളും വളരുന്നത് അങ്ങിനെയായി തീരണം എന്ന ലക്ഷ്യത്തോടെ ആയിരിക്കും.

 

10 നിങ്ങളുടെ സ്വന്തം സ്വപ്നങ്ങളെയും ഇഷ്ടങ്ങളെയും പിന്തുടരുക

ഇഷ്ടപെട്ട കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടി നിങ്ങൾ അവൾക്കു ഒരു മാതൃകയായി മാറുക, അപ്പോൾ അവൾ അവളുടെ സ്വന്തം സ്വപ്നങ്ങളെയും ഇഷ്ടങ്ങളെയും പിന്തുടരാൻ ശ്രെമിക്കും. അതുകൊണ്ടാണ് ഞാൻ എൻ്റെ മകളുമായി എൻ്റെ ബ്ലോഗിൻറെ കാര്യങ്ങളും എൻ്റെ വിജയങ്ങളും പങ്കു വെക്കുന്നതു അപ്പോൾ അവൾക്കു മനസിലാക്കാം എനിക്ക് ജീവിത ലക്ഷ്യങ്ങളും അഭിമാനിക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്യാനും ഉണ്ടെന്നു.

 

11 ആണുങ്ങളുടെയും പയ്യന്മാരുടെയും ചുറ്റുമായിരിക്കുമ്പോൾ മിടുക്കരായിരിക്കാൻ അവരെ പഠിപ്പിക്കണം

ഉള്ളിൽ വിശ്വസിക്കുന്നതും  ധൈര്യപൂർവവുമായ കാര്യങ്ങൾ  ചെയ്യുവാൻ അവർക്കു കഴിയണം.

 

12 അവരുടെ ശരീരത്തെ എങ്ങിനെ മനസിലാക്കണം എന്നും അതിനെ ബഹുമാനത്തോട് കൂടി കാണണം എന്നും അവരെ പഠിപ്പിക്കണം

അവരോടു ബന്ധങ്ങളെ കുറിച്ച് സത്യസന്ധവും തരുന്നതുമായ സംവാദങ്ങൾ നടത്തുക, മാത്രമല്ല അവരോടു മറ്റുള്ള ആളുകൾ എങ്ങിനെ പെരുമാറണം പെരുമാറാൻ പാടില്ല എന്നതിനെ കുറിച്ചും അവർക്കു വ്യക്തത നൽകണം.   

Translated by Durga Mohanakrishnan

loader