കുഞ്ഞിന് മുലയൂട്ടുമ്പോൾ ബ്രെസ്റ്റിനുണ്ടാകുന്ന 11 മാറ്റങ്ങൾ

ब्रैस्टफीडिंग के दौरान व्रत | Breastfeeding ke dauran vrat

ഇത് കേൾക്കാൻ അത്ര സുഖമുള്ള ഒരു കാര്യമല്ല, നിങ്ങൾക്കറിയാം നിങ്ങളുടെ വയറു കൂടുമെന്നും, യോനി കുട്ടിയെ പുറത്തെടുക്കാൻ വേണ്ടി മാത്രം വലുതാകണം എന്നതും. മാത്രമല്ല ഇതിനൊപ്പം ബ്രെസ്റ്റും വലുതാകുമെന്നു നിങ്ങൾക്കറിയാം. പക്ഷെ ഇനി പറയുന്ന ഡാനിയേൽ കൊംപാവോമോർ ലിസ്റ്റ് ചെയ്തിരിക്കുന്ന കാര്യങ്ങൾ കുറച്ചു വിചിത്രമാണ്.

പ്രെഗ്നൻസിയുടെ സമയം ലേബർ, ഡെലിവറി, പോസ്റ്റ് പാർട്ടം, മുലയൂട്ടുന്നത് തുടങ്ങിയ അനുഭവങ്ങൾ, ഇതൊക്കെ എങ്ങിനെ എൻ്റെ ശരീരം ചെയ്യുന്നു എന്ന അത്ഭുതമായിരുന്നു. അതായതു എങ്ങിനെ ഇത് വളരുന്നു നിലനിൽക്കുന്നു ഒരു കുഞ്ഞിന് ജന്മം നൽകുന്നു അതിനെ ഊട്ടുന്നു എന്നൊക്കെ? ഇതൊക്കെ എനിക്ക് വളരെ അധികമായി വത്യസ്തമായി തോന്നിയ ഒരു കാര്യമാണ് കുറച്ചു വിചിത്രമായിരുന്നു എന്നാൽ നല്ലതുമായിരുന്നു മാത്രമല്ല ഈ സമയത്തു മുലയൂട്ടുമ്പോൾ എൻ്റെ ബ്രെസ്റ്റിനു വന്ന മാറ്റങ്ങൾ പലതായിരുന്നു പേടിച്ചു പല തവണ ഇതിൻറെ കാരണം അന്വേഷിച്ചു എനിക്ക് ഗൂഗിൾ നോക്കേണ്ടി വന്നിട്ടുണ്ട്.  

എനിക്ക് തോന്നുന്നില്ല മുലയൂട്ടുമ്പോൾ നിങ്ങൾക്കു തോന്നുന്നത് നല്ലതായിട്ടാണോ മോശമായാണോ എന്നൊക്കെ നിങ്ങൾക്കു കാണിച്ചു തരാൻ മറ്റെന്തെങ്കിലും ഒരു മാർഗ്ഗമുണ്ടെന്നു. ഞാൻ ഉദ്ദേശിച്ചത് മറ്റൊരു അന്യമായ ആൾ തൻ്റെ ബ്രെസ്റ്റിൽ  പിടിക്കുന്നതും ഉഴിയുന്നതും മറ്റൊരു മനുഷ്യകുഞ്ഞിന്റെ വായിൽ വെച്ച് കൊടുക്കുന്നതും തികച്ചും സാധാരണമായ ഒരു കാര്യമാണ് അതായതു നോക്ക് ഇന്ന് ചൊവ്വാഴ്ച ഉച്ച സമയമാണ് എന്ന് പറയുന്നത് പോലെ സാധാരണം. ഇത് വളരെ അധികം സാധാരണമാണ് (അത്ബുധപെടുത്തുന്ന ഒന്നാണെന്ന് പറയേണ്ട ആവശ്യമില്ലല്ലോ) നിങ്ങളുടെ മുലയിൽ ഒരു മെഷീൻ വെച്ച് പാൽ അതിലേക്കാക്കി അത് മറ്റൊരു മനുഷ്യജീവിക്കു കൊടുക്കുന്നത്. മുലയൂട്ടുക എന്നത് വളരെ ആശ്ചര്യവും നന്മയും ഏറിയ ഒരു കാര്യമാണ്, പക്ഷെ അതേ സമയം കുഞ്ഞിനെ ഊട്ടാൻ വേണ്ടി നിങ്ങളുടെ ബ്രെസ്റ്റിനു വരുന്ന മാറ്റങ്ങൾ വിചിത്രവും ബുദ്ധിമുട്ടകൾ ഉള്ളതുമാണ്. ഇതിൽ വിചിത്രം എന്ന വാക്കു ഉപയോഗിക്കാൻ ഞാൻ മടിക്കുന്നു കാരണം ഇപ്പോഴുള്ള അമ്മമാർ മുലയൂട്ടുന്നതിലെ സ്വാതന്ത്ര്യ ബോധത്തിന് വേണ്ടിയും മറ്റുള്ളവരാൽ കാളിയാക്കാതെയും അനാവശ്യം പറയാതെയും പൊതുസ്ഥലത്തു (മറ വെക്കാതെ) കുഞ്ഞുങ്ങൾക്കു മുലയൂട്ടുന്നതിനു വേണ്ടിയും പോരാടുകയാണ്. അതെ അമ്മമാർ മുലയൂട്ടുന്നത് തികച്ചും വിചിത്രമായ ഒരു കാര്യം തന്നെയാണ് അതുകൊണ്ടു തന്നെ ആരും അതിനെ ചോദ്യം ചെയ്യാനോ കളിയാക്കാനോ നിൽക്കേണ്ട ആവശ്യമില്ല.

എന്നിരിക്കിലും നിങ്ങൾ കൂടുതൽ ബ്രെസ്റ്റിനെ ശ്രെദ്ധിക്കുകയും അത് ഒരു കുഞ്ഞിനെ ഊട്ടുവാൻ വേണ്ടി ഉപയോഗിക്കുമ്പോഴും പല തവണ ഇത് നിങ്ങൾക്കു വിചിത്രമായി തന്നെ തോന്നാം. ഇത് ചിലപ്പോൾ നിങ്ങളുടെ ശക്തിയെ കുറയ്ക്കുന്നതായി തോന്നാം അസാധാരണമായി തോന്നാം മാത്രമല്ല ഇതുമായി ഒന്ന് പൊരുത്തപ്പെട്ടു പോകുവാൻ നിങ്ങൾക്കു കുറച്ചു സമയവും വേണ്ടി വരും. അതുകൊണ്ടു ഐക്യത്തിൻറെയും സത്യസന്ധതയുടെയും കുറച്ചു തമാശയുടേം പേരിൽ, ഇതാ നിങ്ങളുടെ ബ്രെസ്റ്റുകൾ മുലയൂട്ടുന്ന സമയത്തു ചെയ്യുന്ന കുറച്ചു കാര്യങ്ങൾ.   

എപ്പോഴും ലീക് ചെയ്തുകൊണ്ടിരിക്കും !

ബ്രെസ്റ്റിൽ നിന്നും മുലപ്പാൽ ലീക് ചെയ്യാൻ തുടങ്ങിയ ആദ്യ സമയം ഒരിക്കലും മറക്കില്ല ഞാൻ. ഞാൻ ആദ്യമേ കുറച്ചു ചിന്താകുഴപ്പത്തിൽ ആയിരുന്നു അതിനിടയ്ക്ക് എൻ്റെ മകൻ കരയാനും തുടങ്ങി, അത്രെയേ അവർ എഴുതിയിരുന്നുള്ളു. എൻ്റെ ഷിർട്ടിന്റെ മുൻ ഭാഗം മൊത്തം നനഞ്ഞു കുതിർന്നിരുന്നു, പക്ഷെ ഒടുവിൽ എനിക്കിതു ഉപകാരമായി, കാരണം എനിക്ക് എൻ്റെ ശ്രെദ്ധക്കുറവിനെയും ഒരു തടയുമില്ലാത്ത എൻ്റെ മുലപ്പാലിനെയും ബ്രെസ്റ്റിനു പകരവും എൻ്റെ അപ്പോഴത്തെ നാണക്കേടിനെയും പകരം  കുറ്റം പറയാൻ സാധിച്ചു. അത് അത്ര വിചിത്രമായ ഒരു സംഭവം ആയിരുന്നില്ല പക്ഷെ കുറച്ചു അസ്വസ്ഥവും എന്നാൽ രസകരവുമായ ഒന്നായിരുന്നു, ഇപ്പോഴും ഞാൻ അതോർക്കുമ്പോൾ ചിരിക്കാറുണ്ട് (പ്രത്യേകിച്ച് ഞാൻ ഇപ്പോഴും മുലയൂട്ടുമ്പോൾ ഇത് സംഭവിച്ചു കൊണ്ടേയിരുന്നു പക്ഷെ കൂടെ കൂടെ ഞാൻ അത് പിന്ന ഒട്ടും കാര്യമാക്കാതെയായി)

സത്യമായും ലീക് ചെയ്യുന്ന ബ്രെസ്റ്റുകളും മുലയൂട്ടുമ്പോൾ മറ്റു സംഭവിക്കുന്ന കാര്യങ്ങളും ഒരിക്കലും ഇത്ര വലിയ വിചിത്രമായ കാര്യമൊന്നുമല്ല. നിങ്ങളുടെ ബ്രെസ്റ് ലീക് ചെയ്യും അങ്ങിനെ ആയില്ലെങ്കിൽ നിങ്ങളുടെ കുഞ്ഞിന് പിന്നെ ഭക്ഷണം ഉണ്ടാകില്ല.   

 സ്ട്രെച്ച് മാർക്സ് ഉണ്ടാവാൻ തുടങ്ങും

ഞാൻ ആ കാര്യത്തിൽ ഭാഗ്യവതിയായിരുന്നു കാരണം ഗർഭിണി ആയിരുന്നപ്പോൾ എനിക്ക് വയറിലും തുടയിലും സ്ട്രെച്ച് മാർക്സ് ഉണ്ടായിരുന്നില്ല. പക്ഷെ ഇവ വന്നത് എൻ്റെ ബ്രെസ്റ്റുകളിൽ ആണ് പകരം, ക്രെമേണ മങ്ങി പോയെങ്കിലും മുഴവനായും അത് എവിടെയും പോയിട്ടില്ല. ബാക്കി ശരീരത്തിന്റെ കൂടെ എൻ്റെ മുലകളും വണ്ണം വെക്കുമെന്ന് ഞാൻ ഒരിക്കൽ പോലും കരുതിയിരുന്നതല്ലേ പക്ഷെ അതങ്ങനെ സംഭവിച്ചപ്പോൾ എനിക്കിതു മൊത്തം അത്ര സുഖമല്ലാത്തതു പോലെ തോന്നിയതായിരുന്നു.

ബ്രെസ്റ്റുകൾ വളരെ ഉറപ്പുള്ളതായിക്കൊണ്ടിരിക്കും

കുഞ്ഞിന് പാല് കൊടുക്കുന്നതിനു മുൻപ് ഇവ വളരെ അധികം ഉറപ്പുള്ളതാവാൻ തുടങ്ങി, ഈ സമയം ഞാൻ സകല ദൈവങ്ങളെയും വിളിച്ചു പോയി. ഇത് ശെരിക്കും കടുപ്പമായിരുന്നു എനിക്ക് വേണമെങ്കിൽ ഇവയെ ആയുധമായി ഉപയോഗികാം തക്ക വണ്ണം. ആത്മ രക്ഷയ്ക്കുള്ള ക്ലാസ്സുകളെ പറ്റിയൊക്കെ മറന്നേക്കൂ എനിക്ക് എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ എൻ്റെ കുഞ്ഞു കരയുകയാണെന്നു ഓർത്തു  ബ്രെസ്റ് നിറച്ചതിനു ശേഷം എന്നെ അപായപെടുത്താൻ വരുന്നവരുടെ അടുത്തേക് ചാടിയാൽ മതി എൻ്റെ ഈ ബ്രെസ്റ്റുകൾ അവരുടെ എല്ലു ഓടിച്ചോളും, ഉറപ്പു.   

ശേഷം.. വളരെ വളരെ മൃദുലമായിരിക്കും

അതെ, എൻ്റെ മകൻ അവന്റെ കുഞ്ഞു വയറു നിറയുന്നത് വരെ പാലു കുടിച്ചതിനു ശേഷം, എൻ്റെ ബ്രെസ്റ് പിന്നെ കാറ്റഴിച്ചു വിട്ട ഒരു ബലൂൺ പോലെയാണ് മൂന്നാഴ്ചക്കുള്ളിൽ വീണ്ടും വലുതാകും. ഇത് ശെരിക്കും പറഞ്ഞാൽ വിചിത്രമായിരുന്നു നല്ലതായിരുന്നു വത്യസ്തമായിരുന്നു കുറച്ചു ഭീതി നിറഞ്ഞതുമായിരുന്നു അതായതു ബ്രെസ്റ് ആദ്യം ഒരു ആണി പോലെ ബലമുള്ളതാവുകയും എന്നാൽ ഒരു 20 - 25 മിനുറ്റുകൾക്കു ശേഷം ഒരു ഷൂ ലേസ് പോലെ മൃദുലമാവുകയും ചെയ്യുന്ന പ്രക്രിയ.

ഇൻഫെക്ഷൻ വരാൻ സാധ്യതയുണ്ട്

മുലയൂട്ടുന്ന സമയമുണ്ടാകുന്ന ഇൻഫെക്ഷൻ സാധാരണമായ ഒരു കാര്യമാണ്, പക്ഷെ എന്ന് കരുതി ഇത് വിചിത്രമാവാതിരിക്കുന്നില്ല. ഞാൻ സത്യത്തിൽ കരുതുന്നത് ഇൻഫെക്ഷൻ വരുന്ന ആ സ്ഥലം ആണ് നമുക്കു കുഴപ്പം എന്നാണ് (പ്രത്യേകിച്ച് ഞാൻ) . സത്യം പറഞ്ഞാൽ എനിക്ക് എല്ലാ ഇൻഫെക്ഷനും പേടിയാണ്. എനിക്ക് വൃത്തിയായി ഇരിക്കണമെന്നും ഒരു അസുഖവും വരാൻ സാധ്യതയില്ല എന്ന് ഉറപ്പു വരുത്തുകയും വേണം , ഇതിനു വേണ്ടി ഞാൻ ഒരുപാട് യൂട്യൂബ് വീഡിയോസ് കാണാറുള്ളതാണ് കാരണം അത്ര പോലും ഒരു ഇൻഫെക്ഷൻ എനിക്ക് വരുന്നത് ഞാൻ താങ്ങില്ല. എന്നിരുന്നാലും എൻ്റെ കുഞ്ഞിന്റെ വായിലെ ബാക്ടീരിയ എൻ്റെ പൊട്ടൽ വന്ന മുലയുടെ അകത്തേക്കു കടന്നു എനിക്ക് ഇൻഫെക്ഷൻ വരുത്തി ഞാൻ അന്ന് ഒരുപാട് അധികം പേടിച്ചതാണ്.    

നിങ്ങളുടെ നിപ്പ്ൾസ് ചിലപ്പോൾ തിരിഞ്ഞു പോയേക്കാം

ഒരു പരന്നതോ അല്ലെങ്കിൽ തിരിഞ്ഞു പോയതോ ആയ നിപ്പ്ൾസ് വെച്ച് പാലു കൊടുക്കുക എന്നത് ലോകം അവസാനിക്കുന്ന കാര്യമല്ല. ഇതിനു പറ്റിയ വഴി എന്താണെന്നു വെച്ചാൽ ശെരിക്കും അമർത്തി അകത്തു പോയ നിപ്പ്ൾസിനെ പുറത്തേക്കു കൊണ്ടുവന്നു തൻ്റെ കുഞ്ഞിന് അത് വായിൽ വെക്കാൻ പാകത്തിന് ആകുന്നതാണ്. ശെരിക്കും ഇത് നേരിട്ടനുഭവിക്കുമ്പോൾ ആരായാലും എന്ത് ചെയ്യണം എന്ന് കരുതി ആശയകുഴപ്പത്തിൽ ആകും.

നിപ്പ്ൾസ് പൊട്ടി ചോര വരാൻ സാധ്യതയുണ്ട്

നിങ്ങളുടെ നിപ്പിൾ രാവും പകലും ഒക്കെ ഉപയോഗിക്കപ്പെടുമ്പോൾ, പോരാത്തതിന് നിങ്ങൾ ഒരു പുതിയ അമ്മ കൂടി ആണെങ്കിൽ നിങ്ങളുടെ നിപ്പിൾ ഇതിനു മുൻപ് ഉപയോഗിക്കപ്പെടാത്തതു പോലെ ആണെങ്കിൽ, ഇത് പൊട്ടുന്നതും ചോര വരുന്നതും  സാധാരണമായ ഒരു കാര്യമല്ല. പൊതുവെ ഇതിൻറെ കാരണം എന്താണെന്നു വെച്ചാൽ ഒന്നെങ്കിൽ നിങ്ങളുടെ കുഞ്ഞു ശെരിക്കും മുല കുടികുന്നില്ല എന്നത് അല്ലെങ്കിൽ നിങ്ങൾ ബ്രെസ്റ് പമ്പ് ഉപയോഗിക്കുന്നത് തെറ്റായ വിധത്തിലാണ്, കാരണം മുലയൂട്ടുന്നത് ഒരിക്കലും വേദന നിറഞ്ഞ ഒരു കാര്യമല്ല. സ്ഥാനത്തിൽ വരുന്ന ചെറിയൊരു മാറ്റം കൊണ്ട് മുലയൂട്ടുന്നത് എത്രത്തോളം മാറുന്നു എന്ന് ശ്രേദ്ധിച്ചോ. അതുകൊണ്ടു ഈ ഒരു കാര്യത്തിനെ നിങ്ങൾ സാധാരണമായി കാണരുത്. കാരണം ഇത് അങ്ങിനെയല്ല (അല്ലെങ്കിൽ ഇത് ഇങ്ങനെ ആവേണ്ട ആവശ്യവുമില്ല)

നിപ്പ്ൾസ് വലുതാകും

നിങ്ങൾക്കു എങ്ങിനെ അറിയാൻ പറ്റും നിപ്പ്ൾസ് ഇത്രയധികം വലുതാകും എന്നത്? എനിക്കോർമ്മയുണ്ട് ഞാൻ ആദ്യമായി പാലു കൊടുത്തു കഴിഞ്ഞതിനു ശേഷം എൻ്റെ നിപ്പ്ൾസിലേക്കു നോക്കിയതും ആ നോട്ടത്തിൽ ഒരു അർത്ഥമുണ്ടായിരുന്നതും (ഞാൻ ഉദ്ദേശിച്ചത് അത് ഒരു ചെറിയ കുഞ്ഞു അവന്റെ വിശപ്പു മാറ്റുന്നതിന് വേണ്ടി വലിച്ചു കുടിക്കുകയായിരുന്നു എന്നതാണ്) ഇത് ഭാവനാതീതമായിരുന്നു. ഞാൻ ഗൂഗിളിലും നോക്കി "അസാധാരണമായി വലിപ്പമുള്ള" നിപ്പ്ൾസിനെ പറ്റി കാരണം എനിക്ക് ഉറപ്പു വരുത്താനായിരുന്നു ഇത് എനിക്ക് കാൻസർ ആണ് എന്ന് തെളിയിക്കുന്ന വലിയൊരു രഹസ്യ അടയാളം ഒന്നുമല്ലല്ലോ എന്ന് (അതേ, എനിക്കറിയാം ഞാൻ കുറച്ചു ഷീണിതയും ഹോർമോണലും ആയിരുന്നു എന്നത്, പക്ഷെ ഇതു വിചിത്രവും ഭീതിയേറിയതും ആയിരുന്നു)

(സത്യത്തിൽ നിങ്ങളുടെ നിപ്പ്ൾസ് വിചിത്രമാണ്)

അതെ അങ്ങിനെയാണ്. ഞാനിപ്പോൾ അതുമായി പൊരുത്തപ്പെട്ടു. അതായതു എനിക്ക് ഇതൊക്കെ സംഭവിച്ചതാണ് എന്ന മനോഭാവം എന്നിൽ വന്നു കഴിഞ്ഞു. എന്നിലെ ഈ സത്യാവസ്ഥയെ ഞാൻ മനസിലാക്കി കഴിഞ്ഞു. സാരമില്ല ഒട്ടും സാരമില്ല   

ബ്രെസ്റ്റുകൾ അസന്തുലിതമായി പോകാം

എൻ്റെ കുഞ്ഞിന് മുലയൂട്ടിയ സമയം മുഴുവനും (ഒരു 7 മാസം) എൻ്റെ ബ്രെസ്റ്റുകൾ രണ്ടും വേറെ വേറെ സൈസുകൾ ആയിരുന്നു. ഞാൻ പാലു കൊടുക്കുമ്പോൾ ബ്രെസ്റ്റുകൾ അങ്ങോട്ടും ഇങ്ങോട്ടും ഇടക്കിടക്ക് മാറ്റിവെക്കാനാണ് ശ്രെമിച്ചതു, അല്ലെങ്കിൽ ഞാൻ വേദന സഹിക്കേണ്ടി വന്നേനെ, പക്ഷെ എൻ്റെ ഇടതു ബ്രെസ്റ് വലതിനേക്കാളും കുറച്ചു വലുതായിരുന്നു. പക്ഷെ ക്രെമേണ എൻ്റെ കുഞ്ഞു മുലപ്പാൽ കുടിക്കുന്നത് നിർത്തിയപ്പോൾ രണ്ടും ഒരേ വലിപ്പത്തിൽ ആയി. എന്നാലും ഒരിടയ്ക്കു രണ്ടും വേറെ വേറെ പോലെ ആയിരുന്നല്ലോ എന്നാലോചിക്കുമ്പോൾ കുറച്ചു അസാധാരണമായി തോന്നുമായിരുന്നു.

ഇവയ്ക്കു കുറേയധികം വിവാദങ്ങൾ സൃഷ്ടിക്കാൻ സാധിക്കും

ഉചിതമായി പറയുകയാണെങ്കിൽ ഇതു എൻ്റെ ബ്രെസ്റ്റിന്റെയോ (അല്ലെങ്കിൽ മറ്റേതെങ്കിലും സ്ത്രീയുടെയോ) കുഴപ്പമല്ല. ഇതു ഇവിടുത്തെ സമൂഹത്തിന്റെ കുഴപ്പമാണ്, എൻ്റെ സുഹൃത്തുക്കളും ഞാനും ഇതിൽ നല്ല ദേഷ്യമുള്ളവരാണ്. ഒരു സ്ത്രീയുടെ ബ്രെസ്റ്റിനു ഈ സമൂഹം വളരെയധികം ശ്രെദ്ധ കൊടുക്കുന്നു; വളരെ വിചിത്രം എന്താണെന്നു വെച്ചാൽ ഒരു സ്ത്രീ തൻ്റെ ബ്രെസ്റ് അതിൻറെ ആവശ്യാനുസരണം ഉപയോഗിക്കുന്ന അവകാശത്തിനു വേണ്ടി കുറേ അധികം പോരാടേണ്ടി വരുന്നു; അതിലും വിചിത്രം എന്താണെന്നു വെച്ചാൽ ഒരു സ്ത്രീ മുലയൂട്ടുമ്പോൾ ഈ സമൂഹത്തിലുള്ള മാന്യന്മാർ അവളെ കളിയാകുന്നതാണ്; പൊതു സ്ഥലത്തു വെച്ച് മുലയൂട്ടുന്നത് ഇന്നൊരു സംസാര വിഷയമാണ് പക്ഷെ എന്തിനു?

ഒരു സ്ത്രീക്ക് തൻ്റെ കുഞ്ഞിന് ഒരു പൊതുസ്ഥലത്തു വെച്ച് പാലു കൊടുക്കാൻ പാടില്ല എന്നതും ഇനി കൊടുക്കുമ്പോൾ തന്നെ മറച്ചു കൊടുക്കണം എന്നതും അല്ലാത്ത പക്ഷം ഈ സമൂഹം അവരെ കളിയാക്കും എന്നതുമാണ് ഏറ്റവും വലിയ വിചിത്രവും യുക്തിപരമായി ആലോചിച്ചാൽ ആർക്കും മനസിലാവാത്തതുമായ കാര്യം. പക്ഷെ ഇതിനു വേണ്ടി സമൂഹം ഒന്നിച്ചു നിന്ന് മനസ്സിലാക്കേണ്ടത് മാതൃത്വം എന്നാൽ നിങ്ങൾക്കു കളിയാക്കാൻ വേണ്ടിയുള്ളതല്ല എന്നതാണ്.       

Translated by Durga Mohanakrishnan

loader